ന്യൂഡല്‍ഹി : പ്രൊഫഷണല്‍ ടെന്നിസില്‍ നിന്നും വിരമിച്ച സ്വിസ് ഇതിഹാസ താരം റോജർ ഫെഡറുടെ അവസാന മത്സരത്തില്‍ പങ്കാളിയായി കളത്തിറങ്ങിയത് സ്‌പാനിഷ് താരം റാഫേൽ നദാലാണ്. ലേവര്‍ കപ്പില്‍ ടീം യൂറോപ്പിനായാണ് നദാല്‍ ഫെഡററിനൊപ്പം കളിക്കാനിറങ്ങിയത്. മത്സരത്തില്‍ അമേരിക്കന്‍ സഖ്യത്തോട് ഫെഡറർ-നദാല്‍ സഖ്യം തോല്‍വി വഴങ്ങിയിരുന്നു.
നദാലും ഫെഡററും ഒന്നിച്ചുള്ള വികാരനിര്‍ഭര നിമിഷങ്ങള്‍ ആരാധകരുടെ ഹൃദയം തൊടുന്നതായിരുന്നു. ഫെഡറര്‍ക്കൊപ്പം കണ്ണീരണിഞ്ഞിരിക്കുന്ന നദാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്‌തു. ഇത് എക്കാലത്തെയും മനോഹരമായ കായിക ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി.
- " class="align-text-top noRightClick twitterSection" data="
">
Also Read: 'ഏറ്റവും വലിയ എതിരാളി, ഏറ്റവും മികച്ച സുഹൃത്ത്'; ഫെഡററുടെ വിരമിക്കലില്‍ കണ്ണീരണിഞ്ഞ് നദാല്‍
'എതിരാളികള്‍ ഇത്തരത്തിൽ പരസ്‌പരം വികാരാധീനരാകുമെന്ന് ആരറിഞ്ഞു' എന്നെഴുതിക്കൊണ്ട് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രസ്‌തുത ചിത്രം കോലി പങ്കുവച്ചിട്ടുണ്ട് " - ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മികച്ച കായിക ചിത്രം ഇതാണ്.
സുഹൃത്തുക്കള്‍ നിങ്ങൾക്കായി കണ്ണീരണിയുമ്പോള്‍, ദൈവം തന്ന കഴിവ് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനായത് എന്തുകൊണ്ടാണെന്ന് നിങ്ങൾ തിരിച്ചറിയും. ഈ രണ്ടുപേരോടും ആദരവ് അല്ലാതെ മറ്റൊന്നുമില്ല" - റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവരെ ടാഗ് ചെയ്‌ത് കോലി കുറിച്ചു.