ETV Bharat / sports

Virat Kohli And Naveen Ul Haq Heartwarming Gesture: ഇത്രയേ ഉള്ളൂ കാര്യങ്ങള്‍! പഴയ 'തമ്മിലടി' മറന്ന് കൈ കൊടുത്ത് കോലിയും നവീന്‍ ഉല്‍ ഹഖും - വിരാട് കോലി നവീന്‍ ഉള്‍ ഹഖ് വൈറല്‍ വീഡിയോ

India vs Afghanistan: ഏകദിന ലോകകപ്പിലെ മത്സരത്തിനിടെ പരസ്‌പരം കൈ കൊടുത്ത് സംസാരിച്ച് വിരാട് കോലിയും നവീന്‍ ഉല്‍ ഹഖും.

Cricket World Cup 2023  Virat Kohli And Naveen Ul Haq  India vs Afghanistan  Virat Kohli And Naveen Ul Haq Viral Video  Virat Kohli And Naveen Ul Haq Heartwarming Gesture  ക്രിക്കറ്റ് ലോകകപ്പ്  വിരാട് കോലി നവീന്‍ ഉള്‍ ഹഖ്  ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍  വിരാട് കോലി നവീന്‍ ഉള്‍ ഹഖ് വൈറല്‍ വീഡിയോ  ഏകദിന ലോകകപ്പ് 2023
Virat Kohli And Naveen Ul Haq Heartwarming Gesture
author img

By ETV Bharat Kerala Team

Published : Oct 12, 2023, 7:13 AM IST

Updated : Oct 12, 2023, 8:16 AM IST

ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ (India vs Afghanistan) പോരാട്ടത്തിന് മുന്‍പ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകര്‍ കാത്തിരുന്നത് വിരാട് കോലിയും (Virat Kohli) നവീന്‍ ഉല്‍ ഹഖും (Naveen Ul Haq) നേര്‍ക്കുനേര്‍ വീണ്ടുമെത്തുമ്പോള്‍ എന്താകും മൈതാനത്ത് സംഭവിക്കുക എന്നറിയാനായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) താരമായിരുന്ന കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants) താരമായ നവീനും തമ്മിലൊന്ന് ഉടക്കിയിരുന്നു. അതിന് ശേഷം ഇരു താരങ്ങളും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരമായതുകൊണ്ട് തന്നെ ലോകകപ്പിലെ ഇന്ത്യ അഫ്‌ഗാന്‍ പോരാട്ടത്തിന് അത്രത്തോളം ഹൈപ്പ് തന്നെ ലഭിച്ചു (Virat Kohli And Naveen Ul Haq Feud at IPL).

ഐപിഎല്ലില്‍ വിരാട് കോലിയുമായി കലഹിച്ച ശേഷം നവീന്‍ കളിക്കാന്‍ ഇറങ്ങിയ ഇടങ്ങളിലെല്ലാം ആരാധകര്‍ കോലി ചാന്‍റുകളുമായിട്ടാണ് പലപ്പോഴും അഫ്‌ഗാന്‍ താരത്തെ വരവേറ്റിരുന്നത്. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ ലോകകപ്പ് മത്സരത്തിനിടെയും ഇത് തന്നെ ആവര്‍ത്തിച്ചു. നവീന്‍ ഉല്‍ ഹഖ് ക്രീസില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഗാലറിയില്‍ മുഴങ്ങിക്കേട്ടത് വിരാട് കോലിയുടെ പേരായിരുന്നു.

നവീന്‍ പന്തെറിയാന്‍ എത്തിയപ്പോഴും ഇത് തന്നെയായിരുന്നു സംഭവിച്ചത്. എന്നാല്‍, ആരാധകരുടെ മനം നിറയ്‌ക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ക്കായിരുന്നു പിന്നീട് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. സ്റ്റേഡിയത്തില്‍ നവീനെതിരെ മുഴങ്ങിക്കേട്ട കോലി ചാന്‍റുകള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തന്നെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു (Virat Kohli and Naveen Ul Haq).

ഇതിന് ശേഷം ഇരുവരും പരസ്‌പരം ഹാന്‍ഡ്‌ഷേക്ക് നല്‍കി തോളില്‍ കയ്യിട്ട് സംസാരിക്കുകയും ചെയ്‌തു. 'മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ്' എന്ന വാക്യം ഓര്‍മിപ്പിക്കുന്നാതായി ഈ സംഭവം. അതേസമയം, ഇതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് (Virat Kohli And Naveen Ul Haq Heartwarming Gesture At Cricket World Cup).

ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാമത്തെ മത്സരമായിരുന്നു അഫ്‌ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്നത്. മത്സരത്തില്‍ അഫ്‌ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റും 90 പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയും വിരാട് കോലിയുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്.

Also Read : IPL 2023| കളിക്കിടെ തമ്മിലുടക്കി, മത്സരം അവസാനിച്ചിട്ടും കലിയടങ്ങാതെ കോലിയും നവീനും

Last Updated : Oct 12, 2023, 8:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.