ട്രിനിഡാഡ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഓരോ മാറ്റവുമായാണ് രണ്ട് ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യൻ നിരയിൽ പ്രസിദ്ധ് കൃഷ്‌ണക്ക് പകരം ആവേശ് ഖാൻ ഇടം നേടിയപ്പോൾ വിൻഡീസ് നിരയിൽ ഗുഡകേഷ് മോട്ടിക്ക് പകരം ഹെയ്‌ഡൻ വാൽഷ് ഇടം പിടിച്ചു.
-
Congratulations to @Avesh_6 who is all set to make his ODI debut for #TeamIndia #WIvIND pic.twitter.com/4Tgqhs07qn
— BCCI (@BCCI) July 24, 2022 " class="align-text-top noRightClick twitterSection" data="
">Congratulations to @Avesh_6 who is all set to make his ODI debut for #TeamIndia #WIvIND pic.twitter.com/4Tgqhs07qn
— BCCI (@BCCI) July 24, 2022Congratulations to @Avesh_6 who is all set to make his ODI debut for #TeamIndia #WIvIND pic.twitter.com/4Tgqhs07qn
— BCCI (@BCCI) July 24, 2022
ഏകദിനത്തിൽ ആവേശ് ഖാന്‍റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. മലയാളി താരം സഞ്‌ജു സാംസണും ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ആദ്യമത്സത്തിൽ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്നത്തെ മത്സരത്തിനെത്തുന്നത്.
-
One change in the #TeamIndia Playing XI from the previous game.
— BCCI (@BCCI) July 24, 2022 " class="align-text-top noRightClick twitterSection" data="
Avesh Khan makes his debut and Prasidh Krishna sits out for the game.
Live - https://t.co/EbX5JUciYM #WIvIND pic.twitter.com/o3SGNrmQBd
">One change in the #TeamIndia Playing XI from the previous game.
— BCCI (@BCCI) July 24, 2022
Avesh Khan makes his debut and Prasidh Krishna sits out for the game.
Live - https://t.co/EbX5JUciYM #WIvIND pic.twitter.com/o3SGNrmQBdOne change in the #TeamIndia Playing XI from the previous game.
— BCCI (@BCCI) July 24, 2022
Avesh Khan makes his debut and Prasidh Krishna sits out for the game.
Live - https://t.co/EbX5JUciYM #WIvIND pic.twitter.com/o3SGNrmQBd
ഇന്നത്തെ മത്സരം വിജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം അവസാന നിമിഷം വഴങ്ങിയ തോൽവിക്ക് പകരം വീട്ടുക എന്നതാവും വിൻഡീസിന്‍റെ ലക്ഷ്യം.
പ്ലേയിങ് ഇലവൻ
ഇന്ത്യ: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.
വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാൻഡൻ കിംഗ്, ഷമർ ബ്രൂക്‌സ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പുരാൻ (ക്യാപ്‌റ്റൻ), റോവ്‌മാൻ പവൽ, അകാൽ ഹൊസൈൻ, റൊമാരിയോ ഷെപ്പേർഡ്, അൽസാരി ജോസഫ്, ഹെയ്‌ഡൻ വാൽഷ്, ജെയ്‌ഡൻ സീൽസ്.