ETV Bharat / sports

വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്ക്?; ഇന്ത്യൻ ലോകകപ്പ് ടീമില്‍ ആശങ്ക - വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരം കൂടിയാണ് 30കാരനായ വരുണ്‍. ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നത്.

Varun Chakravarthy  ipl  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  വരുണ്‍ ചക്രവര്‍ത്തി  harsha bhogle
വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്ക്?; ആശങ്ക
author img

By

Published : Oct 14, 2021, 7:07 PM IST

ദുബായ്‌: കൊൽക്കത്ത നൈറ്റ് നൈറ്റ് റൈഡേഴ്‌സിന്‍റെ സ്റ്റാര്‍ സ്പിന്നർ വരുൺ ചക്രവർത്തിക്ക് പരിക്കെന്ന് സൂചന. ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിനിടെ താരം മുടന്തി കളം വിട്ടത്തോടെയാണ് ഇത്തരത്തില്‍ അഭ്യൂഹങ്ങൾ ഉയരുന്നത്.

വരുണ്‍ കളം വിട്ടത് നല്ല സൂചനയല്ലെന്ന് കമന്‍റേറ്റർ ഹര്‍ഷ ബോഗ്‌ലെ ട്വീറ്റ് ചെയ്‌തു. കാൽമുട്ടിൽ പരിക്കുമായാണ് വരുണ്‍ ഐപിഎല്ലിൽ കളിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്‍റെ പരിക്കുമായി ബന്ധപ്പെട്ട് ബിസിസിഐയോ, കൊല്‍ക്കത്ത ടീം മാനേജ്മെന്‍റോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

  • Varun Chakravarthy limping off wasn't a good sign ...

    — Harsha Bhogle (@bhogleharsha) October 13, 2021 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരം കൂടിയാണ് 30കാരനായ വരുണ്‍. ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നത്. സീസണിൽ 22.77 ശരാശരിയിൽ 18 വിക്കറ്റുകള്‍ വരുണ്‍ വീഴ്‌ത്തിയിട്ടുണ്ട്.

also read: 'കഴിഞ്ഞ രാത്രി ഹൃദയഭേദകം; ശക്തമായി തിരിച്ചുവരും': റിഷഭ് പന്ത്

6.40 എക്കോണമിയുള്ള മിസ്റ്ററി സ്പിന്നര്‍ കൊല്‍ക്കത്ത ബൗളിങ് നിരയുടെ തുറപ്പ് ചീട്ടാണ്. യുഎയില്‍ കളിച്ച ഒമ്പത് മത്സരങ്ങളിലും ഒരു മത്സരത്തില്‍ 26 റണ്‍സില്‍ കൂടുതല്‍ താരം വഴങ്ങിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.