ലണ്ടന്‍: ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ടി20 നായകസ്ഥാനം രാജിവച്ച താരത്തെ ഏകദിന നായക സ്ഥാനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ തോൽവിക്ക് പിന്നാലെ കഴിഞ്ഞ ജനുവരിയിലായിരുന്നു ടെസ്റ്റ് ടീം നായക സ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
കോലിക്ക് പിന്‍ഗാമിയായി രോഹിത് ശര്‍മയെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. എന്നാല്‍ കളിക്കളത്തില്‍ സഹതാരങ്ങള്‍ക്ക് എപ്പോഴും ആവേശം പകര്‍ന്ന് കോലി ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ പരിശീലനത്തിനിടെ സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന കോലിയുടെ വീഡിയോ വൈറലാവുകയാണ്. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കോലിയെ ശ്രദ്ധയോടെ കേള്‍ക്കുന്ന വീഡിയോ ലെസിസ്റ്റര്‍ഷെയറാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച ഒറ്റ ടെസ്റ്റിനും, മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങള്‍ക്കുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റിന് ഈ മാസം 24 മുതല്‍ 27 വരെയാണ് ലെസിസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യ ചതുര്‍ദിന പരിശീലന മത്സരം കളിക്കുന്നുണ്ട്.
also read: 'സിറാജിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു'; സിഡ്‌നിയിലെ വംശീയാധിക്ഷേപം ഓര്‍ത്തെടുത്ത് ടിം പെയ്‌ന്‍
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്മാരിൽ ഒരാളാണ് കോലി. എംഎസ് ധോണിക്ക് പകരക്കാരനായി 2014ലാണ് താരം ടീമിന്‍റെ ചുമതലയേല്‍ക്കുന്നത്. കോലിക്ക് കീഴില്‍ 68 ടെസ്റ്റുകളിൽ 40 എണ്ണത്തിൽ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.