ETV Bharat / sports

'രോഹിതിനോട് പറഞ്ഞിരുന്നോ ആ തീരുമാനം', ആശ്ചര്യപ്പെടുത്തിയെന്ന് വസീം ജാഫര്‍... - ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍

Wasim Jaffer on Rohit Sharma Mumbai Indians captaincy: രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയ മുംബൈ ഇന്ത്യന്‍സിന്‍റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്ന് വസീം ജാഫര്‍.

Wasim Jaffer on Rohit Sharma  Rohit Sharma Mumbai Indians captaincy  Hardik pandya Mumbai Indians captain  IPL 2024  രോഹിത് ശര്‍മ വസീം ജാഫര്‍  രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍സി  രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി വസീം ജാഫര്‍  ഐപിഎല്‍ 2024  ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍  രോഹിത് ശര്‍മ
Wasim Jaffer on Rohit Sharma Mumbai Indians captaincy
author img

By ETV Bharat Kerala Team

Published : Dec 16, 2023, 6:16 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ വരവാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചര്‍ച്ച. ഐപിഎല്ലിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ രോഹിത് ശര്‍മയാണ് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കായി വഴിയൊരുക്കിയത്. ഐപിഎല്‍ 2024-ല്‍ (IPL 2024) ഹാര്‍ദിക്കിന് കീഴിലാവും മുംബൈ കളിക്കുക.

ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് ടീമിന്‍റെ ക്യാപ്റ്റന്‍സി ഹാര്‍ദിക്കിന് നല്‍കിയതെന്നാണ് മുംബൈ മാനേജ്‌മെന്‍റ് വിഷയത്തില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ആരാധകര്‍ക്ക് ഇതത്ര രസിച്ചിട്ടില്ല. സോഷ്യല്‍ മീഡയയില്‍ അടക്കം കനത്ത വിമര്‍ശനമാണ് ക്യാപ്റ്റന്‍സി മാറ്റത്തില്‍ മുംബൈ മാനേജ്‌മെന്‍റ് നേരിടുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

മുംബൈ മാനേജ്‌മെന്‍റിന്‍റെ നീക്കം തന്നെ ആശ്ചര്യപ്പെടുത്തിയെന്നാണ് വസീം ജാഫര്‍ പറയുന്നത്. (Wasim Jaffer on Rohit Sharma Mumbai Indians captaincy). ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതു സംബന്ധിച്ച് വസീം ജാഫറിന്‍റെ വാക്കുകള്‍ ഇങ്ങനെ...

"രോഹിത്തില്‍ നിന്നും ഇത്രപെട്ടെന്ന് ക്യാപ്റ്റന്‍സി മാറ്റിയ തീരുമാനം എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഇതു വളരെ വേഗത്തിലാണ് സംഭവിച്ചത്. ട്രേഡ് ചെയ്‌തപ്പോള്‍ തന്നെ ക്യാപ്റ്റനാക്കാമെന്ന് ഹാര്‍ദിക്കിനെ അവര്‍ അറിയിച്ചിരിക്കാം. എന്നാൽ ഇത് രോഹിതിനെ അറിയിച്ചോ എന്നത് എനിക്ക് അറിയില്ല" വസീം ജാഫര്‍ പറഞ്ഞു. (Wasim Jaffer reacts to Hardik captaincy transition)

ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. പ്രഥമ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ടീമിനായി. 2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം നടത്തിയ ഹാര്‍ദിക് തുടര്‍ന്ന് 2021 വരെയുള്ള ഏഴ്‌ സീസണുകളില്‍ ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടായിരുന്നു.

ALSO READ: 'സഞ്ജു പോര, ക്യാപ്റ്റൻ സ്ഥാനത്ത് ബട്‌ലർ വരണം'...ശ്രീശാന്തിന്‍റെ വാദങ്ങൾ ഇങ്ങനെ

പിന്നീടായിരുന്നു 30-കാരന്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുന്നത്. ഐപില്‍ 2024- സീസണിനായി താരത്തെ തിരികെ എത്തിക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുംബൈ ട്രേഡ് ചെയ്‌തിരുന്നു. അതേസമയം മടങ്ങി വരവില്‍ തന്നെ ക്യാപ്റ്റനാക്കണമെന്ന് ഹാര്‍ദിക് ഫ്രാഞ്ചൈസിക്ക് മുന്നില്‍ നിബന്ധന വച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇതോടെ ഏകദിന ലോകകപ്പിനിടെ ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് മുംബൈ രോഹിത്തിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. (Rohit Sharma Was Informed About Mumbai Indians Captaincy Change During Cricket World Cup 2023). ഹാര്‍ദിക്കിന് കീഴില്‍ കളിക്കാന്‍ തയ്യാറാണെന്ന് രോഹിത് ഫ്രാഞ്ചൈസിയോട് സമ്മതിച്ചതായും ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ALSO READ: ഡബിള്‍ അല്ല, ട്രിപ്പിള്‍ സ്ട്രോങ്ങ് ആകണം...! ഐപിഎല്‍ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് നോട്ടമിടുന്നത് ഇവരെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.