കോ സാമുയി : ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്‌ൻ വോണ്‍ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരിച്ചിരുന്നുവെന്ന് അദ്ദേഹത്തെ അവസാനമായി ചികിത്സിച്ച തായ് ഇന്‍റർനാഷണൽ ഹോസ്‌പിറ്റൽ ഡയറക്‌ടർ ദുല്യാകിത് വിത്തയച്ചന്യപോങ്. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് വോണ്‍ തായ്‌ലാന്‍ഡില്‍ വച്ച് മരിച്ചത്.
'ബോധരഹിതനായി കണ്ട ഉടനെതന്നെ ഹോട്ടൽ അധികൃതർ ബന്ധപ്പെട്ടിരുന്നു. ഞങ്ങൾ ഉടൻ തന്നെ അവിടേയ്‌ക്ക് ഒരു എമർജൻസി മെഡിക്കൽ ടീമിനെ അയച്ചു. അപ്പോഴേക്കും ഹോട്ടൽ അധികൃതര്‍ വോണിന് സിപിആർ നൽകിയിരുന്നു. ആശുപത്രിയിലെത്തി 45 മിനിട്ടോളം ഞങ്ങൾ സിപിആറും മറ്റ് ചികിത്സകളും നടത്തി അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു - പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന്‍റെ ഹൃദയം പ്രവര്‍ത്തനരഹിതമായിരുന്നു.
ALSO READ: 'ഷെയ്ൻ, നിങ്ങൾ നിങ്ങളുടെ ജീവിതം രാജാവായി ജീവിച്ചു': താരത്തിന് അനുശോചനവുമായി കപിൽ ദേവ്
തായ്‌ലാൻഡിൽ ശരീര ഭാരം കുറയ്‌ക്കുന്നതിനായി എത്തിയതായിരുന്നു വോണ്‍. വിനോദ സഞ്ചാര കേന്ദ്രമായ കോ സാമുയിലെ വില്ലയിലായിരുന്നു താമസം. വില്ലയിൽ താരത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.