ETV Bharat / sports

' നായകനായി കോലി തുടരണം'; നിലപാട് പറഞ്ഞ് സെവാഗ്

ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് മികച്ച റെക്കോഡാണുള്ളതെന്നും എന്നാല്‍ തീരുമാനം കോലിയുടേത് മാത്രമാണെന്നും സെവാഗ് പറഞ്ഞു.

Virat Kohli  Virender Sehwag  indian cricket team captain  indian cricket team  വിരാട് കോലി  ക്യാപ്റ്റന്‍ വിരാട് കോലി  വിരേന്ദര്‍ സെവാഗ്
'ആക്രമണോത്സുകതയുള്ള നായകനാന്‍'; കോലി തുടരണമെന്ന് സെവാഗ്
author img

By

Published : Nov 9, 2021, 12:04 PM IST

Updated : Nov 9, 2021, 4:10 PM IST

ന്യൂഡല്‍ഹി: വിരാട് കോലി ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് തുടരണമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ലോകകപ്പോടെ ടി20 ടീമിന്‍റെ നായക സ്ഥാനം താരം ഒഴിഞ്ഞതിന് പിന്നാലെയാണ് സെവാഗിന്‍റെ പ്രതികരണം. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് മികച്ച റെക്കോഡാണുള്ളതെന്നും എന്നാല്‍ തീരുമാനം കോലിയുടേത് മാത്രമാണെന്നും സെവാഗ് പറഞ്ഞു. "ഇത് വിരാടിന്‍റെ തീരുമാനമാണ് (ടി20 ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞത്) , എന്നാൽ ബാക്കിയുള്ള രണ്ട് ഫോർമാറ്റിന്‍റേയും നായക സ്ഥാനം അദ്ദേഹം ഉപേക്ഷിക്കണമെന്ന് ഞാന്‍ കരുതുന്നില്ല.

നായകസ്ഥാനമില്ലാതെ ഒരു കളിക്കാരനായിരിക്കാനാണ് വിരാട് ആഗ്രഹിക്കുന്നതെങ്കില്‍ അത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. വിരാടിന്‍റെ നായകത്വത്തിന് കീഴില്‍ ഇന്ത്യ നന്നായി കളിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ റെക്കോഡ് മികച്ചതാണെന്നും എനിക്ക് തോന്നുന്നു" സെവാഗ് പറഞ്ഞു.

also read: അന്താരാഷ്ട്ര ടി 20യില്‍ 3000 റൺസ് ക്ളബ്ബില്‍ ഇടംപിടിച്ച് രോഹിത് ശർമ്മ

"അദ്ദേഹം ഒരു നല്ല കളിക്കാരനാണ്, മുന്നിൽ നിന്ന് നയിക്കുന്ന ആക്രമണോത്സുകതയുള്ള നായകനാണ്. ഏകദിനത്തിലും ടെസ്റ്റിലും നായക സ്ഥാനം ഒഴിയുകയോ, ഉപേക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന് ഞാൻ ആവർത്തിക്കുന്നു" സെവാഗ് വ്യക്തമാക്കി.

ഇന്ത്യ ആത്മപരിശോധന നടത്തണം

ഐസിസി ടൂർണമെന്‍റുകളിലെ മോശം പ്രകടനത്തെക്കുറിച്ച് ടീം ഇന്ത്യ ആത്മപരിശോധന നടത്തണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു. ''മോശം സമയങ്ങളിലും നമ്മള്‍ ടീമിനെ പിന്തുണയ്ക്കണമെന്ന് എനിക്കറിയാം, പക്ഷേ വളരെക്കാലമായി നമ്മള്‍ക്ക് ഒരു പ്രധാന ഐസിസി ടൂർണമെന്‍റും ജയിക്കാനായില്ല.

ഇന്ത്യ തീർച്ചയായും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണം. മറ്റ് രാജ്യങ്ങളുമായുള്ള പരമ്പരകൾ വിജയിക്കുക എന്നത് ഒരു കാര്യമാണ്, പക്ഷേ നിങ്ങൾ ലോക ടൂർണമെന്‍റുകൾ വിജയിച്ചാൽ മാത്രമേ ജനങ്ങള്‍ നിങ്ങളെ എന്നെന്നേക്കുമായി ഓർക്കുകയുള്ളൂ” സെവാഗ് പറഞ്ഞു. 2013ലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്.

Last Updated : Nov 9, 2021, 4:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.