ETV Bharat / sports

WI vs IND | 'ഇന്നും ടീമിലുണ്ടാകില്ല', സഞ്ജുവിന്‍റെ കാര്യത്തില്‍ പ്രതീക്ഷ വേണ്ടെന്ന് ആകാശ് ചോപ്ര - ആകാശ് ചോപ്ര

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും കളിക്കാന്‍ അവസരം ലഭിക്കില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര.

WI vs IND  Aakash Chopra  Aakash Chopra on Sanju Samson  Sanju Samson  Suryakumar Yadav  Ishan Kishan  സഞ്‌ജു സാംസണ്‍  സൂര്യകുമാര്‍ യാദവ്  ഇഷാന്‍ കിഷന്‍  ആകാശ് ചോപ്ര  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്
സഞ്‌ജു സാംസണ്‍
author img

By

Published : Jul 29, 2023, 12:25 PM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ് വിളിയെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. മലയാളി താരത്തോടുള്ള സെലക്‌ടര്‍മാരുടെ നിരന്തരമായ അവഗണ അവസാനിച്ചുവെന്നായിരുന്നു ആരാധക ലോകം കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ പരമ്പരയ്‌ക്ക് തുടക്കമായപ്പോള്‍ സ്വന്തക്കാര്‍ക്ക് അവസരം നല്‍കുകയെന്ന പതിവ് രീതി മാനേജ്‌മെന്‍റ് ആവര്‍ത്തിച്ചതോടെ താരത്തിന് വീണ്ടും പുറത്തിരിക്കേണ്ടി വന്നു.

ആദ്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷന് അവസരം നല്‍കിയപ്പോള്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏകദിനത്തിലേക്ക് ഈ പ്രകടനം പകര്‍ത്താന്‍ കഴിയാത്ത താരമാണ് സൂര്യകുമാര്‍ യാദവ്. എന്നിരുന്നാലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും മാനേജ്‌മെന്‍റിന്‍റേയും അകമഴിഞ്ഞ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

ബാര്‍ബഡോസില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചുവെങ്കിലും വിക്കറ്റ് തുലച്ചുകൊണ്ട് സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. ഇതോടെ സഞ്‌ജുവിനായി ശക്തമായി വാദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. രണ്ടാം ഏകദിനത്തിന് ഇന്ന് ഇന്ത്യ വീണ്ടും വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍ സഞ്‌ജുവിന് അവസരം ലഭിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനിലെ പരീക്ഷണങ്ങള്‍ ഇന്ത്യ ഇന്നും തുടരാനാണ് സാധ്യതയെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

"വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിത്തില്‍ സഞ്‌ജു സാംസണ് കളിക്കാന്‍ കഴിയുമോയെന്ന ചോദ്യം നിങ്ങളുടെ മനസിലുണ്ടാവും. എന്നാല്‍ സഞ്ജുവിന് ഇപ്പോള്‍ കളിക്കാന്‍ കഴിയില്ല. ഒരു മത്സരം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. അതിലാവട്ടെ സഞ്‌ജുവിനെ കളിപ്പിച്ചിരുന്നില്ല.

ഇഷാന്‍ കിഷനെ നാലാം നമ്പറില്‍ പരീക്ഷിക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവിനെ ആറാം നമ്പറില്‍ കളിപ്പിക്കുന്നതിനെക്കുറിച്ചാണ് നിലവിലുള്ള ആലോചനകള്‍. ഇക്കാരണത്താല്‍ തന്നെ ആദ്യ മത്സരത്തില്‍ സംഭവിച്ചതൊന്നും ഇവിടെ ബാധകവുമല്ല.

ഇതോടെ നിലവില്‍ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ യാതൊരു മാറ്റത്തിനും സാധ്യതയില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സഞ്‌ജുവിന് ഈ മത്സരത്തിലും കളിക്കാന്‍ കഴിയില്ലെന്നതാണ് വാസ്‌തവം"- ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വിന്‍ഡീസിനെ ഇന്ത്യ സ്‌പിന്നര്‍മാരുടെ കരുത്തില്‍ 23 ഓവറില്‍ 114 റണ്‍സില്‍ എറിഞ്ഞിട്ടിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് വിജയം ഉറപ്പിച്ചത്. ഓപ്പണറായെത്തിയ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടി പ്രതീക്ഷ കാത്തപ്പോള്‍ മൂന്നാം നമ്പറിലെത്തിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. 25 പന്തുകളില്‍ 19 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.

ALSO READ: Sanju Samson | കണക്കിലെ കളിയില്‍ മുന്നില്‍ സഞ്ജു, 'ടീമിലെത്താനുള്ള കളി' കൂടി പഠിക്കണമെന്ന് ആരാധകർ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.