ട്രിനിഡാഡ് : ടെസ്റ്റ് ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടി20 പരമ്പരയിലും പിടിമുറുക്കാന്‍ ഇന്ത്യ (India) ഇന്നിറങ്ങും. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) വിരാട് കോലിയും (Virat Kohli) ഇല്ലാതെ യുവതാരനിരയാണ് വിന്‍ഡീസില്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) കീഴില്‍ അണിനിരക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ (Brian Lara Cricket Academy Stadium) ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കും.
ടി20 ലോകകപ്പിന് മുന്നോടിയായി പുതിയ ടീം ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍ ഈ പരമ്പരയോടെ ആരംഭിക്കുമെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായിട്ടാണ് ബിസിസിഐ വിന്‍ഡീസിനെതിരായ പരമ്പരയില്‍ കൂടുതല്‍ യുവതാരങ്ങളെ പരിഗണിച്ചിരിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഐപിഎല്ലില്‍ തകര്‍ത്തടിച്ച യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവരും ടീമിലേക്ക് എത്തിയത്.
-
📸🤝
— BCCI (@BCCI) August 3, 2023 " class="align-text-top noRightClick twitterSection" data="
T20I mode 🔛#TeamIndia | #WIvIND pic.twitter.com/Ftpp4AINGI
">📸🤝
— BCCI (@BCCI) August 3, 2023
T20I mode 🔛#TeamIndia | #WIvIND pic.twitter.com/Ftpp4AINGI📸🤝
— BCCI (@BCCI) August 3, 2023
T20I mode 🔛#TeamIndia | #WIvIND pic.twitter.com/Ftpp4AINGI
ഐപിഎല്ലിന് പുറമെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ച യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) ഇന്ന് ഇന്ത്യയുടെ ടി20 ടീമിലും അരങ്ങേറാനാണ് സാധ്യത. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഓപ്പണര്‍ റോളിലാകും ജയ്‌സ്വാള്‍ എത്തുക. ജയ്സ്വാള്‍ ടീമിലേക്ക് എത്തുകയാണെങ്കില്‍ ഇഷാന്‍ കിഷന് (Ishan Kishan) വിശ്രമം അനുവദിച്ചേക്കും.
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ മധ്യനിരയില്‍ പരീക്ഷിക്കാന്‍ സാധ്യത കാണുന്നില്ല. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ചാല്‍ സഞ്‌ജു സാംസണ്‍ (Sanju Samson) ആയിരിക്കും നാലാം നമ്പറില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുക. സൂര്യകുമാര്‍ യാദവ്, ക്യാപ്‌റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ്ങും ഇന്ത്യയ്‌ക്ക് നിര്‍ണായകമാകും.
ഏകദിന പരമ്പരയില്‍ നിറം മങ്ങിയ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യ ടി20യില്‍ കത്തിക്കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബൗളര്‍മാരില്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ മടങ്ങിവരവാണ് ഏറെ ശ്രദ്ധേയം.
മറുവശത്ത്, ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ പ്രകടനങ്ങള്‍ പ്രവചനാതീതമാണ്. ഏത് ബൗളിങ് നിരയേയും തച്ചുതകര്‍ക്കാന്‍ കരുത്തുള്ള അവര്‍ ആരുടെ മുന്നിലും ചീട്ടുകൊട്ടാരം പോലെ തകരുകയും ചെയ്യും. ഇന്ത്യയെ നേരിട്ടുകൊണ്ട് അടുത്തവര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ തങ്ങള്‍ ആരംഭിക്കുമെന്ന് വിന്‍ഡീസ് പരിശീലകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സൂപ്പര്‍ താരങ്ങളുടെ മടങ്ങിവരവ് ടീമിന്‍റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്. നിക്കോളസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോണ്‍സ് ചാള്‍സ് തുടങ്ങിയ വമ്പനടിക്കാരിലാണ് ടീമിന്‍റെ ബാറ്റിങ് പ്രതീക്ഷകള്‍. എംഎല്‍സി ഫൈനലില്‍ സെഞ്ച്വറിയടിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുരാന്‍ തകര്‍പ്പന്‍ ഫോമിലാണുള്ളത്.
മറ്റ് താരങ്ങളും പവര്‍ കാട്ടിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അവരെ പിടിച്ചുകെട്ടുക അല്‍പ്പം പ്രയാസമായേക്കാം. അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ് എന്നിവരിലാണ് ബൗളിങ്ങില്‍ ആതിഥേയര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഇന്ത്യന്‍ സ്‌ക്വാഡ് : ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹാല്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കയില്‍ മയേഴ്‌സ്, നിക്കോളസ് പുരാന്‍, ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡിന്‍ സ്‌മിത്ത്, റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റേന്‍ ചേസ്, അകീല്‍ ഹൊസെന്‍, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, അല്‍സാരി ജോസഫ്