ബെംഗളൂരു: കർണാടകയിലെ മുതിർന്ന ക്രിക്കറ്റ് താരം ബി വിജയകൃഷ്ണ (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ടു ദിവസം മുൻപാണ് കര്‍ണാടകയുടെ മുന്‍ ഓൾറൗണ്ടറായിരുന്ന താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
15 വർഷത്തെ ക്രിക്കറ്റ് കരിയറില്‍ 80 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 194 വിക്കറ്റ് നേടുകയും രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 2,297 റൺസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും കർണാടക ക്രിക്കറ്റ് ടീമിന്‍റെ പല വിജയങ്ങളിലും നിര്‍ണായക സ്ഥാനം വിജയകൃഷ്ണയ്ക്കുണ്ടായിരുന്നു.
also read: 'ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ വുകോമനോവിച്ച്' സ്ഥിരീകരണവുമായി ക്ലബ്
താരത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അനുശോചിച്ചു. രണ്ട് തവണയായുള്ള കര്‍ണാടയുടെ രഞ്ജി ട്രോഫി വിജയത്തില്‍ ബി വിജയകൃഷ്ണയ്ക്ക് പ്രധാന പങ്കുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു.