അഡ്‌ലെയ്‌ഡ് : ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തോടെ പുത്തൻ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി. രാജ്യാന്തര ടി20യിൽ 4000 റണ്‍സ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന അപൂർവ നേട്ടമാണ് കോലി കരസ്ഥമാക്കിയത്. മത്സരത്തിൽ 50 റണ്‍സുമായി പുറത്തായ കോലി നിലവിൽ 115 മത്സരങ്ങളിൽ നിന്ന് 4008 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്.
115 മത്സരങ്ങളിലെ 107 ഇന്നിങ്സുകളിൽ 52.74 ശരാശരിയിലും 137.97 സ്‌ട്രൈക്ക് റേറ്റിലുമാണ് കോലി 4000 റണ്‍സ് മറികടന്നത്. ഒരു സെഞ്ച്വറിയും 37 അർധ സെഞ്ച്വറികളും ഉൾപ്പടെയാണ് ഈ നേട്ടം. 148 മത്സരങ്ങളിൽ നിന്ന് 3853 റണ്‍സുമായി രോഹിത് ശർമയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 122 മത്സരങ്ങളിൽ നിന്ന് 3531 റണ്‍സുള്ള ന്യൂസിലാൻഡിന്‍റെ മാർട്ടിൻ ഗുപ്‌റ്റിലാണ് മൂന്നാം സ്ഥാനത്ത്.
-
VIRAT KOHLI 👑
— T20 World Cup (@T20WorldCup) November 10, 2022 " class="align-text-top noRightClick twitterSection" data="
He becomes the first player to cross 4⃣0⃣0⃣0⃣ T20I runs!#T20WorldCup | #INDvENG | 📝: https://t.co/HlaLdeP00a pic.twitter.com/PHhDhtWDMz
">VIRAT KOHLI 👑
— T20 World Cup (@T20WorldCup) November 10, 2022
He becomes the first player to cross 4⃣0⃣0⃣0⃣ T20I runs!#T20WorldCup | #INDvENG | 📝: https://t.co/HlaLdeP00a pic.twitter.com/PHhDhtWDMzVIRAT KOHLI 👑
— T20 World Cup (@T20WorldCup) November 10, 2022
He becomes the first player to cross 4⃣0⃣0⃣0⃣ T20I runs!#T20WorldCup | #INDvENG | 📝: https://t.co/HlaLdeP00a pic.twitter.com/PHhDhtWDMz
ഇത്തവണത്തെ ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് കോലി. ആറ് മത്സരങ്ങളിൽ നിന്ന് നാല് അർധ സെഞ്ച്വറികള്‍ ഉൾപ്പടെ 296 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. നേരത്തെ ടി20 ലോകകപ്പുകളിൽ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും കോലി സ്വന്തമാക്കിയിരുന്നു. ടി20 ലോകകപ്പുകളിൽ 27 മത്സരങ്ങളിലെ 25 ഇന്നിങ്സുകളിൽ നിന്ന് 1141 റണ്‍സാണ് കോലിയുടെ സമ്പാദ്യം.