ETV Bharat / sports

100-ാം ഏകദിനത്തിൽ സെഞ്ച്വറിയുമായി ഷായ് ഹോപ്പ്; ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് ശക്‌തമായ നിലയിൽ - 100ആം ഏകദിനത്തിൽ 100 അടിച്ച് ഷായ് ഹോപ്പ്

2016ൽ ശ്രീലങ്കക്കെതിരയാണ് ഏകദിനത്തിൽ ഷായ് ഹോപ്പ് അരങ്ങേറ്റം കുറിച്ചത്. ദേശിയ ടീമിനായി കളിച്ച രണ്ടാമത്തെ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയാണ് ഹോപ്പ് തന്‍റെ വരവറിയിച്ചത്.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം  ഷായ് ഹോപ്പ്  Shai Hope  IND VS WI  WEST INDIES VS INDIA 2ND ODI  Shai Hope century  100ആം ഏകദിനത്തിൽ 100 അടിച്ച് ഷായ് ഹോപ്പ്  ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് ശക്‌തമായ നിലയിൽ
100-ാം ഏകദിനത്തിൽ 100 അടിച്ച് ഷായ് ഹോപ്പ്; ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് ശക്‌തമായ നിലയിൽ
author img

By

Published : Jul 24, 2022, 10:34 PM IST

ട്രിനിഡാഡ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറിയുമായി വെസ്റ്റ് ഇൻഡീസ് ഓപ്പണർ ഷായ് ഹോപ്പ്. വിൻഡീസ് കുപ്പായത്തിലെ തന്‍റെ 100-ാം ഏകദിന മത്സരമാണ് സെഞ്ച്വറി നേടി ഹോപ്പ് ആഘോഷമാക്കിയത്. 2016ൽ ശ്രീലങ്കക്കെതിരയാണ് ഏകദിനത്തിൽ ഷായ് ഹോപ്പ് അരങ്ങേറ്റം കുറിച്ചത്.

ദേശിയ ടീമിനായി കളിച്ച രണ്ടാമത്തെ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയാണ് ഹോപ്പ് തന്‍റെ വരവറിയിച്ചത്. വിൻഡീസിനായി 99 മത്സരങ്ങളിൽ നിന്ന് 4078 റണ്‍സായിരുന്നു താരത്തിന്‍റെ ഇതുവരെയുള്ള സമ്പാദ്യം. ഇതിൽ 12 സെഞ്ച്വറിയും 20 അർധ സെഞ്ച്വറിയും ഉൾപ്പെടും. 170 ആണ് താരത്തിന്‍റെ ടോപ് സ്‌കോർ.

വിൻഡീസ് മികച്ച നിലയില്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് മികച്ച നിലയിലാണ്. 46 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 271 റൺസ് നേടിയിട്ടുണ്ട് വിൻഡീസ്.

ഹോപിനെ കൂടാതെ 23 ബോളില്‍ 39 റൺസെടുത്ത് പുറത്തായ കെയ്‌ല്‍ മെയേഴ്‌സ്, 77 ബോളില്‍ 74 റൺസെടുത്ത നിക്കോളാസ് പുരാൻ, 36 ബോളില്‍ 35 റൺസെടുത്ത ഷമ്രാഹ് ബ്രൂക്ക്‌സ് എന്നിവരും ബാറ്റിങില്‍ തിളങ്ങി. ബ്രാൻഡൻ കിങ് പൂജ്യത്തിന് പുറത്തായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.