ETV Bharat / sports

WI vs IND | എംഎസ്‌ ധോണി ഇനി പിന്നില്‍; വമ്പന്‍ റെക്കോഡ് തൂക്കി രോഹിത് ശര്‍മ - എംഎസ് ധോണി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ എംഎസ് ധോണിയെ മറികടന്ന് രോഹിത് ശര്‍മ.

Rohit Sharma surpassed MS Dhoni record  Rohit Sharma  MS Dhoni  WI vs IND  Virat Kohli  Rohit Sharma Record  Sachin Tendulkar  രോഹിത് ശര്‍മ  രോഹിത് ശര്‍മ റെക്കോഡ്  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  എംഎസ് ധോണി  സച്ചിൻ ടെണ്ടുൽക്കർ
രോഹിത് ശര്‍മ
author img

By

Published : Jul 21, 2023, 12:55 PM IST

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തന്‍റെ മിന്നും ഫോമിലേക്ക് മടങ്ങിയെത്തുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ (Rohit Sharma). വിസ്‌ഡര്‍പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് രോഹിത് മോശം ഫോമിന്‍റെ പിടിയില്‍ നിന്ന് മോചിതനായത്. തുടര്‍ന്ന് ഇന്നലെ പോർട്ട് ഓഫ് സ്പെയിനിൽ ആരംഭിച്ച രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായും താരം തിളങ്ങി.

തന്‍റെ വിന്‍റേജ് ഷോട്ടുകളുമായി കളം നിറഞ്ഞ രോഹിത് ശര്‍മ 143 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 80 റണ്‍സായിരുന്നു നേടിയത്. പോർട്ട് ഓഫ് സ്പെയിനിലെ ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനമാണ് 36-കാരനായ രോഹിത് അടിച്ചെടുത്തത്.

മുന്‍ നായകനായിരുന്ന എംഎസ് ധോണിയെ (MS Dhoni) മറികടന്നാണ് രോഹിത്തിന്‍റെ മുന്നേറ്റം. നിലവില്‍ 443 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് 42.92 ശരാശരിയിൽ 17,298 റൺസാണ് ഹിറ്റ്‌മാന്‍റെ പട്ടികയിലുള്ളത്. 463 ഇന്നിങ്‌സുകളിൽ നിന്നായി 44 സെഞ്ച്വറികളും 92 അർധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

535 മത്സരങ്ങളിൽ നിന്ന് 44.74 ശരാശരിയിൽ 17,092 റൺസാണ് ധോണിയുടെ സമ്പാദ്യം. 15 സെഞ്ച്വറികളും 108 അർധ സെഞ്ച്വറികളും ധോണി കണ്ടെത്തിയിട്ടുണ്ട്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്തുള്ളത്.

664 മത്സരങ്ങളിൽ നിന്ന് 34,357 റൺസാണ് സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar ) അടിച്ച് കൂട്ടിയത്. വിരാട് കോലി (500 മത്സരങ്ങളിൽ നിന്ന് 25,484 റൺസ്), രാഹുൽ ദ്രാവിഡ് (504 മത്സരങ്ങളിൽ 24,064 റൺസ്), സൗരവ് ഗാംഗുലി (421 മത്സരങ്ങളിൽ 18,433 റൺസ്) എന്നിവരാണ് യഥാക്രമം സച്ചിന് പിന്നിലും രോഹിത്തിന് മുന്നിലുമുള്ളത്.

അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 87 റണ്‍സുമായി വിരാട് കോലിയും (Virat Kohli) 36 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് പുറത്താകാതെ നില്‍ക്കുന്നത്. രോഹിത് ശര്‍മയ്‌ക്ക് പുറമെ യശസ്വി ജയ്‌സ്വാള്‍ (74 പന്തുകളില്‍ 57), ശുഭ്‌മാന്‍ ഗില്‍ (12 പന്തുകളില്‍ 10), അജിങ്ക്യ രഹാനെ (36 പന്തുകളില്‍ 8) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് ഇന്ത്യയെ ബാറ്റു ചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. വിസ്‌ഡര്‍ പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം പിടിച്ചിരുന്നു. ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു സന്ദര്‍ശകര്‍ വിന്‍ഡീസിനെ തകര്‍ത്ത്. ഇതോടെ പോര്‍ട്ട് ഓഫ് സ്‌പെയിനിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കാം.

ALSO READ: Virat Kohli at 500 | 'ഇതൊരു വലിയ യാത്രയായിരുന്നു...' ; കരിയറിലെ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ച് വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.