സിഡ്‌നി: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാവാനൊരുങ്ങി ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിന്‍റെ മുൻ നായകന്‍ ഉൻമുക്ത് ചന്ദ്. ലീഗിലെ മെൽബൺ റെനഗേഡ്സുമായി 28കാരനായ ഉൻമുക്ത് കരാറിലെത്തി. ബിഗ് ബാഷ് അധികൃതരാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ലോകമെമ്പാടുമുള്ള മികച്ച താരങ്ങള്‍ പങ്കെടുക്കുന്ന ലീഗിന്‍റെ ഭാഗമാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉൻമുക്ത് ചന്ദ് പ്രതികരിച്ചു. "ഇതൊരു മികച്ച പ്ലാറ്റ്‌ഫോമാണ്. അവിടെ കളിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. മികച്ച പ്രകടനത്തോടെ സ്വന്തം പേരെടുക്കാനും ഭാഗമാവുന്ന ടീമുകള്‍ക്കായി ചാമ്പ്യൻഷിപ്പുകൾ നേടാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്" ഉൻമുക്ത് ചന്ദ് പറഞ്ഞു.
-
The @RenegadesBBL make history with their latest #BBL11 signing - @UnmuktChand9 becomes the first ever male Indian player in the BBL! 🇮🇳 pic.twitter.com/bMlZ3xBgxP
— KFC Big Bash League (@BBL) November 4, 2021 " class="align-text-top noRightClick twitterSection" data="
">The @RenegadesBBL make history with their latest #BBL11 signing - @UnmuktChand9 becomes the first ever male Indian player in the BBL! 🇮🇳 pic.twitter.com/bMlZ3xBgxP
— KFC Big Bash League (@BBL) November 4, 2021The @RenegadesBBL make history with their latest #BBL11 signing - @UnmuktChand9 becomes the first ever male Indian player in the BBL! 🇮🇳 pic.twitter.com/bMlZ3xBgxP
— KFC Big Bash League (@BBL) November 4, 2021
ആരോൺ ഫിഞ്ച് നായകനായ റെനഗേഡ്സില്‍ ഷോൺ മാർഷ്, മുഹമ്മദ് നബി, ജെയിംസ് പാറ്റിൻസൺ, കെയിൻ റിച്ചാർഡ്സൺ തുടങ്ങിയവരും കളിക്കുന്നുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ലീഗ് ആരംഭിക്കുക. ഒമ്പതാം തിയതിയാണ് റെനഗേഡ്സിന്‍റെ ആദ്യ മത്സരം.
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം യുഎസിലെ മേജര്‍ ലീഗിലേക്ക് ചേക്കേറിയിരുന്നു. അടുത്തിടെ സമാപിച്ച മൈനർ ലീഗ് ടി20 ടൂര്‍ണമെന്‍റില്‍ സിലിക്കണ്‍ വാലി സ്‌ട്രേക്കേഴ്‌സിനെ കിരീടത്തിലേക്കെത്തിച്ചതില്‍ നായകന്‍ കൂടിയായ ഉൻമുക്തിന് നിര്‍ണാകയ പങ്കുണ്ട്. ടൂര്‍ണമെന്‍റില്‍ 612 റൺസ് കണ്ടെത്തിയ ഉന്മുക്ത് ചന്ദായിരുന്നു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തെത്തിയത്. ഈ പ്രകടനമാണ് താരത്തിന് ബിഗ് ബാഷിലേക്ക് വഴി തുറന്നത്.
2012ൽ അണ്ടർ 19 ടീമിനെ ലോകകിരീടത്തിലേക്ക് നയിച്ചത് ഉൻമുക്ത് ചന്ദായിരുന്നു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ താരത്തെ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമായാണ് വാഴ്ത്തിയിരുന്നത്.