ETV Bharat / sports

IND VS AUS: സച്ചിന്‍ മാത്രം മുന്നില്‍; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കോലിക്ക് പുത്തന്‍ റെക്കോഡ് - വിരാട് കോലി വൈറ്റ് ബോൾ റണ്‍സ്

അന്താരാഷ്‌ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി.

sachin tendulkar  Virat Kohli record  virat kohli 16000 runs white ball cricket  virat kohli runs odis and t20is  sachin tendulkar runs odis and t20is  IND VS AUS  IND VS AUS T20i  Virat Kohli  ഇന്ത്യ vs ഓസ്‌ട്രേലിയ  വിരാട് കോലി  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വിരാട് കോലി ഏകദിന റണ്‍സ്  വിരാട് കോലി വൈറ്റ് ബോൾ റണ്‍സ്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വൈറ്റ്‌ ബോള്‍ റണ്‍സ്
IND VS AUS: സാക്ഷാല്‍ സച്ചിന്‍ മാത്രം മുന്നില്‍; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കോലിക്ക് പുത്തന്‍ റെക്കോഡ്
author img

By

Published : Sep 26, 2022, 12:24 PM IST

ഹൈദരാബാദ്: മോശം ഫോമുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മിന്നുന്ന മറുപടിയാണ് വിരാട് കോലി നല്‍കുന്നത്. ഓസീസിനെതിരായ മൂന്നാം ടി20യില്‍ അര്‍ധ സെഞ്ചുറിയുമായാണ് കോലി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 48 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 63 റൺസാണ് താരം അടിച്ചെടുത്തത്.

ഇതോടെ അന്താരാഷ്‌ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു നിര്‍ണായക നേട്ടം സ്വന്തമാക്കാനും കോലിക്ക് കഴിഞ്ഞു. വൈറ്റ് ബോൾ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് വിരാട് കോലി സ്വന്തമാക്കിയത്. നിലവില്‍ 369 മത്സരങ്ങളിലെ 352 ഇന്നിങ്‌സുകളില്‍ നിന്നും 16,004 റണ്‍സാണ് വൈറ്റ് ബോൾ ക്രിക്കറ്റിൽ കോലിയുടെ അക്കൗണ്ടിലുള്ളത്.

44 സെഞ്ചുറികളും 97 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. 262 ഏകദിനങ്ങളിൽ നിന്ന് 57.68 ശരാശരിയിൽ 12,344 റൺസുകളാണ് താരം നേടിയത്. 43 സെഞ്ചുറികളും 64 അർധസെഞ്ചുറികളുമാണ് ഫോര്‍മാറ്റില്‍ താരം കണ്ടെത്തിയത്.

ടി20യിൽ 107 മത്സരങ്ങളിൽ നിന്ന് 50.83 ശരാശരിയിൽ 3,660 റൺസും നിലവില്‍ കോലി നേടിയിട്ടുണ്ട്. ടി20യില്‍ ഒരു സെഞ്ചുറിയും 33 അർധ സെഞ്ചുറികളുമാണ് കോലിയുടെ പട്ടികയിലുള്ളത്.

ഇതിഹാസ താരം സച്ചിന്‍ ടെൻഡുല്‍ക്കര്‍ മാത്രമാണ് കോലിക്ക് മുന്നെ ഈ നിര്‍ണായക നാഴിക കല്ല് പിന്നിട്ടത്. അന്താരാഷ്‌ട്ര വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 464 മത്സരങ്ങളില്‍ 18, 436 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം. 463 ഏകദിന മത്സരങ്ങളില്‍ നിന്നും 18, 426 റണ്‍സാണ് സച്ചിന്‍ അടിച്ച് കൂട്ടിയത്.

49 സെഞ്ചുറികളും 96 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. അന്താരാഷ്‌ട്ര ടി20യില്‍ ഒരു മത്സരം മാത്രം കളിച്ച സച്ചിന്‍ 10 റണ്‍സാണ് നേടിയത്.

also read: IND VS AUS: "ഭുവിയുടെ മോശം ദിനങ്ങള്‍ അവസാനിക്കും, ഹര്‍ഷല്‍ തന്‍റെ മികച്ചതിൽ നിന്നും അകലെയല്ല"; പിന്തുണയുമായി രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.