ETV Bharat / sports

Virat Kohli| കോലിയുടെ റണ്‍സ് ദാഹം; വിക്കറ്റുകള്‍ക്കിടയില്‍ ഓടിയത് 510 കിലോ മീറ്റര്‍ - വിരാട് കോലി 15 വര്‍ഷങ്ങള്‍

വിരാട് കോലിയുടെ (Virat Kohli) അന്താരാഷ്‌ട്ര കരിയറിന് ഇന്ന് 15 വയസ് പൂര്‍ത്തിയാവുന്നു.

Virat Kohli  Virat Kohli news  Virat Kohli record  Virat Kohli running distance between wickets  വിരാട് കോലി  വിരാട് കോലി 15 വര്‍ഷങ്ങള്‍  വിരാട് കോലി റെക്കോഡ്
വിരാട് കോലി
author img

By

Published : Aug 18, 2023, 5:44 PM IST

ഹൈദരാബാദ്: 2023 ഓഗസ്റ്റ് 18, ഇന്ത്യയുടെ 'റണ്‍ മെഷീന്‍' വിരാട് കോലിയുടെ(Virat kohli) അന്താരാഷ്‌ട്ര കരിയറിന് 15 വയസ് തികയുകയാണിന്ന്. 2008 ഓഗസ്റ്റ് 18ന് ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലൂടെയായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് കോലി തന്‍റെ വരവ് പ്രഖ്യാപിച്ചത്. പിന്നീടിങ്ങോട്ട് നിരവധി റെക്കോഡുകള്‍ കടപുഴയ്‌ക്കിക്കൊണ്ട് ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായി വളരാന്‍ കോലിയ്‌ക്ക് കഴിഞ്ഞു.

കഴിഞ്ഞ 15 വര്‍ഷക്കാലയളവില്‍ 501 മത്സരങ്ങളില്‍ നിന്നും 53.63 ശരാശരിയില്‍ 25,582 റണ്‍സാണ് 'കിങ് കോലി' അടിച്ച് കൂട്ടിയിട്ടുള്ളത്. 76 സെഞ്ചുറികളും 131 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് കോലിയുടെ പ്രകടനം. പവര്‍ ഹിറ്റുകളെ കൂടുതല്‍ ആശ്രയിക്കാതെ ഫീല്‍ഡര്‍മാര്‍ക്കിടയിലുള്ള വിടവുകളിലൂടെ റണ്‍സടിക്കുന്നതാണ് കോലിയുടെ മികവ്. അതിവേഗത്തില്‍ റണ്‍സ് ഓടിയെടുക്കാനുമുള്ള 35-കാരന്‍റെ മികവും ഏറെ കയ്യടി നേടുന്നതാണ്.

2013-ൽ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ താരം നാല് റണ്‍സ് ഓടിയെടുക്കുന്ന കാഴ്‌ചയും ആരാധകര്‍ കണ്ടു. വിക്കറ്റുകള്‍ക്ക് ഇടയിലുള്ള 22 യാർഡില്‍ റണ്‍സിനായി ഇത്രയും കാലം വിരാട് കോലി ആകെ ഓടിയ ദൂരം അഞ്ഞൂറില്‍ ഏറെ കിലോ മീറ്ററുകളാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ബൗണ്ടറികളില്ലാത്ത ഷോട്ടുകൾക്കായി വിരാട് കോലി വിക്കറ്റുകൾക്കിടയിൽ ഓടിയ ദൂരം 277 കിലോമീറ്ററാണെന്നാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഒരു നോൺ-സ്ട്രൈക്കർ എന്ന നിലയിൽ, പങ്കാളികളുടെ റണ്ണിനായി താരം ഏകദേശം 233 കിലോമീറ്റർ പിന്നിട്ടിട്ടുണ്ട്. ഇതോടെ റണ്‍സിനായി കോലി വിക്കറ്റുകള്‍ക്കിടയില്‍ ഇതുവരെ ഓടിയ ദൂരം 510 കിലോമീറ്ററാണെന്നും പ്രസ്‌തുത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്ക് ശേഷം വിശ്രമത്തിലാണ് നിലവില്‍ കോലിയുള്ളത്. ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ കോലിയുടെ ബാറ്റില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ പ്രതീക്ഷയാണുള്ളത്. പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പ് ഓഗസ്റ്റ് 31 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് നടക്കുന്നത്.

ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയായ ശ്രീലങ്കയില്‍ നടക്കുന്ന തരത്തില്‍ ഹൈബ്രിഡ് മോഡലിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. പിന്നാലെ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ചെന്നൈ, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എന്നീ 10 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളാണ് ഇരു ടൂര്‍ണമെന്‍റുകളിലേയും ഗ്ലാമര്‍ പോരാട്ടം. കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു അവസാനമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് കോലിയുടെ ഐതിഹാസികമായ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.

ALSO READ: 16-ാം വയസിൽ ലോകം വാഴ്‌ത്തി 'ഇവൻ അടുത്ത സച്ചിൻ', 23-ാം വയസിൽ കഥയാകെ മാറി ; പൃഥ്വി ഷായ്‌ക്ക് ഇനിയൊരു മടങ്ങിവരവ് സാധ്യമോ ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.