സിഡ്‌നി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പാണ് ടീം ഇന്ത്യയുടേതെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഉസ്‌മാന്‍ ഖവാജ. തന്‍റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇന്ത്യയുടെ ബൗളിങ് യൂണിറ്റിനെ ഖവാജ പ്രശംസകൊണ്ട് മൂടിയത്.
''എന്‍റെ അഭിപ്രായത്തില്‍ സമകാലിക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പാണ് ടീം ഇന്ത്യയുടേത്. ലോകത്ത് വിസ്‌മയകരമായ നിരവധി ബൗളര്‍മാരുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ലൈനപ്പ് അവിശ്വസനീയമാണ്.
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ജസ്‌പ്രീത് ബുംറ. വ്യത്യസ്‌തമായ ആക്ഷനും, മികച്ച ബൗണ്‍സറും, പ്രതിഭയും, സ്ലോ ബോളുകളും താരത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു.
also read: മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്തയാഴ്ച; സൂചന നല്‍കി കോച്ച് പോച്ചെറ്റിനോ
ഇശാന്ത് ശര്‍മ പ്രതിഭാ ശാലിയായ ബൗളറാണ്. മികച്ച ലെങ്തില്‍ പന്തെറിയാന്‍ ഇശാന്തിന് കഴിയുന്നുണ്ട്. അനുഭവസമ്പത്ത് താരത്തിന് വലിയ മുതല്‍ക്കൂട്ടാണ്''. ഖവാജ പറഞ്ഞു.
ഷമി അണ്ടര്‍റേറ്റഡായ ബൗളര്‍
''എന്‍റെ അഭിപ്രായത്തില്‍ മുഹമ്മദ് ഷമിയാണ് ലോകത്തെ ഏറ്റവും അണ്ടര്‍റേറ്റഡായ ബൗളര്‍. നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഏറെ വേഗവും മനോഹരമായ സീം പൊസിഷനില്‍ പന്തെറിയാനുള്ള കഴിവും ഷമിക്കുണ്ട്.
എന്നാൽ ആരും അവനെക്കുറിച്ച് അധികം സംസാരിക്കുന്നില്ല, ഷമി ആ ബൗളിങ് നിരയുടെ വലിയ ഭാഗമാണ്, ആളുകൾ അവനെ മറക്കുന്നു''. ഖവാജ പറഞ്ഞു.
സിറാജിനും പ്രശംസ
''മുഹമ്മദ് സിറാജ് പ്രതിഭാശാലിയായ ബൗളറാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എ സീരിസില്‍ ഇന്ത്യയില്‍ സിറാജിനെ നേരിട്ടിരുന്നു. അവിശ്വനീയ സ്‌പെല്‍ എറിഞ്ഞ താരം മികച്ച ഒരു ടെസ്റ്റ് ബൗളറായി മാറുമെന്ന് അന്ന് തന്നെ തോന്നിയിരുന്നു'' ഖവാജ കൂട്ടിച്ചേര്‍ത്തു.