ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിംഗ്‌സ്‌മീഡില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ആദ്യ മത്സരം നടക്കുക. (Ind vs Sa T20 Preview) സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) കീഴില്‍ യുവനിരയാണ് പ്രോട്ടീസിനെതിരെ കളിക്കാന്‍ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പര 4-1ന് തൂക്കിയ ആത്മവിശ്വാസം സൂര്യയ്‌ക്കും സംഘത്തിനുമുണ്ട്.
ശുഭ്‌മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇതോടെ ടീം സെലക്ഷന്‍ മാനേജ്‌മെന്‍റിനെ സംബന്ധിച്ച് തലവേദനയാണ്. ഗില്‍ മടങ്ങിയെത്തുന്നതോടെ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ തിളങ്ങിയ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ പുറത്തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം....
ഓപ്പണര്‍മാരായി ശുഭ്‌മാന്‍ ഗില്ലും (Shubman Gill) യശസ്വി ജയ്‌സ്വാളും ഇറങ്ങാനാണ് സാധ്യത. ഏകദിന ലോകകപ്പിന്‍റെ ഇടവേള കഴിഞ്ഞാണ് ഗില്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഓസീസിനെതിരെ റുതുരാജ്, യശസ്വി സഖ്യമായിരുന്നു ഇന്ത്യയ്‌ക്കായി ഒപ്പണ്‍ ചെയ്‌തിരുന്നത്. ഗില്ലിനെ കളിപ്പിക്കുകയാണെങ്കില്‍ ടീമിന് വെടിക്കെട്ട് തുടക്കം നല്‍കുന്ന യശസ്വിയുടെ മികവ് കണക്കിലെടുക്കുമ്പോള്‍ തീര്‍ച്ചയായും റുതുരാജ് തന്നെ വഴി തുറന്നേക്കും.
മൂന്നാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തുടര്‍ന്നേക്കും. ഓസീസിനെതിരായ അവസാന രണ്ട് മത്സരങ്ങളില്‍ കളിച്ച ശ്രേയസ് ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ റിങ്കു സിങ്ങും കളിക്കാനിറങ്ങും.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി ഇഷാന്‍ കിഷനും ജിതേഷ് ശര്‍മയും തമ്മിലാണ് മത്സരം.ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി രവി ബിഷ്‌ണോയി,കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. പേസ് യൂണിറ്റില്‍ മുഹമ്മദ് സിറാജിനൊപ്പം ദീപക് ചഹാര്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ചപ്പോള്‍ മൂന്നാം പേസറവാന്‍ അര്‍ഷ്‌ദീപ് സിങ്ങും മുകേഷ് കുമാറും തമ്മിലാണ് മത്സരമുള്ളത്.
ALSO READ: സ്‌കൈ മികച്ച കളിക്കാരന്‍ തന്നെ, പക്ഷെ അത് വളരെ പ്രധാനമാണ്; ചൂണ്ടിക്കാട്ടി ക്രിസ് ഗെയ്‌ല്‍
ഇന്ത്യ സാധ്യത ഇലവന്‍: യശസ്വി ജയ്സ്വാൾ, ശുഭ്‌മാന്‍ഗിൽ / റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, ഇഷാൻ കിഷൻ (WK)/ ജിതേഷ് ശര്‍മ (WK), രവീന്ദ്ര ജഡേജ, ദീപക് ചാഹർ, കുൽദീപ് യാദവ്/രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്/മുകേഷ് കുമാർ. (India Probable Playing XI vs South Africa T20I)
മത്സരം കാണാന്‍: ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്‍റെ തത്സമയ സംപ്രേഷണം ഉണ്ടാകുക. ഓണ്‍ലൈനായി ഡിസ്നി + ഹോട് സ്റ്റാറിലും കളി കാണാം. (Where to watch India vs South Africa T20I).
ALSO READ: എസ് സജ്‌ന, ഈ പേര് ഓർത്തുവെച്ചോളൂ... കാശ്‌വീ ഗൗതവും അനബെല്ലയും കോടിത്തിളക്കത്തില്‍