ഉജ്ജയിന്‍: പ്രസിദ്ധമായ മഹാകാലേശ്വര ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി ഇന്ത്യൻ ഓൾറൗണ്ടർ അക്‌സർ പട്ടേലും ഭാര്യ മേഹയും. തിങ്കളാഴ്‌ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ താരങ്ങൾ ഭസ്‌മ ആരതിയിലും പങ്കെടുത്തു. ക്ഷേത്രത്തിലെ നന്ദിഹാളിൽ ഇരുന്നാണ് ദമ്പതികൾ ഭസ്‌മ ആരതി കണ്ടത്.
തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെത്തി ജലാഭിഷേകവും ഇരുവരും നടത്തിയിരുന്നു. ക്ഷേത്ര പരിസരത്ത് രണ്ട് മണിക്കൂറിലധികം ചിലവഴിച്ചാണ് അക്‌സറും മേഹയും മടങ്ങിയത്. പൂജയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരുമായും അക്‌സര്‍ പട്ടേല്‍ സംവദിച്ചിരുന്നു. നേരത്തെ അഞ്ച് വര്‍ഷം മുമ്പ് താൻ ക്ഷേത്രത്തിലെത്തിയിരുന്നുവെന്നും എന്നാൽ അന്ന് ഭസ്‌മ ആരതിയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
-
Ujjain Indian cricketer Akshar Patel along with wife Meha participated in Bhasma Aarti at Mahakal temple.
— BHARAT GHANDAT (@BHARATGHANDAT2) February 27, 2023 " class="align-text-top noRightClick twitterSection" data="
He said, "It was great to participate in Bhasm Aarti. I had come 5 years back as well but could not participate in Bhasm Aarti but now after marriage we have come here." pic.twitter.com/AHBFf2oCNF
">Ujjain Indian cricketer Akshar Patel along with wife Meha participated in Bhasma Aarti at Mahakal temple.
— BHARAT GHANDAT (@BHARATGHANDAT2) February 27, 2023
He said, "It was great to participate in Bhasm Aarti. I had come 5 years back as well but could not participate in Bhasm Aarti but now after marriage we have come here." pic.twitter.com/AHBFf2oCNFUjjain Indian cricketer Akshar Patel along with wife Meha participated in Bhasma Aarti at Mahakal temple.
— BHARAT GHANDAT (@BHARATGHANDAT2) February 27, 2023
He said, "It was great to participate in Bhasm Aarti. I had come 5 years back as well but could not participate in Bhasm Aarti but now after marriage we have come here." pic.twitter.com/AHBFf2oCNF
ഭസ്‌മ ആരതിയിൽ പങ്കെടുക്കാനുള്ള ഏറെ നാളായുള്ള തന്‍റെ സ്വപ്‌നം ഇന്ന് സഫലമായെന്നും 29കാരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരി 26നാണ് അക്‌സർ പട്ടേലും മേഹയും വിവാഹിതരാവുന്നത്. വഡോദരയില്‍ പരമ്പരാഗത രീതിയില്‍ വ്യാഴാഴ്‌ചയാണ് വിവാഹം നടന്നത്.
അക്‌സറിന്‍റെ ഡയറ്റീഷ്യനായിരുന്നു മേഹ പട്ടേല്‍. ഡേറ്റിങ്ങിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്നിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ കെഎൽ രാഹുലും ഭാര്യ ആതിയ ഷെട്ടിയും ഞായറാഴ്‌ച മഹാകാലേശ്വര ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്ര സന്ദർശന വേളയിൽ മാധ്യമങ്ങളോട് അകലം പാലിക്കുകയായിരുന്നു ഇരുവരും ചെയ്‌തത്.
ജനുവരി 23നാണ് ബോളിവുഡ് നടിയും താരപുത്രിയുമായ ആതിയ ഷെട്ടിയെ കെഎൽ രാഹുല്‍ വിവാഹം ചെയ്‌തത്. ആതിയയുടെ പിതാവ് സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലുള്ള ബംഗ്ലാവില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അതേസമയം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനായുള്ള ഒരുക്കത്തിനിടെയാണ് അക്‌സറും രാഹുലും.
മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്. എന്നാല്‍ പരമ്പരയിലെ മോശം പ്രകടനത്തിന് കടുത്ത വിമര്‍ശനമാണ് രാഹുലിന് ഏല്‍ക്കേണ്ടി വന്നത്.
കളിച്ച മൂന്ന് ഇന്നിങ്‌സുകളിലായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരന് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടെ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും രാഹുലിനെ ബിസിസിഐ നീക്കം ചെയ്‌തിരുന്നു. എന്നാല്‍ മികച്ച ഫോമിലുള്ള അക്‌സര്‍ വാലറ്റത്ത് നടത്തുന്ന മിന്നുന്ന പ്രകടനം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായിരുന്നു.
ALSO READ: WATCH: തീ എറിഞ്ഞ് ഷഹീൻ ഷാ അഫ്രീദി; മുഹമ്മദ് ഹാരിസിന്‍റെ ബാറ്റ് തവിട് പൊടി