ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കായി ടീം ഇന്ത്യ (Team India) മയാമിയില്‍. ഓഗസ്റ്റ് 12നാണ് പരമ്പരയിലെ നാലാം മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്‌ക്ക് അടുത്ത മത്സരത്തിലും ജയം അനിവാര്യമാണ്.
-
𝙏𝙤𝙪𝙘𝙝𝙙𝙤𝙬𝙣 Miami ✈️#TeamIndia | #WIvIND pic.twitter.com/SKJTbj0hgS
— BCCI (@BCCI) August 10, 2023 " class="align-text-top noRightClick twitterSection" data="
">𝙏𝙤𝙪𝙘𝙝𝙙𝙤𝙬𝙣 Miami ✈️#TeamIndia | #WIvIND pic.twitter.com/SKJTbj0hgS
— BCCI (@BCCI) August 10, 2023𝙏𝙤𝙪𝙘𝙝𝙙𝙤𝙬𝙣 Miami ✈️#TeamIndia | #WIvIND pic.twitter.com/SKJTbj0hgS
— BCCI (@BCCI) August 10, 2023
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ടീം ഇന്ത്യ മൂന്നാമത്തെ കളിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് പരമ്പരയിലെ പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. പന്തുകൊണ്ടും ബാറ്റ് കൊണ്ടും ഗയാനയില്‍ നടന്ന രണ്ടാം മത്സരത്തില്‍ തിളങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. മൂന്നാം മത്സരത്തില്‍ ജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യന്‍ സംഘം ഫ്ലോറിഡയില്‍ ഇറങ്ങുന്നത്.
അതേസമയം, ഹര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) നേതൃത്വത്തില്‍ മയാമിയിലെത്തിയ ടീം ഇന്ത്യ ഇന്ന് വിശ്രമത്തിലായിരിക്കും. നാളെയാണ് താരങ്ങള്‍ പരിശീലനത്തിനിറങ്ങുന്നത്. അതേസമയം, അമേരിക്കയില്‍ അടുത്തിടെ അരവസാനിച്ച മേജര്‍ ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്‍റില്‍ നിരവധി കളിയാസ്വാദകര്‍ മത്സരങ്ങള്‍ കാണാനെത്തിയിരുന്നു. ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കും ഇതേ ആരാധക പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍.
Also Read : Suryakumar Yadav|'അത് സമ്മതിക്കാന്‍ യാതൊരു മടിയുമില്ല', ഏകദിനത്തിലെ പ്രകടനത്തെ കുറിച്ച് സൂര്യകുമാര്‍ യാദവ്
പരമ്പര പിടിക്കാന്‍ ഹര്‍ദിക്കും കൂട്ടരും: സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ് (Suryakumar Yadav), കുല്‍ദീപ് യാദവ് (Kuldeep Yadav), യുസ്‌വേന്ദ്ര ചഹാല്‍ (Yuzvendra Chahal), ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടന മികവാണ് വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തുടര്‍ തോല്‍വികളില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. കരീബിയന്‍ മണ്ണില്‍ നടത്തിയ പ്രകടനം അമേരിക്കയിലും ആവര്‍ത്തിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. അതുകൊണ്ട് തന്നെ മൂന്നാം മത്സരം കളിച്ച ടീമില്‍ ഇന്ത്യ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല.
വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സാംസണ്‍ (Sanju Samson) തന്നെ തുടരാനാണ് സാധ്യത. യശസ്വി ജയ്സ്വാള്‍ ഓപ്പണറായി തുടര്‍ന്നേക്കും. അതേസമയം, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികവ് കാട്ടാന്‍ സാധിക്കാതിരുന്ന ശുഭ്‌മാന്‍ ഗില്ലിന് ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണായകമാണ്.
ഇന്ത്യന്‍ സ്‌ക്വാഡ് : യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചഹല്‍, ഉമ്രാന്‍ മാലിക്ക്.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : കെയ്‌ല്‍ മെയേഴ്‌സ്, ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളസ് പുരാന്‍, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്‌മിത്ത്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡെയ്ന്‍ സ്‌മിത്ത്, അല്‍സാരി ജോസഫ്, അകീല്‍ ഹൊസെന്‍, റോസ്റ്റേന്‍ ചേസ്, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, ഷായ് ഹോപ്.
Also Read : Sanju Samson | ഇനിയെപ്പോഴാണ് സഞ്ജു റണ്‍സ് കണ്ടെത്തുന്നത്..? വിമര്‍ശനവുമായി മുന്‍ പാക് താരം