ദുബായ്: ഇന്‍റര്‍നാഷണല്‍ ടി20 ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദുബായ് ക്യാപിറ്റൽസിനെ ഡെസേർട്ട് വൈപ്പേഴ്‌സ് 22 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വൈപ്പേഴ്‌സിന്‍റെ ഷെർഫെയ്ൻ റഥർഫോർഡാണ്. 23 പന്തിൽ 50 റൺസ് അടിച്ചുകൂട്ടി ടീമിന് മുതല്‍ക്കൂട്ടായാണ് റഥർഫോർഡ് കളിയിലെ താരമായത്.
ആറ് സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു റഥർഫോർഡിന്‍റെ പ്രകടനം. ഇതിൽ അഞ്ച് സിക്‌സറുകളും കരീബിയന്‍ താരം നേടിയത് ഇന്ത്യൻ ഓഫ് ബ്രേക്ക് ബോളർ യൂസഫ് പഠാന്‍ എറിഞ്ഞ ഒറ്റ ഓവറിൽ ആയിരുന്നു. വൈപ്പേഴ്‌സ് ഇന്നിങ്‌സിന്‍റെ 16-ാം ഓവറിലാണ് യൂസഫ് പഠാനെതിരെ റഥർഫോർഡ് താണ്ഡവമാടിയത്.
-
Zalmi Boy Rutherford is going After Yusuf Pathan gracefully. With five back to back sixes in an over. All Yusuf could do was grab his Cap and hide his Face. #ILT20 #PSL8 #YusufPathan pic.twitter.com/4zHNuNubGc
— Shaharyar Ejaz 🏏 (@SharyOfficial) February 2, 2023 " class="align-text-top noRightClick twitterSection" data="
">Zalmi Boy Rutherford is going After Yusuf Pathan gracefully. With five back to back sixes in an over. All Yusuf could do was grab his Cap and hide his Face. #ILT20 #PSL8 #YusufPathan pic.twitter.com/4zHNuNubGc
— Shaharyar Ejaz 🏏 (@SharyOfficial) February 2, 2023Zalmi Boy Rutherford is going After Yusuf Pathan gracefully. With five back to back sixes in an over. All Yusuf could do was grab his Cap and hide his Face. #ILT20 #PSL8 #YusufPathan pic.twitter.com/4zHNuNubGc
— Shaharyar Ejaz 🏏 (@SharyOfficial) February 2, 2023
റഥർഫോർഡിനൊപ്പം സാം ബില്ലിങ്‌സായിരുന്നു ക്രീസിലുണ്ടായിരുന്നത്. യൂസഫിന്‍റെ ആദ്യ പന്ത് നേരിട്ടത് സാം ബില്ലിങ്സാണ്. സിംഗിളെടുത്ത താരം റഥർഫോർഡിന് സ്ട്രൈക്ക് കൈമാറി. തുടര്‍ന്നുള്ള അഞ്ച് പന്തുകളിലും യൂസഫിനെ നിലം തൊടാന്‍ റഥർഫോർഡ് അനുവദിച്ചില്ല. ഇതോടെ ഈ ഓവറില്‍ യൂസഫ് ആകെ വഴങ്ങിയത് 31 റണ്‍സാണ്.
യൂസഫിനെ നേരിടും മുമ്പ് 15 പന്തുകള്‍ നേരിട്ട കരീബിയന്‍ താരം 16 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ വൈപ്പേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സാണ് നേടിയത്. റഥർഫോർഡിനെ കൂടാതെ സാം ബില്ലിങ്‌സും ടീമിനായി അര്‍ധ സെഞ്ച്വറി നേടി.
മറുപടിക്കിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സെടുക്കാനാണ് സാധിച്ചത്. 32 പന്തില്‍ 41 റണ്‍സെടുത്ത സിക്കന്ദര്‍ റാസയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
ALSO READ: സ്‌പിന്‍ ട്രാക്കില്‍ തിളങ്ങാന്‍ 'ഡ്യൂപ്ലിക്കേറ്റ്' അശ്വിനെ ഇറക്കി ഓസ്‌ട്രേലിയ