ക്വീന്‍സ്‌ലാന്‍ഡ് : ഏകദിന കരിയറിലെ അവസാന മത്സരത്തിനിറങ്ങിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് ഗാർഡ് ഓഫ് ഓണർ നല്‍കി ന്യൂസിലാന്‍ഡ് താരങ്ങള്‍. കിവീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തോടെ താന്‍ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്ന് ഫിഞ്ച് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോഴാണ് കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള കിവീസ് താരങ്ങള്‍ ഫിഞ്ചിന് ഗാർഡ് ഓഫ് ഓണർ നല്‍കിയത്.
ക്രീസിലെത്തിയ ഓസീസ് ഓപ്പണര്‍ക്ക് അധിക സമയം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 13 പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടിയ ഫിഞ്ചിനെ ടിം സൗത്തി ബൗള്‍ഡാക്കിയാണ് തിരിച്ചുകയറ്റിയത്. അടുത്ത ഏകദിന ലോകകപ്പ് വിജയിക്കുന്നതിനായി പുതിയ ക്യാപ്റ്റന് തയ്യാറെടുക്കാനുള്ള അവസരം നല്‍കുന്നതിന് ഏറ്റവും മികച്ച സമയമാണിതെന്ന് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആരോണ്‍ ഫിഞ്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തന്നെ ഫിഞ്ച് വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിരുന്നു.
-
Classy stuff from the Black Caps as Aaron Finch makes his way to the middle #AUSvNZ pic.twitter.com/LMawJThq7t
— cricket.com.au (@cricketcomau) September 11, 2022 " class="align-text-top noRightClick twitterSection" data="
">Classy stuff from the Black Caps as Aaron Finch makes his way to the middle #AUSvNZ pic.twitter.com/LMawJThq7t
— cricket.com.au (@cricketcomau) September 11, 2022Classy stuff from the Black Caps as Aaron Finch makes his way to the middle #AUSvNZ pic.twitter.com/LMawJThq7t
— cricket.com.au (@cricketcomau) September 11, 2022
ഏകദിനത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഓസീസിന്‍റെ ടി20 നായകനായി ഫിഞ്ച് തുടരും. 2013ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 146 മത്സരങ്ങളില്‍ നിന്നും 17 സെഞ്ച്വറിയടക്കം 5406 റണ്‍സാണ് താരം നേടിയത്.
ഏകദിന ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കായി കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനായാണ് താരത്തിന്‍റെ പടിയിറക്കം. 2015ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ഭാഗമായും ഫിഞ്ച് കളിച്ചിരുന്നു.
also read: 'വിരാട് കോലി എന്നേക്കാള്‍ കേമന്‍' ; പുകഴ്‌ത്തി സൗരവ് ഗാംഗുലി
എന്നാല്‍ കരിയറില്‍ മോശം ഫോമിലൂടെയാണ് ഫിഞ്ച് കടന്നുപോകുന്നത്. 2022ല്‍ 13 ഏകദിന മത്സരങ്ങള്‍ കളിച്ച ഫിഞ്ചിന് 169 റൺസ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അഞ്ച് മത്സരങ്ങളില്‍ താരത്തിന് അക്കൗണ്ട് പോലും തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ മത്സരമടക്കം അവസാനം കളിച്ച ഏട്ട് ഇന്നിങ്‌സുകളില്‍ വെറും 31 റണ്‍സ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം.