ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ത്യ (India) ഇന്നാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്ക് ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ആരംഭിക്കുന്ന മത്സരം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ തമ്മിലുള്ള 100-ാം ടെസ്റ്റ് മത്സരം കൂടിയാണ്. കൂടാതെ, ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ 500-ാം അന്താരാഷ്‌ട്ര മത്സരമെന്ന പ്രത്യേകതയും ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റിനുണ്ട്.
2008-ല്‍ തന്‍റെ 19-ാം വയസില്‍ ഏകദിന ക്രിക്കറ്റിലൂടെയാണ് വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2010ല്‍ ഇന്ത്യയുടെ ടി20 ജഴ്‌സിയണിഞ്ഞ കോലി തൊട്ടടുത്ത വര്‍ഷം ടെസ്റ്റ് ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കെന്നിങ്‌ടണില്‍ 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം.
-
500 & Counting 😃
— BCCI (@BCCI) July 20, 2023 " class="align-text-top noRightClick twitterSection" data="
Hear from #TeamIndia Head Coach Rahul Dravid and milestone man Virat Kohli ahead of a special occasion 👌🏻👌🏻#WIvIND | @imVkohli pic.twitter.com/cJBA7CVcOj
">500 & Counting 😃
— BCCI (@BCCI) July 20, 2023
Hear from #TeamIndia Head Coach Rahul Dravid and milestone man Virat Kohli ahead of a special occasion 👌🏻👌🏻#WIvIND | @imVkohli pic.twitter.com/cJBA7CVcOj500 & Counting 😃
— BCCI (@BCCI) July 20, 2023
Hear from #TeamIndia Head Coach Rahul Dravid and milestone man Virat Kohli ahead of a special occasion 👌🏻👌🏻#WIvIND | @imVkohli pic.twitter.com/cJBA7CVcOj
ഇതുവരെ 15 വര്‍ഷം പിന്നിട്ട കരിയറില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 25,000ലധികം റണ്‍സ് നേടാന്‍ താരത്തിനായിട്ടുണ്ട്. 75 സെഞ്ച്വറികളും 131 അര്‍ധസെഞ്ച്വറികളുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. അതേസമയം, ഇന്ത്യയ്‌ക്കായി ഇത്രയേറെ മത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് വിരാട് കോലി പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍റെ 500-ാം മത്സരത്തിന് മുന്നോടിയായി ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് താരത്തിന്‍റെ പ്രതികരണം.
'ഇന്ത്യയ്‌ക്കൊപ്പം ഇത്രയും വലിയൊരു യാത്ര നടത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ഇത്രയും നീണ്ട ഒരു ടെസ്റ്റ് കരിയര്‍ ലഭിച്ചതിലും എനിക്ക് സന്തോഷമുണ്ട്. കാരണം, അതിന് വേണ്ടി ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്‌തിരുന്നു'- വിരാട് കോലി പറഞ്ഞു.
കരിയറിലെ 500-ാം മത്സരത്തിന് ഇറങ്ങും മുന്‍പ് വിരാട് കോലിയെ പ്രശംസിച്ച് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും രംഗത്തെത്തി. ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് വിരാട് കോലി പ്രചോദനമാണെന്ന് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
-
500 reasons to admire the journey!
— BCCI (@BCCI) July 20, 2023 " class="align-text-top noRightClick twitterSection" data="
Congratulations to Virat Kohli on his 5️⃣0️⃣0️⃣th international match for #TeamIndia 🇮🇳🫡#WIvIND | @imVkohli pic.twitter.com/Y9lez80Q97
">500 reasons to admire the journey!
— BCCI (@BCCI) July 20, 2023
Congratulations to Virat Kohli on his 5️⃣0️⃣0️⃣th international match for #TeamIndia 🇮🇳🫡#WIvIND | @imVkohli pic.twitter.com/Y9lez80Q97500 reasons to admire the journey!
— BCCI (@BCCI) July 20, 2023
Congratulations to Virat Kohli on his 5️⃣0️⃣0️⃣th international match for #TeamIndia 🇮🇳🫡#WIvIND | @imVkohli pic.twitter.com/Y9lez80Q97
'അതിശയകരമായ ഒരു കരിയറാണ് അവന്‍റേത്. ഇന്ത്യയിലെ ഓരോ യുവതാരങ്ങള്‍ക്കും കോലി ഒരു പ്രചോദനമാണ്. അവന്‍റെ സ്റ്റാറ്റസുകളും നമ്പറുകളും അവനെ കുറിച്ച് സംസാരിക്കുന്നു. അവന്‍റെ പ്രകടനങ്ങള്‍ പലതും റെക്കോഡ് പുസ്‌തകത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടവയാണ്' - രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായാണ് വിരാട് കോലി മാറുക. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ ആദ്യം സ്ഥാനം പിടിച്ച താരം. 24 വര്‍ഷത്തെ കരിയറില്‍ 664 മത്സരങ്ങളാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്.
Also Read : WI vs IND | വെള്ള പൂശാന്‍ ഇന്ത്യ, തിരിച്ചടി നല്‍കാന്‍ വിന്‍ഡീസ് ; രണ്ടാം ടെസ്റ്റ് ഇന്ന് ആരംഭിക്കും
നിലവിലെ പരിശീലകനും മുന്‍ താരവുമായ രാഹുല്‍ ദ്രാവിഡാണ് പട്ടികയിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരം. 509 മത്സരങ്ങളാണ് ദ്രാവിഡ് ഇന്ത്യയ്‌ക്കായി കളിച്ചിട്ടുള്ളത്. 538 മത്സരങ്ങള്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളത്തിലിറങ്ങിയ എംഎസ് ധോണിയാണ് അന്താരാഷ്‌ട്ര കരിയറില്‍ 500-ലധികം മത്സരം കളിച്ചിട്ടുള്ള മറ്റൊരു ഇന്ത്യന്‍ താരം.