ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ (West Indies) നാലാം ടി20യിൽ ഇന്ത്യയ്ക്ക് (India) 9 വിക്കറ്റിന്‍റെ വമ്പൻ ജയം. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 17 ഓവറിലാണ് ടീം ഇന്ത്യ മറികടന്നത്. അർധസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്‍റെയും (Yashasvi Jaiswal) ശുഭ്‌മാന്‍ ഗില്ലിന്‍റെയും (Shubman Gill) പ്രകടനമാണ് മത്സരത്തിൽ സന്ദർശകർക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-2 എന്ന നിലയില്‍ വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്കായി.
179 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ യുവ ഓപ്പണര്‍മാര്‍ക്കെതിരെ ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായിരുന്നില്ല. ഗില്‍, ജയ്‌സ്വാള്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു മടങ്ങിയത്. 47 പന്തില്‍ 77 റണ്‍സടിച്ച ഗില്ലിനെ മാത്രമാണ് മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്.
-
5⃣0⃣ up for Shubman Gill 👏
— BCCI (@BCCI) August 12, 2023 " class="align-text-top noRightClick twitterSection" data="
5⃣0⃣ up for Yashasvi Jaiswal - his first in T20Is 👌#TeamIndia on a roll here in chase! ⚡️ ⚡️
Follow the match ▶️ https://t.co/kOE4w9Utvs#WIvIND pic.twitter.com/gJc3U9eRBR
">5⃣0⃣ up for Shubman Gill 👏
— BCCI (@BCCI) August 12, 2023
5⃣0⃣ up for Yashasvi Jaiswal - his first in T20Is 👌#TeamIndia on a roll here in chase! ⚡️ ⚡️
Follow the match ▶️ https://t.co/kOE4w9Utvs#WIvIND pic.twitter.com/gJc3U9eRBR5⃣0⃣ up for Shubman Gill 👏
— BCCI (@BCCI) August 12, 2023
5⃣0⃣ up for Yashasvi Jaiswal - his first in T20Is 👌#TeamIndia on a roll here in chase! ⚡️ ⚡️
Follow the match ▶️ https://t.co/kOE4w9Utvs#WIvIND pic.twitter.com/gJc3U9eRBR
യുവതാരം യശസ്വി ജയ്‌സ്വാള്‍ 51 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. ടി20 കരിയറിലെ താരത്തിന്‍റെ കന്നി അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്. 11 ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ തിലക് വര്‍മ (Tilak Varma) 5 പന്തില്‍ 7 റണ്‍സാണ് നേടിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ ജയം പിടിച്ചാണ് വിന്‍ഡീസിനൊപ്പമെത്തിയിരിക്കുന്നത്. ഇതോടെ, ഇന്ന് ഫ്ലോറിഡയില്‍ തന്നെ നടക്കുന്ന അഞ്ചാം ടി20 ഇരു ടീമിനും ഏറെ നിര്‍ണായകമണ്.
-
Yashasvi Jaiswal scored his maiden T20I half-century & bagged the Player of the Match award as #TeamIndia sealed a clinical win over West Indies in the 4th T20I. 🙌 🙌
— BCCI (@BCCI) August 12, 2023 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/kOE4w9Utvs #WIvIND pic.twitter.com/xscQMjaLMb
">Yashasvi Jaiswal scored his maiden T20I half-century & bagged the Player of the Match award as #TeamIndia sealed a clinical win over West Indies in the 4th T20I. 🙌 🙌
— BCCI (@BCCI) August 12, 2023
Scorecard ▶️ https://t.co/kOE4w9Utvs #WIvIND pic.twitter.com/xscQMjaLMbYashasvi Jaiswal scored his maiden T20I half-century & bagged the Player of the Match award as #TeamIndia sealed a clinical win over West Indies in the 4th T20I. 🙌 🙌
— BCCI (@BCCI) August 12, 2023
Scorecard ▶️ https://t.co/kOE4w9Utvs #WIvIND pic.twitter.com/xscQMjaLMb
നാലാം ടി20യില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 178 റണ്‍സ് അടിച്ചെടുത്തത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല അവര്‍ക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തകര്‍ത്തടിക്കാന്‍ സാധിച്ചെങ്കിലും രണ്ടാമത്തെ ഓവറില്‍ അവര്‍ക്ക് ആദ്യ പ്രഹരമേല്‍ക്കേണ്ടി വന്നു.
-
India make it 2-2, courtesy Gill and Yashasvi’s brilliance 💪
— FanCode (@FanCode) August 12, 2023 " class="align-text-top noRightClick twitterSection" data="
Decider tomorrow 🤞
.
.#WIvIND #INDvWIAdFreeonFanCode pic.twitter.com/FRFjzcThFM
">India make it 2-2, courtesy Gill and Yashasvi’s brilliance 💪
— FanCode (@FanCode) August 12, 2023
Decider tomorrow 🤞
.
.#WIvIND #INDvWIAdFreeonFanCode pic.twitter.com/FRFjzcThFMIndia make it 2-2, courtesy Gill and Yashasvi’s brilliance 💪
— FanCode (@FanCode) August 12, 2023
Decider tomorrow 🤞
.
.#WIvIND #INDvWIAdFreeonFanCode pic.twitter.com/FRFjzcThFM
ഓപ്പണര്‍ കെയ്‌ല്‍ മേയേഴ്‌സിനെ (17) സഞ്ജുവിന്‍റെ കൈകളില്‍ എത്തിച്ച അര്‍ഷ്‌ദീപ് സിങ്ങായിരുന്നു ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ക്രീസിലെത്തിയ ഷായ് ഹോപ്പ് തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ന്നു. എന്നാല്‍, കൃത്യമായ ഇടവേളകളില്‍ വിക്കറ്റിട്ട് വിന്‍ഡീസ് സ്‌കോറിങ് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി.
വെടിക്കെട്ട് ബാറ്റര്‍ നിക്കോളസ് പുരാനും നായകന്‍ റോവ്‌മാന്‍ പവലും മൂന്ന് പന്തില്‍ ഓരോ റണ്‍ മാത്രം നേടിയാണ് മടങ്ങിയത്. കുല്‍ദീപ് യാദവായിരുന്നു ഇരുവരുടെയും വിക്കറ്റ് വീഴ്‌ത്തിയത്. ഹോപ്പും ആറാമനായി ക്രീസിലെത്തിയ ഹെറ്റ്‌മെയറും ചേര്‍ന്നാണ് വിന്‍ഡീസിനെ 100 കടത്തിയത്.
-
"ʙᴀᴛᴛɪɴɢ, ᴛᴜ ʙᴀʜᴏᴛ ᴄʜᴀɴɢᴇ ʜᴏɢᴀʏɪ ʜᴀɪ."#WIvIND #INDvWIAdFreeonFanCode pic.twitter.com/FWm8rjacYN
— FanCode (@FanCode) August 12, 2023 " class="align-text-top noRightClick twitterSection" data="
">"ʙᴀᴛᴛɪɴɢ, ᴛᴜ ʙᴀʜᴏᴛ ᴄʜᴀɴɢᴇ ʜᴏɢᴀʏɪ ʜᴀɪ."#WIvIND #INDvWIAdFreeonFanCode pic.twitter.com/FWm8rjacYN
— FanCode (@FanCode) August 12, 2023"ʙᴀᴛᴛɪɴɢ, ᴛᴜ ʙᴀʜᴏᴛ ᴄʜᴀɴɢᴇ ʜᴏɢᴀʏɪ ʜᴀɪ."#WIvIND #INDvWIAdFreeonFanCode pic.twitter.com/FWm8rjacYN
— FanCode (@FanCode) August 12, 2023
13-ാം ഓവറില്‍ ഹോപ്പിനെ (45) നഷ്‌ടപ്പെട്ടെങ്കിലും ഹെറ്റ്‌മെയറിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനം അവരെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 39 പന്തില്‍ 61 റണ്‍സ് നേടിയ ഹെറ്റ്‌മെയറെ അവസാന ഓവറിലെ രണ്ടാം പന്തിലാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്‌ടപ്പെട്ടത്.
Also Read : തിലകിനും ജയ്‌സ്വാളിനും പുതിയ റോള്‍; ഇനി കളിയാകെ മാറും, വമ്പന്‍ പദ്ധതി തയ്യാറെന്ന് പരാസ് മാംബ്രെ