ETV Bharat / sports

WI vs IND | സെഞ്ചുറിയടിച്ച് ടീമിന് സമ്മാനം നല്‍കട്ടെ, അതല്ലേ ഹീറോയിസം ; ഇഷാനോട് രോഹിത് ശര്‍മ - ഇഷാന്‍ കിഷന്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ (Ishan Kishan ) ജന്മദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് താരങ്ങള്‍

WI vs IND  Rohit Sharma  Rohit Sharma on Ishan Kishan  Ishan Kishan  Ishan Kishan birthday  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രോഹിത് ശര്‍മ  ഇഷാന്‍ കിഷന്‍  ഇഷാന്‍ കിഷന്‍ പിറന്നാള്‍
ഇഷാനോട് രോഹിത് ശര്‍മ
author img

By

Published : Jul 19, 2023, 2:37 PM IST

ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനായി ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ (Ishan Kishan ) 25-ാം ജന്മദിനം വന്നെത്തിയത്. പിറന്നാള്‍ ദിനമായ ഇന്നലെ ഇന്ത്യന്‍ ഡ്രസ്സിങ്‌ റൂമില്‍ കേക്ക് മുറിച്ചുള്ള ആഘോഷങ്ങളും നടന്നിരുന്നു. ഇതിന് പിന്നാലെ ഇഷാന്‍ കിഷന് എന്ത് പിറന്നാള്‍ സമ്മാനമാണ് നല്‍കുകയെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) നല്‍കിയത്.

ഇഷാന്‍ തൊട്ടടുത്ത് നില്‍ക്കെ, ഇവനെന്ത് സമ്മാനം നല്‍കാനാണെന്നാണ് രോഹിത് ചോദിച്ചത്. പകരം സെഞ്ചുറി നേടിക്കൊണ്ട് ഇഷാനാണ് ടീമിന് സമ്മാനം നല്‍കേണ്ടതെന്നും രോഹിത് പറഞ്ഞു. "സമ്മാനമോ, എന്ത് സമ്മാനമാണ് നിനക്ക് വേണ്ടത്. എല്ലാം നിന്‍റെ കയ്യിലുണ്ട്. എനി എന്തെങ്കിലും ചെയ്യാന്‍ ടീമിനോട് ചോദിക്കേണ്ടി വരും. എന്നാല്‍ ടീമിന് പിറന്നാള്‍ സമ്മാനമായി അവന്‍ സെഞ്ചുറി അടിക്കട്ടെ" - രോഹിത് പറഞ്ഞു. ഇതു കേട്ട് ഇഷാന്‍ കിഷന്‍ ചിരിക്കുകയും ചെയ്‌തു. പിറന്നാള്‍ ദിനത്തിലും ഇഷാന്‍ കിഷന്‍ സഹതാരങ്ങള്‍ക്ക് ഒപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു.

അതേസമയം നാളെ ക്യൂൻസ് പാർക്കിലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് നടക്കുക. വിസ്‌ഡര്‍പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയം നേടിയിരുന്നു. ഇന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു സന്ദര്‍ശകരുടെ വിജയം. ഈ മത്സരത്തിലൂടെയാണ് ഇഷാന്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ശ്രീകര്‍ ഭരതിന് പകരമായിരുന്നു ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

മത്സരത്തില്‍ വിരാട് കോലിയുടെ പുറത്താവലിന് പിന്നാലെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇഷാന്‍ കിഷന്‍ ആദ്യം നേരിട്ട 19 പന്തുകളില്‍ അക്കൗണ്ട് തുറന്നിരുന്നില്ല. ഇഷാന്‍ ആദ്യ റണ്‍സ് എടുത്തതിന് ശേഷം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ ലക്ഷ്യം വച്ചായിരുന്നു ഇന്ത്യ താരത്തെ ബാറ്റുചെയ്യാന്‍ അയച്ചത്. എന്നാല്‍ താരം റണ്ണെടുക്കുന്നത് നീണ്ടുപോയതില്‍ രോഹിത് അസ്വസ്‌ഥനായിരുന്നു.

ഇതോടെ വേഗം ഒരു റണ്‍സെടുക്കാന്‍ ഡ്രസിങ് റൂമിൽ നിന്ന്‌ രോഹിത് ഇഷാന് താക്കീത് നല്‍കുകയും ചെയ്‌തു. ഇതിന് ശേഷം താരം ഒരു റൺ ഓടിയെടുത്തതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മത്സരത്തില്‍ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പുതിയ സൈക്കിളില്‍ വിജയത്തുടക്കം കുറിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

ALSO READ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പരിവര്‍ത്തനം വേഗത്തില്‍ നടക്കും, ടീമില്‍ സീനിയര്‍ താരങ്ങളുടെ പങ്ക് ഏറെ വലുത് : രോഹിത് ശര്‍മ

വിന്‍ഡീസിനെതിരായ 100-ാം ടെസ്റ്റിനാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡിനെ വെസ്റ്റ് ഇന്‍ഡീസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഓൾറൗണ്ടർ റെയ്‌മൺ റെയ്‌ഫറിന് സ്ഥാനം നഷ്‌ടമായപ്പോള്‍ അണ്‍ ക്യാപ്‌ഡ് താരമായ ഓഫ് സ്പിന്നർ കെവിൻ സിൻക്ലെയര്‍ പ്രധാന സ്‌ക്വാഡിലെത്തി. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ലെന്ന് രോഹിത് വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.