ഡബ്ലിന്‍ : ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഡബ്ലിനിലെ ദ വില്ലേജ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുന്ന ജസ്‌പ്രീത് ബുംറയ്‌ക്ക് കീഴില്‍ ഒരുപിടി യുവതാരങ്ങളാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങുന്നത്.
വിന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പര കളിച്ച ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരൊന്നും തന്നെ അയര്‍ലന്‍ഡിനെതിരെ കളിക്കുന്നില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന റിതുരാജ് ഗെയ്‌ക്‌വാദാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സെപ്‌റ്റംബറില്‍ പരിക്കേറ്റ് പുറത്തായ ബുംറ 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്‌ക്കായി വീണ്ടും കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.
ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ പരമ്പരയിലെ ബുംറയുടെ പ്രകടനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കാണുക. വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്‌ജു സാംസണ്‍ കളിച്ചേക്കും. പരമ്പരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ ടി20 ടീമില്‍ സഞ്‌ജുവിന്‍റെ സ്ഥാനം ചോദ്യചിഹ്നമായി മാറും.
യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരാവും ഓപ്പണിങ്ങിനിറങ്ങുക. മൂന്നാം നമ്പറില്‍ സഞ്‌ജുവിനെ കളിപ്പിക്കാനാണ് സാധ്യത. നേരത്തെ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ സഞ്‌ജുവിനെ കളിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. നാലാം നമ്പറില്‍ തിലക് വര്‍മ തുടര്‍ന്നേക്കും.
ശിവം ദുബെ, റിങ്കു സിങ് എന്നിവര്‍ക്കും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. സ്‌പിന്‍ ഓള്‍ റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറിനും സാധ്യതയുണ്ട്. സ്‌പിന്നറായി രവി ബിഷ്‌ണോയ് കളിച്ചേക്കും. പേസ് യൂണിറ്റില്‍ ബുംറയ്‌ക്കൊപ്പം പ്രസിദ്ധ് കൃഷ്‌ണ കളിച്ചേക്കും. മുകേഷ് കുമാറിന് വിശ്രമം അനുവദിച്ചാല്‍ അര്‍ഷ്‌ദീപിനൊപ്പം ആവേശ് ഖാനെയും പ്ലെയിങ് ഇലവനില്‍ കാണാം.
മത്സരം ലൈവായി കാണാന്‍ : ഇന്ത്യ vs അയര്‍ലന്‍ഡ് ഒന്നാം ടി20 ടെലിവിഷനില്‍ വയാകോം18-ന്‍റെ ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ്18 ചാനല്‍ വഴിയാണ് തത്സമയ സംപ്രേഷണം. ഓണ്‍ ലൈനായി ജിയോസിനിമ ആപ്ലിക്കേഷനിലും സ്ട്രീം ചെയ്യും.
ഇന്ത്യന്‍ സ്‌ക്വാഡ് : റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ.
അയര്‍ലന്‍ഡ് സ്‌ക്വാഡ് : പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), ആൻഡ്രൂ ബാൽബിർണി, മാർക്ക് അഡയർ, റോസ് അഡയർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, ഹാരി ടെക്‌ടർ, ലോർക്കൻ ടക്കർ, തിയോ വാൻ വോർകോം, ബെൻ വൈറ്റ്, ക്രെയ്‌ഗ് യങ്.