ഏകദിന ലോകകപ്പിലെ (Cricket World Cup 2023) രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ (Team India) നാളെയാണ് ഇറങ്ങുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ഓസ്‌ട്രേലിയയെ തകര്‍ത്തെത്തുന്ന ഇന്ത്യ ഡല്‍ഹിയില്‍ രണ്ടാം മത്സരത്തിനായി ഇറങ്ങുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് 'ലോക്കല്‍ ബോയ്' വിരാട് കോലിയുടെ (Virat kohli) ബാറ്റിങ്ങാണ്.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് വിരാട് കോലിയാണ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയിരിക്കെ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ കെഎല്‍ രാഹുലിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കോലി മടങ്ങിയത് (Virat Kohli Homecoming For Cricket World Cup 2023).
-
They both got #TeamIndia the first win of #CWC23 💪
— BCCI (@BCCI) October 9, 2023 " class="align-text-top noRightClick twitterSection" data="
As the bandwagon moves to Delhi, here's @imVkohli & @klrahul dissecting their match-winning partnership against Australia 👌
P.S. The local lad is bracing himself for his homecoming 🏟️
Watch the full interview 🎥 👇… pic.twitter.com/HSXYovY43T
">They both got #TeamIndia the first win of #CWC23 💪
— BCCI (@BCCI) October 9, 2023
As the bandwagon moves to Delhi, here's @imVkohli & @klrahul dissecting their match-winning partnership against Australia 👌
P.S. The local lad is bracing himself for his homecoming 🏟️
Watch the full interview 🎥 👇… pic.twitter.com/HSXYovY43TThey both got #TeamIndia the first win of #CWC23 💪
— BCCI (@BCCI) October 9, 2023
As the bandwagon moves to Delhi, here's @imVkohli & @klrahul dissecting their match-winning partnership against Australia 👌
P.S. The local lad is bracing himself for his homecoming 🏟️
Watch the full interview 🎥 👇… pic.twitter.com/HSXYovY43T
116 പന്തില്‍ 85 റണ്‍സുമായി കോലി മടങ്ങുമ്പോള്‍ ഇന്ത്യ ഏറെക്കുറെ ജയത്തിന് അരികില്‍ എത്തിയിരുന്നു. നാളെ തന്‍റെ സ്വന്തം ഹോം ഗ്രൗണ്ടില്‍ കോലി ഇറങ്ങുമ്പോള്‍ ബാറ്റിങ് പ്രകടനമികവ് താരം ആവര്‍ത്തിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഡല്‍ഹിയില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി കോലി ഇറങ്ങുന്ന മത്സരം കൂടിയാണിത് (Virat Kohli Back In Delhi After 3 Years For An ODI).
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായി കളിച്ചിരുന്ന കോലി 2009ലാണ് തന്‍റെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യയ്‌ക്കായി ആദ്യ രാജ്യാന്തര മത്സരം കളിക്കുന്നത്. തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്നിട്ടുള്ള മത്സരങ്ങളില്‍ ഏഴ് എണ്ണത്തില്‍ മാത്രമാണ് വിരാട് കോലി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയിട്ടുള്ളത്. ഇതില്‍ ആറ് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത കോലി 222 റണ്‍സ് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നിന്നും അടിച്ചെടുത്തിട്ടുണ്ട്.
44.40 ശരാശരിയിലാണ് വിരാട് കോലി ഡല്‍ഹിയില്‍ ഇന്ത്യയ്‌ക്കായി റണ്‍സടിച്ചിട്ടുള്ളത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും മാത്രമാണ് 7 മത്സരങ്ങളില്‍ നിന്നും കോലിയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള താരങ്ങളില്‍ ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരവും വിരാട് കോലിയാണ് (Virat Kohli Stats In Delhi Arun Jaitley Stadium).
ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലേറ്റുമുട്ടിയ മത്സരത്തിന് വേദിയായത് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക ലോകകപ്പിലെ റെക്കോഡായ 428 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിയായി ലങ്ക 326 റണ്‍സ് സ്കോര്‍ ചെയ്‌തിരുന്നു. ഇന്ത്യയും അഫ്‌ഗാനും ഇവിടെ പോരടിക്കാനിറങ്ങുമ്പോഴും റണ്‍മഴയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.