ETV Bharat / sports

WI vs IND | ടീമില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല, ഊഴത്തിനായി ജയ്‌സ്വാള്‍ ഇനിയും കാത്തിരിക്കണം : ആകാശ് ചോപ്ര - യശസ്വി ജയ്സ്വാള്‍

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്, യശസ്വി ജയ്‌സ്വാള്‍ ടീമിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന് ആകാശ് ചോപ്ര

WI vs IND  WI vs IND Second T20I  Yashasvi Jaiswal  Akash Chopra  Akash Chopra About Yashasvi Jaiswal  WI vs IND Playing XI  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്  ആകാശ് ചോപ്ര  യശസ്വി ജയ്സ്വാള്‍  സഞ്ജു സാംസണ്‍
Yashasvi Jaiswal
author img

By

Published : Aug 6, 2023, 2:38 PM IST

Updated : Aug 6, 2023, 4:00 PM IST

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) രണ്ടാം ടി20യ്‌ക്കായി ടീം ഇന്ത്യ (India) ഇന്നാണ് ഇറങ്ങുന്നത്. ട്രിനിഡാഡിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് തോല്‍വി വഴങ്ങിയ ഇന്ന് ആതിഥേയരെ മലര്‍ത്തിയടിച്ച് വിജയവഴിയില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ്. പരമ്പരയിലെ ആദ്യ കളിയില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയെ വിന്‍ഡീസ് തകര്‍ത്തത്.

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് 149 റണ്‍സില്‍ പൂട്ടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും പോരാട്ടം ഒന്‍പത് വിക്കറ്റിന് 145 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇതിന് പിന്നാലെ രണ്ടാം മത്സരത്തിന് മുന്‍പ് ഇന്ത്യ ഇറങ്ങുമ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ അഴിച്ചുപണി നടത്തണമെന്ന അഭിപ്രായവുമായി വസീം ജാഫര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ഒരു അധിക ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു വസീം ജാഫറിന്‍റെ നിര്‍ദേശം. ഈ സ്ഥാനത്തേക്ക് യുവതാരം യശസ്വി ജയ്സ്വാളിനെ (Yashasvi Jaiswal) പരിഗണിക്കാമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടിരുന്നു.

Also Read : Sanju Samson | സഞ്‌ജുവിന്‍റെ സ്ഥാനം ആദ്യ നാലില്‍, ഫിനിഷറാക്കി നശിപ്പിക്കരുത് : കമ്രാന്‍ അക്‌മല്‍

എന്നാല്‍, ഇപ്പോള്‍ എതിരഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. ഇതിന്‍റെ കാരണങ്ങളും തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

'എന്തിനാണ് ഈ ടീമില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ടത്? നല്ല രീതിയില്‍ തന്നെയാണ് ടീമിലുള്ളവര്‍ കളിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് എന്‍റെ അഭിപ്രായം.

ഇപ്പോഴും ഒരു ബാറ്റര്‍ മാത്രമാണ് ടീമിന് പുറത്തിരിക്കുന്നത്. അത് യശസ്വി ജയ്‌സ്വാള്‍ ആണ്. അവനെ ടീമിലെടുക്കണമെന്നാണ് പലരുടെയും അഭിപ്രായം. ടീമിലേക്ക് എടുത്താലും അവന്‍ എവിടെ ബാറ്റ് ചെയ്യും എന്നതാണ് എന്‍റെ ചോദ്യം' ആകാശ് ചോപ്ര പറഞ്ഞു.

ഓരോ മത്സരത്തിന് ശേഷവും ടീമിനെ മാറ്റിയിറക്കുകയല്ല വേണ്ടത്. സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കി ഒരു പ്ലെയിങ് ഇലവനെ ഇറക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : WI vs IND | 'മഴ' മുടക്കുമോ വിജയത്തിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് ; പ്രൊവിഡന്‍സിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ഇന്ത്യന്‍ സ്‌ക്വാഡ് : ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍, ഉമ്രാന്‍ മാലിക്.

Last Updated : Aug 6, 2023, 4:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.