മുംബൈ : നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തി സഞ്‌ജു സാംസണെ തഴഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഫോര്‍മാറ്റില്‍ ഫോമിലുള്ള സഞ്‌ജുവിനെ ഒഴിവാക്കി പന്തിന് അവസരം നല്‍കിയത് ആരാധകരെ ചൊടിപ്പിക്കുകയും ചെയ്‌തു. ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തിളങ്ങുമ്പോഴും ടി20യില്‍ പന്ത് തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്‌ചയാണ് സമീപ കാലത്ത് കാണാന്‍ കഴിഞ്ഞത്.
അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നാല് മത്സരങ്ങളില്‍ വെറും 51 റണ്‍സ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. 25.50 മാത്രമാണ് ശരാശരി. 124.39 ആണ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ഇടങ്കയ്യന്‍ ബാറ്ററെന്ന നിലയിലാണ് പന്തിനെ സ്ക്വാഡിലേക്ക് പരിഗണിച്ചതെന്നാണ് വിലയിരുത്തല്‍.
പന്തിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു പരിഹാരം നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍. പന്തിനെ കെഎല്‍ രാഹുലിനൊപ്പം ഒപ്പണറാക്കണമെന്നാണ് ജാഫര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. രോഹിത്ത് നാലാം നമ്പറില്‍ ഇറങ്ങണമെന്നും ജാഫര്‍ നിര്‍ദേശിച്ചു.
-
I still think opening the inns is where we could see the best of Pant in T20. Provided Rohit is ok to bat @ 4. MS took a punt on Rohit before CT in 2013, and the rest is history. Time for Rohit to take a punt on Pant. KL, Pant, VK, Rohit, Sky would be my top five. #INDvAUS #T20WC
— Wasim Jaffer (@WasimJaffer14) September 13, 2022 " class="align-text-top noRightClick twitterSection" data="
">I still think opening the inns is where we could see the best of Pant in T20. Provided Rohit is ok to bat @ 4. MS took a punt on Rohit before CT in 2013, and the rest is history. Time for Rohit to take a punt on Pant. KL, Pant, VK, Rohit, Sky would be my top five. #INDvAUS #T20WC
— Wasim Jaffer (@WasimJaffer14) September 13, 2022I still think opening the inns is where we could see the best of Pant in T20. Provided Rohit is ok to bat @ 4. MS took a punt on Rohit before CT in 2013, and the rest is history. Time for Rohit to take a punt on Pant. KL, Pant, VK, Rohit, Sky would be my top five. #INDvAUS #T20WC
— Wasim Jaffer (@WasimJaffer14) September 13, 2022
2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ എംഎസ് ധോണി രോഹിത്തിനെ ഓപ്പണറാക്കിയതിന് ശേഷം നടന്നത് ചരിത്രമാണെന്നും ജാഫര്‍ ഓര്‍മിപ്പിച്ചു. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തന്‍റെ ടോപ് ഫൈവ് ബാറ്റര്‍മാരെന്നും ജാഫര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
also read: 'ഇത് അനീതി, സഞ്‌ജു ചെയ്‌ത തെറ്റെന്ത് ?'; ചോദ്യവുമായി ഡാനിഷ് കനേരിയ
മധ്യനിരയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും റിഷഭ് പന്തിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. താരത്തിന്‍റെ ഷോട്ട് സെലക്ഷനിലടക്കം വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ വമ്പന്‍ അടികള്‍ക്ക് കെല്‍പ്പുള്ള താരത്തിന് പവര്‍പ്ലേ ഓവറുകളില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞേക്കും. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഓപ്പണര്‍ സ്ഥാനത്ത് പന്തിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാല്‍ വിന്‍ഡീസിനെതിരെ സൂര്യകുമാര്‍ യാദവിനാണ് ഈ സ്ഥാനത്ത് അവസരം നല്‍കിയത്.