ETV Bharat / sports

WATCH: അരുമകള്‍ക്കൊപ്പം കേക്ക് പങ്കിട്ടു; ജന്മദിനം സ്‌പെഷ്യലായി ആഘോഷിച്ച് എംഎസ്‌ ധോണി

വളര്‍ത്ത് നായ്‌ക്കള്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് തന്‍റെ 42-ാം ജന്മദിനം ആഘോഷിച്ച് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണി.

MS Dhoni Birthday Celebration  MS Dhoni  MS Dhoni news  MS Dhoni Instagram  MS Dhoni Dog love  എംഎസ്‌ ധോണി  എംഎസ്‌ ധോണി പിറന്നാള്‍
അരുമകള്‍ക്കൊപ്പം കേക്ക് പങ്കിട്ടു; ജന്മദിനം സ്‌പെഷ്യലായി ആഘോഷിച്ച് എംഎസ്‌ ധോണി
author img

By

Published : Jul 8, 2023, 6:11 PM IST

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ ഇന്ത്യയുടെ ഇതിഹാസ താരം എംഎസ് ധോണി കഴിഞ്ഞ ദിവസമാണ് തന്‍റെ 42-ാം ജന്മദിനം ആഘോഷിച്ചത്. ആരാധകര്‍ക്കൊപ്പം നിലവിലേയും മുന്‍ താരങ്ങളും ഉള്‍പ്പെടെ ക്രിക്കറ്റ് ലോകത്ത് നിന്നും നിരവധി പേരാണ് താരത്തിന് ആശംസകൾ നേര്‍ന്ന് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആരാധകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഈ സ്‌നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് എംഎസ്‌ ധോണി.

തന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ദൃശ്യങ്ങളും താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. അരുമകളായ നായ്‌ക്കള്‍ക്കൊപ്പമാണ് ധോണി ഇത്തവണത്തെ തന്‍റെ പിറന്നാള്‍ കേക്ക് മുറിച്ചത്. കത്തിച്ചുവച്ച മെഴുകുതിരി ഊതിക്കെടുത്തിയ ശേഷം കേക്ക് മുറിച്ച് നായ്‌ക്കള്‍ക്കൊപ്പം തുല്യമായി പങ്കിട്ടു കഴിക്കുന്ന ധോണിയെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നത്.

"നിങ്ങളുടെ എല്ലാ ഊഷ്മളമായ ആശംസകൾക്കും ഒരുപാട് നന്ദി, എന്‍റെ ജന്മദിനത്തിൽ ഞാൻ ചെയ്തതിന്‍റെ ഒരു കാഴ്ച" എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്‌ക്ക് ഒപ്പം ധോണി എഴുതിയിരിക്കുന്നത്. ഇന്ത്യയ്‌ക്കായി 90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് എംഎസ്‌ ധോണി.

ഏകദിനമാണ് ധോണിയുടെ ഏറ്റവും ശക്തമായ ഫോർമാറ്റ്. 350 ഏകദിനങ്ങളിൽ നിന്ന് 50.57 ശരാശരിയിൽ 10,773 റൺസാണ് താരം നേടിയിട്ടുള്ളത്. ഇന്ത്യക്കായി 10 സെഞ്ചുറികളും 73 അർധസെഞ്ചുറികളും കണ്ടെത്തിയിട്ടുള്ള താരത്തിന്‍റെ മികച്ച സ്‌കോർ 183* ആണ്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ റണ്‍വേട്ടക്കാരനാണ് ധോണി (18,426 റൺസുമായി സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാമത്). ടെസ്റ്റില്‍ 4,876 റണ്‍സും ടി20യില്‍ 1,617 റണ്‍സുമാണ് ധോണിയുടെ സമ്പാദ്യം.

200 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ധോണിയുടെ വിജയ ശതമാനം 55 ആണ്. താരത്തിന് കീഴില്‍ 110 മത്സരങ്ങൾ വിജയിച്ച ഇന്ത്യ 74 മത്സരങ്ങളിലാണ് തോല്‍വി വഴങ്ങിയത്. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ 11 എണ്ണത്തിന് ഫലമുണ്ടായിരുന്നില്ല.

ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, എകദിന ലോകകപ്പ് എന്നിവ നേടിത്തന്ന നായകനാണ് എംഎസ്‌ ധോണി. 2007-ലാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് വിജയിച്ചത്. തുടര്‍ന്ന് 2011-ല്‍ ഏകദിന ലോകകപ്പും 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യയ്‌ക്ക് നേടിത്തന്നു. ഇതിന് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം ഇത്തവണ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ഐസിസി കിരീടത്തിനായി 10 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ധോണിക്ക് കീഴില്‍ ഇന്ത്യന്‍ മണ്ണില്‍ തന്നെയായിരുന്നു ടീം ഏകദിന ലോകകപ്പ് നേടിയത്.

ഈ വര്‍ഷം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് ടൂര്‍ണമെന്‍റ് നടക്കുക.

ASLO READ: Sourav Ganguly | ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'വിപ്ലവ നായകന്‍', ആരാധകരുടെ 'ദാദ' സൗരവ് ഗാംഗുലിക്ക് ഇന്ന് പിറന്നാള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.