ETV Bharat / sports

WI vs IND | പരീക്ഷണ കുതിപ്പില്‍ താളത്തില്‍ ബാറ്റുവീശി മുന്നേറ്റനിര; വിന്‍ഡീസിന് മുന്നില്‍ 352 റണ്‍സ് വിജയലക്ഷ്യം

author img

By

Published : Aug 1, 2023, 11:11 PM IST

തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയതും ഇന്ത്യയ്‌ക്ക് ആശ്വാസത്തിന് വകനല്‍കുന്നു

WI vs IND ODI India made better score  WI vs IND  India  India made better score against West indies  West indies  പരീക്ഷണ കുതിപ്പില്‍  താളത്തില്‍ ബാറ്റുവീശി മുന്നേറ്റനിര  ഇഷാന്‍ കിഷന്‍  ഇന്ത്യ  ട്രിനിഡാഡ്  വിന്‍ഡീസി
പരീക്ഷണ കുതിപ്പില്‍ താളത്തില്‍ ബാറ്റുവീശി മുന്നേറ്റനിര; വിന്‍ഡീസിന് മുന്നില്‍ 352 റണ്‍സ് വിജയലക്ഷ്യം

ട്രിനിഡാഡ്: വെസ്‌റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ താളത്തില്‍ ബാറ്റുവീശി ഇന്ത്യന്‍ മുന്നേറ്റനിര. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ്‌ നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായെത്തിയ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലും ആരാധകര്‍ ആഗ്രഹിച്ച തുടക്കം തന്നെയാണ് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറിയോടെ (64 പന്തില്‍ 77 റണ്‍സ്) ഇഷാന്‍ കിഷന്‍ ആദ്യ ഓവറുകള്‍ മുതല്‍ തന്നെ തകര്‍ത്തടിച്ചാണ് ബാറ്റുവീശിയത്.

ഏകദിനത്തില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ഗ്രൗണ്ടിലെത്തുന്നത്. എന്നാല്‍ ടോസ് ഭാഗ്യം വിന്‍ഡീസിനെ തുണച്ചു. ഇതോടെ വിന്‍ഡീസ് നായകന്‍ ഷായ്‌ ഹോപ് ഇന്ത്യയെ ബാറ്റിങിനയയ്‌ക്കുകയായിരുന്നു. മുന്‍ മത്സരങ്ങളില്‍ നിന്നും വിപരീതമായി ഇന്ത്യന്‍ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലും കൂറ്റനടികളോടെ തന്നെയാണ് ബാറ്റിങിന് തുടക്കമിട്ടത്. ഓപ്പണിങ് കൂട്ടുകെട്ട് 100 കടന്നതോടെ വിന്‍ഡീസിന് ഒരു ബ്രേക്ക് ത്രൂ അനിവാര്യമായി.

ഇതിനായി വിന്‍ഡീസ് ബോളര്‍മാരെ നായകന്‍ ഷായ് ഹോപ് മാറ്റി മാറ്റി പരീക്ഷിച്ചു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് 147 എത്തിയപ്പോഴായിരുന്നു വിന്‍ഡീസിന് ആഗ്രഹിച്ച ആ വിക്കറ്റ് ലഭിക്കുന്നത്. യാനിക് കറിയയുടെ പന്ത് കയറി അടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇഷാന്‍ കിഷനെ ഷായ്‌ ഹോപ് തന്നെയാണ് സ്‌റ്റമ്പിങ്ങിലൂടെ മടക്കുന്നത്. തൊട്ടുപിന്നാലെ റുതുരാജ് ഗെയ്‌ക്‌വാദ് ക്രീസിലെത്തി. ഇഷാനൊപ്പം ചേര്‍ന്ന് ഗില്ലിന്‍റെ തേരോട്ടം ഗെയ്‌ക്‌വാദിനെ കൂട്ടുപിടിച്ചും തുടരുമോ എന്നും വിന്‍ഡീസ് ശങ്കിച്ചു. എന്നാല്‍ ഈ തലവേദന മൂര്‍ച്ഛിക്കും മുമ്പേ ഗെയ്‌ക്‌വാദ് മടങ്ങി. 14 പന്തില്‍ 8 റണ്‍സ് മാത്രമായി നിന്ന ഗെയ്‌ക്‌വാദ് അല്‍സാരി ജോസഫിന്‍റെ പന്തില്‍ ബ്രാന്‍ഡന്‍ കിങിന്‍റെ കൈകളില്‍ ഒതുങ്ങി.

എന്നാല്‍ വമ്പന്‍ കൊടുങ്കാറ്റിന് മുന്നുള്ള ചെറിയ ശാന്തത മാത്രമായിരുന്നു ഗെയ്‌ക്‌വാദിന്‍റെ വിക്കറ്റ്. പിന്നാലെ എത്തിയ സഞ്‌ജു സാംസണ്‍ വിന്‍ഡീസ് ബോളര്‍മാരെ വെള്ളം കുടിപ്പിച്ചു. 41 പന്തില്‍ നാല് വീതം സിക്‌സറുകളും ബൗണ്ടറികളുമായി തകര്‍ത്തടിച്ച സഞ്‌ജു എന്നാല്‍ റൊമാരിയോ ഷെപ്പേർഡിന്‍റെ പന്തില്‍ അനാവശ്യ ഷോട്ടില്‍ ഹെറ്റ്‌മെയറിന്‍റെ കൈകളില്‍ അവസാനിച്ചു. തൊട്ടുപിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ എത്തിയെങ്കിലും ഇന്ത്യന്‍ ബാറ്റിങ് കുതിപ്പിന് നേരിയ ക്ഷീണം സംഭവിച്ചു. അനാവശ്യമായി വിക്കറ്റുകള്‍ വീഴാതെ കരുതലോടെ കളിച്ചതോടെ സ്‌കോര്‍ബോര്‍ഡിന്‍റെ ചലനവും പതുക്കെയായി. സ്‌കോര്‍ 224 ല്‍ നില്‍ക്കെ ഗില്ല് മടങ്ങിയതോടെ സ്‌കോറിങിലും ക്ഷീണം തെളിഞ്ഞു കണ്ടു. പിന്നാലെ എത്തിയ സൂര്യകുമാര്‍ 30 പന്തില്‍ 35 റണ്‍സുമായി മടങ്ങിയതോടെ സ്‌ഫോടനം തീര്‍ത്തേക്കാവുന്ന ഇന്ത്യന്‍ ബാറ്റിങ് കരുത്ത് ചോര്‍ന്നോ എന്ന പ്രതീതിയും ഉണര്‍ന്നു. എന്നാല്‍ പിന്നാലെയെത്തിയ രവീന്ദ്ര ജഡേജയെ കൂടെ കൂട്ടി നായകന്‍ ഹാര്‍ദിക് പോരാട്ടം തുടര്‍ന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 351 റണ്‍സുമായി ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചു. അവസാന ഓവറില്‍ തകര്‍ത്തടിച്ച ഹാര്‍ദിക് (52 പന്തില്‍ 72), രവീന്ദ്ര ജഡേജ (7 പന്തില്‍ 8 റണ്‍സ്) നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.