ETV Bharat / sports

Virender Sehwag on Renaming India To Bharat : 'നമ്മൾ ഭാരതീയര്‍, ഇന്ത്യ ബ്രിട്ടീഷുകാർ നൽകിയത്' ; പേരുമാറ്റത്തെ പിന്തുണച്ച് സെവാഗ് - ജയ്‌ ഷാ

Virender Sehwag urges BCCI to use Bharat on ODI World Cup 2023 jerseys instead of India : ഏകദിന ലോകകപ്പ് ജഴ്‌സിയില്‍ ഇന്ത്യയ്‌ക്ക് പകരം 'ഭാരതം' എന്ന് ഉപയോഗിക്കണമെന്ന് വിരേന്ദർ സെവാഗ്

Virender Sehwag on Renaming Team India To Bharat  Virender Sehwag  Republic Of India  Republic Of Bharat  BCCI  വിരേന്ദർ സെവാഗ്  റിപ്പബ്ലിക് ഓഫ് ഭാരത്  റിപ്പബ്ലിക് ഓഫ് ഇന്ത്യ  ഇന്ത്യയുടെ പേരുമാറ്റത്തില്‍ വിരേന്ദർ സെവാഗ്  ബിസിസിഐ  ജയ്‌ ഷാ  Jay sha
Virender Sehwag on Renaming India To Bharat
author img

By ETV Bharat Kerala Team

Published : Sep 5, 2023, 4:04 PM IST

മുംബൈ : രാജ്യത്തിന്‍റെ പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ (Republic Of India) എന്നതില്‍ നിന്ന് മാറ്റി 'റിപ്പബ്ലിക് ഓഫ് ഭാരത്' (Republic Of Bharat) എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം ആരംഭിച്ചുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. ജി20 ഉച്ചകോടിയിലേക്കുള്ള ഔദ്യോഗിക ക്ഷണക്കത്തില്‍, ഭാരത് പ്രസിഡന്‍റ് എന്ന് വിശേഷിപ്പിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ രാജ്യത്തിന്‍റെ പേരുമാറ്റുന്നതിന് ശക്തമായ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വിരേന്ദർ സെവാഗ് (Virender Sehwag on Renaming India To Bharat).

നമ്മൾ ഭാരതീയരാണെന്നും ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നുമാണ് സെവാഗ് പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് വിരേന്ദര്‍ സെവാഗ് (Virender Sehwag) തന്‍റെ അഭിപ്രായം കുറിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ കളിക്കാരുടെ ജഴ്‌സിയില്‍ 'ഭാരത്' എന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബിസിസിഐ, ജയ്‌ ഷാ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടുള്ള എക്‌സ് പോസ്റ്റില്‍ സെവാഗ് പറയുന്നുണ്ട് (Virender Sehwag urges BCCI to use Bharat on ODI World Cup 2023 jerseys instead of India).

  • I have always believed a name should be one which instills pride in us.
    We are Bhartiyas ,India is a name given by the British & it has been long overdue to get our original name ‘Bharat’ back officially. I urge the @BCCI @JayShah to ensure that this World Cup our players have… https://t.co/R4Tbi9AQgA

    — Virender Sehwag (@virendersehwag) September 5, 2023 " class="align-text-top noRightClick twitterSection" data=" ">

"ഒരു പേര് നമ്മിൽ അഭിമാനം വളർത്തുന്ന ഒന്നായിരിക്കണമെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. നമ്മൾ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണ്. 'ഭാരത്' എന്ന നമ്മുടെ യഥാർഥ നാമം ഔദ്യോഗികമായി തിരികെ ലഭിക്കുന്നതിന് വളരെ കാലതാമസമുണ്ടായി.

ഈ ലോകകപ്പില്‍ നമ്മുടെ കളിക്കാരുടെ നെഞ്ചില്‍ ഭാരത് എന്നുണ്ടാവണമെന്നത് ഉറപ്പാക്കാന്‍ ബിസിസിഐ, ജയ്‌ ഷാ എന്നിവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു"- വിരേന്ദർ സെവാഗ് എക്‌സില്‍ കുറിച്ചു.

ALSO READ: Sunil Gavasker On Dropping Ishan Kishan : 'രാഹുലിന് വഴിയൊരുക്കേണ്ടത് ഇഷാനല്ല' ; മറ്റൊരു താരത്തിന്‍റെ പേരുമായി ഗവാസ്‌കര്‍

പലരും പേരുമാറ്റിയിട്ടുണ്ട് : ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ മറ്റൊരു പോസ്റ്റും വിരേന്ദർ സെവാഗ് ഇട്ടിട്ടുണ്ട്. മ്യാന്മാറും നെതർലൻഡ്‌സും പേരുമാറ്റിയതാണ് ഈ പോസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ചൂണ്ടിക്കാട്ടുന്നത്. "1996-ലെ ലോകകപ്പിൽ നെതർലൻഡ്‌സ് ഹോളണ്ട് എന്ന പേരിലാണ് ഭാരതത്തിൽ കളിക്കാനെത്തിയത്.

2003-ൽ ഞങ്ങൾ വീണ്ടും കളിക്കുമ്പോള്‍ അവർ നെതർലൻഡ്‌സായിരുന്നു. ആ പേര് അങ്ങനെ തന്നെ തുടരുന്നു. ബ്രിട്ടീഷുകാർ നൽകിയ പേര് മ്യാൻമർ എന്നതിലേക്ക് തിരിച്ചെത്തിച്ചിരിക്കുകയാണ്‌ ബർമ. ലോകത്തില്‍ ഇത്തരത്തില്‍ മറ്റു പലരും അവരുടെ യഥാർഥ പേരിലേക്ക് മടങ്ങിയിട്ടുണ്ട്" - സെവാഗ് കുറിച്ചു.

ALSO READ: ODI World Cup 2023 India Squad : ഏകദിന ലോകകപ്പിന് സഞ്‌ജുവില്ല, രാഹുല്‍ മടങ്ങിയെത്തി ; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെയാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ആതിഥേയര്‍ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.