ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യയ്‌ക്ക് ടോസ് ഭാഗ്യം. ടോസ് നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റം വരുത്തിയതായി വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്‌മാന്‍ പലല്‍ അറിയിച്ചു. അൽസാരി ജോസഫ് തിരിച്ചെത്തിയപ്പോള്‍ മക്കോയ്‌ക്ക് സ്ഥാനം നഷ്‌ടമായി.
ഇന്ത്യ (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (സി), സഞ്ജു സാംസൺ (ഡബ്ല്യു), അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് (പ്ലേയിങ് ഇലവൻ): ബ്രാൻഡൻ കിങ്, കെയ്‌ൽ മെയേഴ്‌സ്, ഷായ് ഹോപ്പ്, നിക്കോളാസ് പുരാൻ (ഡബ്ല്യു), റോവ്മാൻ പവൽ (സി), ഷിമ്രോൺ ഹെറ്റ്‌മെയർ, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റൺ ചേസ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്.
മത്സരം ലൈവായി കാണാന്‍ : വെസ്റ്റ് ഇന്‍ഡീസ് - ഇന്ത്യ അഞ്ചാം ടി20, ടെലിവിഷനില്‍ ഡിഡി സ്‌പോര്‍ട്‌സ് ചാനലിലൂടെയാണ് തത്സമയം കാണാന്‍ കഴിയുക. ഫാന്‍കോഡ് (FanCode), ജിയോ സിനിമ (JioCinema) എന്നിവയുടെ ആപ്പ്‌ളിക്കേഷനുകളിലൂടെ വെബ്‌സൈറ്റിലൂടെയും മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ് ലഭ്യമാണ്.
കളിച്ച നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ വീതം നേടിയ വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും നിലവില്‍ പരമ്പയില്‍ ഒപ്പത്തിനൊപ്പമാണ്. ആദ്യ രണ്ട് ടി20കളിലും വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചപ്പോള്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഇന്ന് ഫ്ലോറിഡയില്‍ കളി പിടിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യയാണ് വിജയിക്കുന്നതെങ്കില്‍ അതൊരു ചരിത്രമായി മാറും. കാരണം ടി20 ചരിത്രത്തില്‍ തന്നെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ട് കളികള്‍ തോറ്റതിന് ശേഷം ഒരു ടീമിനും ഇതേവരെ പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. മറുവശത്ത് വിന്‍ഡീസാണ് വിജയിക്കുന്നതെങ്കില്‍ 2017ന് ശേഷം ആദ്യമായി തുടര്‍ച്ചയായി രണ്ട് ടി20 പരമ്പരകളെന്ന നേട്ടം ടീമിന് സ്വന്തമാക്കാം.
നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പര 2-1ന് നേടിയാണ് വിന്‍ഡീസ് ഇന്ത്യയ്‌ക്ക് എതിരെ കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ അവസാനത്തെ 12 ടി20 പരമ്പരയും നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 2021ൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യ അവസാനമായി ഒരു ടി20 പരമ്പര തോറ്റത്. അന്ന് സീനിയര്‍ താരങ്ങളില്ലാതെ ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ ടീമിനെ കൊവിഡ് കൂടി വലച്ചതാണ് ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നത്.
ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കിലാണ് കളി നടക്കുന്നത്. ഇന്നലെ ഇവിടെ നടന്ന നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്.
സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരുടെ മിന്നും ഫോമും ടീമിന് മുതല്‍ക്കൂട്ടാണ്. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ സഞ്‌ജുവിന് വിമര്‍ശകരുടെ വായടപ്പിക്കാന്‍ മികച്ച പ്രകടനം അനിവാര്യമാണ്. ബോളര്‍മാര്‍ കൂടി പ്രതീക്ഷയ്‌ക്ക് ഒത്തുയര്‍ന്നാല്‍ അന്തിമ ചിരി ഇന്ത്യയ്‌ക്കൊപ്പമാകുമെന്ന് പ്രതീക്ഷിക്കാം.