അഹമ്മദാബാദ്: ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ സ്ഥാനം മുന്നില്‍ തന്നെയാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇന്ത്യയ്‌ക്കായി റണ്ണടിച്ച് കൂട്ടിക്കൊണ്ട് അപ്രാപ്യമെന്ന് കരുതപ്പെട്ട നിരവധി റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞാണ് വിരാട് കോലി ക്രിക്കറ്റ് ലോകത്തിന്‍റ നെറുകിലേക്ക് നടന്ന് കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റിനെയും മാറ്റിമറച്ച താരത്തിന്‍റെ കരിയര്‍ നിർണായകമായ ഏറെ നിമിഷങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്.
ഇപ്പോഴിതാ തന്‍റെ ജീവിതത്തെ മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് 34കാരന്‍. ഭാര്യയായ ബോളിവുഡ് നടി അനുഷ്‌ക ശർമയെ കണ്ടുമുട്ടിയതാണ് തന്‍റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയതെന്നാണ് കോലി പറഞ്ഞത്. ആര്‍സിബി പോഡ്‌കാസ്റ്റിന്‍റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഇന്ത്യയുടെ സൂപ്പര്‍ താരം തന്‍റെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കിയത്.

കാഴ്‌ചപ്പാടുകള്‍ മാറുന്നു: പിതാവിന്‍റെ മരണശേഷം കാര്യങ്ങളോടുള്ള തന്‍റെ കാഴ്‌ചപ്പാട് മാറിയെന്നും എന്നാല്‍ ജീവിതം മാറിയത് അനുഷ്‌കയെ കണ്ടത് മുതല്‍ക്കാണെന്നുമാണ് കോലിയുടെ തുറന്നുപറച്ചില്‍. "അച്ഛൻ മരിച്ചപ്പോൾ, കാര്യങ്ങളോടുള്ള എന്‍റെ കാഴ്‌ചപ്പാട് മാറി, പക്ഷേ ജീവിതത്തിന് കാര്യമായ മാറ്റമുണ്ടായിരുന്നില്ല.
അതു പഴയതുപോലെ തന്നെയായിരുന്നു. ഈ സംഭവത്തിന് ശേഷം ഉള്‍വലിഞ്ഞ ഞാന്‍, എനിക്ക് ചെയ്യേണ്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അതെന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാൻ ഒരുപാട് പ്രചോദനം നല്‍കുന്നതായിരുന്നു. പക്ഷേ അത് ജീവിതത്തെ മാറ്റിമറിച്ചിരുന്നില്ല.
ഞാൻ എപ്പോഴും ക്രിക്കറ്റ് കളിക്കുകയായിരുന്നു, ഞാൻ ചെയ്യേണ്ടത് ഞാൻ ചെയ്‌തുകൊണ്ടിരുന്നു, എന്‍റെ ചുറ്റുപാടുകളും സമാനമായിരുന്നു", കോലി പറഞ്ഞു.
-
Virat talks about how his life changed after meeting Anushka Sharma on @eatsurenow presents #RCBPodcast! 💖#PlayBold @imVkohli @danishsait pic.twitter.com/90JHI5ESkr
— Royal Challengers Bangalore (@RCBTweets) March 9, 2023 " class="align-text-top noRightClick twitterSection" data="
">Virat talks about how his life changed after meeting Anushka Sharma on @eatsurenow presents #RCBPodcast! 💖#PlayBold @imVkohli @danishsait pic.twitter.com/90JHI5ESkr
— Royal Challengers Bangalore (@RCBTweets) March 9, 2023Virat talks about how his life changed after meeting Anushka Sharma on @eatsurenow presents #RCBPodcast! 💖#PlayBold @imVkohli @danishsait pic.twitter.com/90JHI5ESkr
— Royal Challengers Bangalore (@RCBTweets) March 9, 2023
ജീവിതം മാറുന്നു: അനുഷ്‌കയെ കണ്ടതിന് ശേഷം ജീവിതത്തെ വ്യത്യസ്‌തമായ രീതിയിലാണ് താൻ കണ്ടതെന്നും കോലി വ്യക്തമാക്കി. "അനുഷ്‌കയെ കണ്ടുമുട്ടിയ നിമിഷമാണ് എന്‍റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് ഞാന്‍ പറയും. കാരണം അതിന് ശേഷമാണ് ഞാൻ ജീവിതത്തിന്‍റെ മറ്റൊരു വശം കണ്ടത്.
അതെന്‍റെ ചുറ്റുപാടുമായി സാമ്യമുള്ളതായിരുന്നില്ല. വ്യത്യസ്‌ത വീക്ഷണമായിരുന്നു അത് ജീവിതത്തെക്കുറിച്ച് നല്‍കിയത്. അതിനാൽ അനുഷ്‌കയെ കണ്ടുമുട്ടിയത് മുതലാണ് എന്‍റെ ജീവിതം മാറുന്നത്.
കാരണം, പ്രണയത്തിലാകുമ്പോൾ നിങ്ങൾ ആ മാറ്റങ്ങളെ അറിയാന്‍ തുടങ്ങും. നിങ്ങൾക്ക് ഒരുമിച്ച് നീങ്ങേണ്ടതുണ്ട്. അതിനാൽ, പരസ്‌പരം തുറന്നുസംസാരിക്കേണ്ടതുണ്ട്. നിങ്ങൾ ഒരുപാട് കാര്യങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. അതിനാല്‍ എന്നെ സംബന്ധിച്ച് ജീവിതത്തെ മാറ്റിമറിച്ച നിമിഷം അതാണ്", ഇന്ത്യയുടെയും ആർസിബിയുടെയും മുന്‍ ക്യാപ്റ്റനായിരുന്ന വിരാട് കോലി വിശദീകരിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബര്‍ 11നാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും വിവാഹിതരാവുന്നത്. നിലവില്‍ മകള്‍ വാമികയും ഇരുവരുടെയും ജീവിതത്തിന്‍റെ ഭാഗമാണ്. 2021 ജനുവരിയിലാണ് വാമിക കോലിയുടെയും അനുഷ്‌കയുടെയും ജീവിതത്തിന്‍റെ ഭാഗമാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും വാമികയുടെ മുഖം ഇതേവരെ താരദമ്പതികള്‍ ആരാധകര്‍ക്ക് മുമ്പില്‍ കാണിച്ചിട്ടില്ല. അതേസമയം ഉജ്ജയിനിലെ പ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ അടുത്തിടെ പ്രാര്‍ഥനയ്‌ക്ക് എത്തിയ കോലിയുടെയും അനുഷ്‌കയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ALSO READ: സത്യസന്ധത ആരുടെയും കുത്തകയല്ല, ഞാന്‍ അഭിമാനമുള്ള ഇന്ത്യക്കാരന്‍; ഓസീസിന് എതിരെ ഗവാസ്‌കര്‍