ETV Bharat / sports

'പാകിസ്ഥാനെതിരായ തോൽവി ഏറെ വേദനിപ്പിച്ചു', വിരമിക്കൽ കാരണം വ്യക്‌തമാക്കി അസ്‌ഗർ അഫ്‌ഗാൻ

അവസാന രാജ്യാന്തര മത്സരത്തിൽ ബാറ്റുചെയ്യാനിറങ്ങിയ അസ്‌ഗര്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്

Asghar Afghan  അസ്‌ഗർ അഫ്‌ഗാൻ  അസ്‌ഗർ അഫ്‌ഗാൻ വിരമിച്ചു  ട്വന്‍റി 20  ടി20  അസ്‌ഗർ  Asghar  Afghan
'പാകിസ്ഥാനെതിരായ തോൽവി ഏറെ വേദനിപ്പിച്ചു', വിരമിക്കൽ കാരണം വ്യക്‌തമാക്കി അസ്‌ഗർ അഫ്‌ഗാൻ
author img

By

Published : Oct 31, 2021, 7:47 PM IST

ദുബായ്‌ : കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനോടേറ്റ തോൽവിയാണ് ലോകകപ്പിനിടെ വിരമിക്കൽ പ്രഖ്യാപനം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് അഫ്‌ഗാൻ സൂപ്പർ താരം അസ്‌ഗർ അഫ്‌ഗാൻ. ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് 33 കാരനായ താരം കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

'യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കണം. വിരമിക്കാൻ ഇതാണ് അതിന് പറ്റിയ അവസരമെന്ന് എനിക്ക് തോന്നി. ഈ സമയത്ത് എന്തിനാണ് ഈ തീരുമാനമെടുത്തതെന്ന് നിരവധി പേര്‍ എന്നോട് ചോദിക്കുന്നു. എന്നാല്‍ എനിക്കത് വിശദീകരിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ മത്സരം ഞങ്ങളെ സംബന്ധിച്ച് വേദന നിറഞ്ഞതായിരുന്നു. അതാണ് ഇപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചത്'. കണ്ണീരോടെ താരം പറഞ്ഞു.

അഫ്‌ഗാന് വേണ്ടി 2009-ലാണ് അസ്‌ഗര്‍ അരങ്ങേറ്റം കുറിക്കുന്നത്. അഫ്‌ഗാനിസ്ഥാനായി ആറ് ടെസ്റ്റുകളും 114 ഏകദിനങ്ങളും 75 ട്വന്‍റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് അസ്‌ഗർ. 115 മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്.

ALSO READ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ആർസനലിനും ചെൽസിക്കും വിജയം, മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി

അതേസമയം അവസാന രാജ്യാന്തര മത്സരത്തിൽ ബാറ്റുചെയ്യാനിറങ്ങിയ അസ്‌ഗര്‍ അഫ്‌ഗാനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് നമീബിയൻ താരങ്ങൾ വരവേറ്റത്. മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ താരം 23 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്താണ് പുറത്തായത്.

ഇനി ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെ അഫ്‌ഗാനിസ്ഥാന് മത്സരങ്ങളുണ്ട്. എങ്കിലും ആ മത്സരങ്ങളില്‍ കളിക്കില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.