മുംബൈ : ഫോമില്ലായ്‌മയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് നേരെ ഉയരുന്നത്. താരത്തെ ടി20 ടീമില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു. സമീപ കാലത്ത് വലിയ സ്‌കോര്‍ കണ്ടെത്താനാവാതെ വലഞ്ഞ താരം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും അതാവര്‍ത്തിച്ചതോടെയാണ് ഇത്തരം സ്വരങ്ങള്‍ക്ക് ബലംവച്ചത്.
ഇപ്പോഴിതാ കോലിക്കെതിരെ ഒളിയമ്പെറിഞ്ഞിരിക്കുകയാണ് മുന്‍ താരം വിരേന്ദർ സെവാഗ്. ഇന്ത്യയുടെ ടി20 ടീമില്‍ ഫോമിലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് സെവാഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.
-
India has so many batsman who can get going from the start , some of them are unfortunately sitting out. Need to find a way to play the best available players in current form in T-20 cricket. #IndvEng
— Virender Sehwag (@virendersehwag) July 10, 2022 " class="align-text-top noRightClick twitterSection" data="
">India has so many batsman who can get going from the start , some of them are unfortunately sitting out. Need to find a way to play the best available players in current form in T-20 cricket. #IndvEng
— Virender Sehwag (@virendersehwag) July 10, 2022India has so many batsman who can get going from the start , some of them are unfortunately sitting out. Need to find a way to play the best available players in current form in T-20 cricket. #IndvEng
— Virender Sehwag (@virendersehwag) July 10, 2022
'ഇന്ത്യക്കായി കളിക്കാന്‍ കഴിവുള്ള നിരവധി ബാറ്റര്‍മാരുണ്ട്. അവരില്‍ ചിലര്‍ നിർഭാഗ്യം കൊണ്ടുമാത്രം പുറത്തിരിക്കുന്നവരാണ്. ടി20 ക്രിക്കറ്റില്‍ നിലവിലെ ഫോം പരിഗണിച്ച് ഏറ്റവും മികച്ച താരങ്ങളെ കളിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാണ് വേണ്ടത്' - സെവാഗ് ട്വീറ്റ് ചെയ്‌തു.
അതേസമയം കോലിയെ പിന്തുണച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ രംഗത്തെത്തിയിരുന്നു. വിമര്‍ശകര്‍ ടീമിനകത്തെ കാര്യങ്ങള്‍ അറിയാത്തവരാണെന്ന് രോഹിത് പറഞ്ഞു. എല്ലാ കളിക്കാരുടേയും ഫോമിന് ഉയര്‍ച്ച താഴ്‌ചകളുണ്ടാവും. എന്നാല്‍ ഒരുതാരത്തിന്‍റെയും നിലവാരം നഷ്‌ടപ്പെടുന്നില്ലെന്നും രോഹിത് വ്യക്‌തമാക്കി.