ETV Bharat / sports

Vitality Blast | ബൗണ്ടറി ലൈനില്‍ 'അസാധ്യ' ക്യാച്ച്, അമ്പരന്ന് ക്രിക്കറ്റ് ലോകം: ബ്രാഡ്‌ കറിയാണ് താരം... വീഡിയോ - സസെക്‌സ്

വിറ്റലിറ്റി ബ്ലാസ്റ്റ് മത്സരത്തില്‍ ഹാംപ്‌ഷെയര്‍ താരം ബെന്നി ഹോവലിനെ പുറത്താക്കാന്‍ ആണ് സസെക്‌സ് താരം ബ്രാഡ് കറി ബൗണ്ടറി ലൈനില്‍ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനം കാഴ്‌ചവെച്ചത്.

vitality blast  brad currie  brad currie catch  Vitality Blast Brad Currie Catch  വിറ്റലിറ്റി ബ്ലാസ്റ്റ്  ബ്രാഡ്‌ കറി  ബ്രാഡ്‌ കറി ക്യാച്ച്  സസെക്‌സ്  ഹാംപ്‌ഷെയര്‍
Vitality Blast
author img

By

Published : Jun 17, 2023, 11:06 AM IST

ബ്രൈറ്റണ്‍: ബൗണ്ടറി ലൈനിന് തൊട്ടരികില്‍ പന്ത് പറന്നുപിടിച്ച് സ്‌കോട്‌ലന്‍ഡ് യുവ താരം ബ്രാഡ്‌ കറി (Brad Currie). ഇംഗ്ലണ്ടിലെ ടി20 ക്രിക്കറ്റ് ലീഗായ വിറ്റലിറ്റി ബ്ലാസ്റ്റില്‍ (Vitality Blast) നടന്ന സസെക്‌സ് (Sussex) ഹാംപ്‌ഷെയര്‍ (Hampshire) ടീമുകള്‍ തമ്മിലേറ്റുമുട്ടിയ മത്സരത്തിലാണ് 24 കാരനായ താരത്തിന്‍റെ അത്യുഗ്രന്‍ ഫീല്‍ഡിങ് പ്രകടനം ക്രിക്കറ്റ് ലോകം കണ്ടത്. ലീഗില്‍ സസെക്‌സ് താരമാണ് ബ്രാഡ് കറി.

മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സസെക്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 183 റണ്‍സ് നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒലീ കാര്‍ട്ടറിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലായിരുന്നു ടീം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ഇടം കയ്യന്‍ ഫാസ്റ്റ് ബോളറായ ബ്രാഡ് കറിയ്‌ക്ക് മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹാംപ്‌ഷെയറിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ടി20 കരിയറിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ സ്‌കോട്ടിഷ് താരം ബ്രാഡ് കറി ഹാംപ്‌ഷെയറിനെ തുടക്കത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. മത്സരത്തില്‍ പന്തെറിയാനെത്തിയ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സ്‌കോട്ടിഷ് താരത്തിന് സാധിച്ചു.

  • Has to be one of the greatest catches ever

    The distance he covers before diving ..phewwwww 🤯🤯 https://t.co/IhOn5ecRzx

    — DK (@DineshKarthik) June 17, 2023 " class="align-text-top noRightClick twitterSection" data=" ">

ഹാംപ്‌ഷെയര്‍ നായകന്‍ ജെയിംസ് വിന്‍സ്, മൂന്നാമന്‍ ടോബി ആല്‍ബര്‍ട്ട് എന്നിവരെ രണ്ടാം ഓവറിലാണ് ബ്രാഡ് കറി മടക്കിയത്. പിന്നീട് പതിയെ താളം കണ്ടെത്തിയ ഹാംപ്‌ഷെയര്‍ മത്സരത്തിലേക്കും തിരിച്ചുവന്നു. ഇതിനിടെയാണ് ടീമിന്‍റെ ജയ പ്രതീക്ഷകള്‍ക്ക് മേല്‍ വെള്ളിടി പോലെ 24കാരനായ താരം പറന്നിറങ്ങിയത്.

മത്സരത്തിന്‍റെ 19-ാം ഓവറിലാണ് ബ്രാഡ് കറിയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനത്തിന് ആരാധകര്‍ സാക്ഷിയായത്. ഇംഗ്ലീഷ് താരം ടൈമല്‍ മില്‍സ് ആയിരുന്നു ഈ ഓവര്‍ പന്തെറിഞ്ഞത്. ക്രീസില്‍ ഹാംപ്‌ഷെയര്‍ പ്രതീക്ഷകള്‍ വനോളം ഉയര്‍ത്തിയ ബെന്നി ഹോവലും.

അവസാന രണ്ടോവറില്‍ 26 റണ്‍സായിരുന്നു ഹാംപ്‌ഷെയറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ടൈമല്‍ മില്‍സിനെ ബൗണ്ടറി പായിച്ചാണ് ഹോവല്‍ തുടങ്ങിയത്. പിന്നാലെ ഓവറിലെ രണ്ടാം പന്ത് ലെഗ്‌സൈഡ് ബൗണ്ടറിയിലേക്ക് താരം ഉയര്‍ത്തിയടിച്ചു.

ലെഗ്‌സൈഡിലേക്ക് ഉയര്‍ന്നുപൊങ്ങിയ പന്ത് സിക്‌സര്‍ ആയി മാറുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ പന്തിനെ ലക്ഷ്യമാക്കി ഓടിയടുത്ത ബ്രാഡ് കറി ബൗണ്ടറി ലൈനിന് തൊട്ടുമുന്നില്‍ നിന്നും ഡൈവ് ചെയ്‌ത് പന്ത് തന്‍റെ ഇടംകയ്യില്‍ ഒതുക്കുകയായിരുന്നു. പിന്നാലെ സസെക്‌സ് താരങ്ങളും കറിക്കരികിലേക്ക് ഓടിയെത്തി വിക്കറ്റ് ആഘോഷത്തിനൊപ്പം ചേര്‍ന്നു.

പിന്നാലെ ബ്രാഡ്‌ കറിയുടെ തകര്‍പ്പന്‍ ക്യാച്ചിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്‌റ്റോക്‌സ്, ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക് എന്നിവരും രംഗത്തെത്തിയിരുന്നു. ഫീല്‍ഡിലെ തകര്‍പ്പന്‍ പ്രകടനം പന്തുകൊണ്ടും പുറത്തെടുത്ത ബ്രാഡ് കറി നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും നേടി. മത്സരത്തില്‍ ആറ് റണ്‍സിന്‍റെ ജയമാണ് സസെക്‌സ് സ്വന്തമാക്കിയത്.

Also Read: Ashes 2023 | ഇതെന്തൊരു വിക്കറ്റ്! ബ്രൂക്കിന്‍റെ പുറത്താകലില്‍ അന്തംവിട്ട് ആരാധകര്‍, ഇങ്ങനെയൊന്ന് മുന്‍പ് കണ്ടിട്ടില്ലെന്ന് പോണ്ടിങ്ങും- വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.