ETV Bharat / sports

Wankhede Stadium Auction Seats: ധോണിയുടെ ലോകകപ്പ് സിക്‌സർ പതിച്ച സീറ്റുകൾ ലേലത്തിന്...

author img

By ETV Bharat Kerala Team

Published : Sep 16, 2023, 12:59 PM IST

MS Dhoni WC 2011 Winning Six Landed Seats In Wankhede: 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ നുവാന്‍ കുലശേഖരയെ ഗാലറിയില്‍ എത്തിച്ചാണ് എംഎസ് ധോണി ഇന്ത്യയെ വിശ്വകിരീടത്തിലേക്ക് നയിച്ചത്.

MCA Auction Two Seats In Wankhede  MS Dhoni WC 2011 Winning Six Landed Seats  MCA Two Seats Auction  2011 ODI WC MS Dhoni Final Six  MS Dhoni World Cup Six Landed Seats  വാങ്കഡേയില്‍ ധോണിയുടെ ലോകകപ്പ് ഫൈനല്‍ സിക്‌സ്  വാങ്കഡേ സീറ്റ് ലേലം  മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സീറ്റ് ലേലം  എംഎസ് ധോണി 2011 ലോകകപ്പ് ഫൈനല്‍ സിക്‌സ്  ഏകദിന ലോകകപ്പ് 2023
MCA Auction Two Seats In Wankhede

''ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ ആന്‍ഡ് ഇന്ത്യ ലിഫ്റ്റ് ദ വേള്‍ഡ് കപ്പ് ആഫ്‌റ്റര്‍ 28 ഇയേഴ്‌സ്...'' 2011 ഏകദിന ലോകകപ്പ് (ODI World Cup 2011) ടീം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ ടെലിവിഷന് മുന്നില്‍ കളികണ്ടിരുന്നവരെ ആവേശത്തിലാക്കിയ രവി ശാസ്‌ത്രിയുടെ (Ravi Shastri Commentary ODI World Cup 2011) വാക്കുകളാണിത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കാന്‍ രവി ശാസ്‌ത്രിയുടെ ഈ വാക്കുകള്‍ക്ക് സാധിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഈ വാചകത്തിലെന്ന പോലെ എംഎസ് ധോണി മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് അടിച്ചുപറത്തിയ സിക്‌സറും (MS Dhoni Winning Six ODI World Cup 2011).

കളിക്കുള്ളിലെ കഥയിങ്ങനെ: 1983ല്‍ ആദ്യമായി ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം (Indian Cricket Team) പിന്നീടൊരു കിരീടത്തിനായി കാത്തിരുന്നത് വര്‍ഷങ്ങളാണ്. പല പേരുകേട്ട വമ്പന്‍ താരങ്ങളും കിണഞ്ഞ് പരിശ്രമിച്ചിട്ടും കിട്ടാക്കനിയായി തുടര്‍ന്നിരുന്ന കിരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിയതാകട്ടെ 2011ല്‍. 2003ല്‍ കയ്യെത്തും ദൂരത്ത് നഷ്‌ടമായ കിരീടം പിടിച്ചെടുക്കാന്‍ ടീം ഇന്ത്യയ്‌ക്ക് ലഭിച്ച അവസരം.

തിങ്ങി നിറഞ്ഞ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ 130 കോടി ജനതയുടെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള യാത്രയില്‍ ഇന്ത്യയുടെ എതിരാളിയായി എത്തിയത് ശ്രീലങ്കയായിരുന്നു. 2011 ഏപ്രില്‍ 2ന് നടന്ന മത്സരത്തില്‍ ലങ്കന്‍ പട മഹേല ജയവര്‍ധനയുടെ സെഞ്ച്വറിക്കരുത്തില്‍ നേടിയത് 274 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തുടക്കം പാളിയ ടീം ഇന്ത്യയെ കരകയറ്റിയത് ഗൗതം ഗംഭീറിന്‍റെയും എംഎസ് ധോണിയുടെയും വിരാട് കോലിയുടെയും ഇന്നിങ്‌സും.

മത്സരത്തില്‍ 49-ാം ഓവര്‍ എറിയാനെത്തിയ നുവാന്‍ കുലശേഖരയുടെ രണ്ടാം പന്ത് എംഎസ് ധോണി ഗാലറിയിലെത്തിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ആഘോഷ തിമിര്‍പ്പിലായി. ഇന്നും ആ നിമിഷത്തെ ആവേശത്തോടെയാണ് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ ഓര്‍ത്തെടുക്കുന്നത്... എന്നാല്‍, ഇപ്പോള്‍ എംഎസ് ധോണിയുടെ ആ ലോകകപ്പ് വിന്നിങ് സിക്‌സുകള്‍ പതിച്ച സീറ്റുകള്‍ ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (MCA).

ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) പ്രധാന വേദികളില്‍ ഒന്നാണ് മുംബൈ വാങ്കഡേ സ്റ്റേഡിയം (Wankhede Stadium Mumbai). 2011 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് വേദിയായ ഇവിടെ ഇക്കുറി ഒരു സെമി ഫൈനല്‍ പോരാട്ടം നടക്കുന്നുണ്ട്. ഇതിനിടെയാണ് മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (Maharashtra Cricket Association) ധോണിയുടെ സിക്‌സര്‍ പതിച്ച സീറ്റുകള്‍ ലേലത്തില്‍ വില്‍ക്കാന്‍ തയ്യാറെടുക്കുന്നത് (MCA Two Seats Auction).

ലേലത്തിലൂടെ ലഭിക്കുന്ന തുക വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ വേണ്ടിയായിരിക്കും ഉപയോഗിക്കുക എന്ന് എംസിഎ അറിയിച്ചു. ലോകകപ്പ് സിക്സര്‍ പതിച്ച സീറ്റുകള്‍ ലേലത്തില്‍ വിടുന്ന വിവരം തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയായിരുന്നു മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.