ETV Bharat / sports

'തലകുത്തി മറിഞ്ഞ് ചത്തപോലെയൊരു കിടപ്പ്'; സെര്‍ബിയന്‍ താരത്തിന്‍റെ വിചിത്രമായ ആഘോഷം വൈറല്‍

author img

By

Published : Jul 22, 2022, 4:36 PM IST

വേറിട്ട ആഘോഷത്തിലൂടെ സെർബിയൻ താരം അയോ മെനെ-എജെഗിയാണ് സോഷ്യല്‍ മീഡിയയില്‍ താരമാവുന്നത്.

Serbian Cricketer s Bizarre Celebration  icc Instagram  Serbian  സെര്‍ബിയന്‍ താരത്തിന്‍റെ വിചിത്രമായ ആഘോഷം വൈറല്‍  Ayo Mene Ejegi
'തലകുത്തി മറിഞ്ഞ് ചത്തപോലെയൊരു കിടപ്പ്'; സെര്‍ബിയന്‍ താരത്തിന്‍റെ വിചിത്രമായ ആഘോഷം വൈറല്‍

ദുബായ്‌: ക്രിക്കറ്റ് മൈതാനത്തുള്ള ആഘോഷങ്ങള്‍ക്ക് ഓരോ കളിക്കാര്‍ക്കും തങ്ങളുടേതായ രീതിയുണ്ട്. ഇതിന് ബോളറെന്നെ ബാറ്ററെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ സെർബിയൻ താരം അയോ മെനെ-എജെഗിക്കിന്‍റെ തകര്‍പ്പന്‍ ആഘോഷത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

വിക്കറ്റ് നേടിയതിന് പിന്നാലെ ഗ്രൗണ്ടില്‍ തലകുത്തി മറിയുന്ന താരം ഇരു കയ്യുകളും വിരിച്ച് അനങ്ങാതെ കിടക്കുന്നതാണ് വീഡിയോയിലുള്ളത്. ഐസിസിയാണ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുടെ ഈ വേറിട്ട ആഘോഷം പങ്കുവെച്ചത്.

ഐസിസി ടി20 ലോകകപ്പിനായുള്ള യൂറോപ്പ് സബ് റീജിയണൽ ക്വാളിഫയർ ഗ്രൂപ്പ് മത്സരത്തില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. മത്സരത്തില്‍ സെർബിയയ്‌ക്കായി നാല് വിക്കറ്റുകള്‍ വീഴ്‌ത്താനും അയോ മെനെയ്‌ക്ക് കഴിഞ്ഞിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.