ETV Bharat / sports

റൊണാള്‍ഡോയും മെസിയും മാത്രം മുന്നില്‍; ഇൻസ്റ്റഗ്രാമിൽ 200 മില്ല്യൺ ഫോളോവേഴ്‌സ് കടന്ന് കോലി

author img

By

Published : Jun 8, 2022, 1:20 PM IST

200 മില്യൺ ഫോളോവേഴ്‌സ് കടന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യക്കാരനുമെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്

virat kohli  virat kohli instagram followers  Virat Kohli becomes first Indian with 200 million followers on Instagram  cristiano ronaldo  lionel messi  ക്രിസ്റ്റ്യാനോ റൊണാൾഡോ  ലയണൽ മെസി  most instagram followers  റൊണാള്‍ഡോയും മെസിയും മാത്രം മുന്നില്‍  ഇൻസ്റ്റഗ്രാമിൽ 200 മില്ല്യൺ ഫോളോവേഴ്‌സ് കടന്ന് കോലി  most instagram followers
റൊണാള്‍ഡോയും മെസിയും മാത്രം മുന്നില്‍; ഇൻസ്റ്റഗ്രാമിൽ 200 മില്ല്യൺ ഫോളോവേഴ്‌സ് കടന്ന് കോലി

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്‍റെ എണ്ണത്തിൽ പുതിയ റെക്കോഡിട്ടു. 200 മില്യൺ ഫോളോവേഴ്‌സ് കടന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യക്കാരനുമെന്ന നേട്ടമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. നേട്ടത്തിന് പിന്നാലെ ഫോളോവേഴ്‌സിന് നന്ദി അറിയിച്ച് താരം രംഗത്തെത്തിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്രിക്കറ്റ് താരമായ വിരാട് കോലി കായിക താരങ്ങളില്‍ ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്. ഫുട്‌ബോൾ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയും മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. ക്രിസ്റ്റ്യാനോയ്‌ക്ക് 451 മില്യൺ ഫോളോവേഴ്‌സാണ് ഉള്ളതെങ്കിൽ മെസിക്ക് 334 മില്യൺ ഫോളോവേഴ്‌സാണുള്ളത്. ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറിനെ പിന്തള്ളിയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള അഞ്ച് പ്രമുഖ താരങ്ങൾ;

ക്രിസ്റ്റ്യാനോ റൊണാൾഡോ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളത് പോർച്ചുഗീസ് ഫുട്‌ബോൾ ടീം നായകനും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുന്നേറ്റനിരക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കാണ്. 451 മില്യൺ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.

കെയ്‌ലി ജെന്നർ: മോഡലും ബിസിനസുകാരിയുമായ കെയ്‌ലി ജെന്നറാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ രണ്ടാമതുള്ളത്. 345 മില്യൺ ഫോളോവേഴ്‌സാണ് ഇവർക്കുള്ളത്.

ലയണൽ മെസി: മൂന്നാമതുള്ള അർജന്‍റീനീയൻ സൂപ്പർതാരം മെസിക്ക് 334 മില്യൺ ഫോളോവേഴ്‌സാണുള്ളത്.

സെലീന ഗോമസ്: പോപ് ഗായിക സെലീന ഗോമസിന് 325 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

ഡ്വെയ്ൻ ജോൺസൺ : 'ദി റോക്ക്' എന്ന പേരിൽ പ്രശസ്‌തനായ ഹോളിവുഡ് താരവും ഡബ്ല്യൂ ഡബ്ല്യൂ ഇ താരവുമായിരുന്ന ഡ്വെയ്‌ന്‍ ജോൺസിന് 320 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.