മുംബൈ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്‌പീഡ് സ്‌റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ് പുറത്തായ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് പകരക്കാരനായാണ് ഉമ്രാനെ ടീമിലെടുത്തത്. ഇക്കാര്യം അറിയിച്ച് ബിസിസിഐ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
പരിശീലനത്തിനിടെ തോളിനേറ്റ പരിക്കാണ് ഷമിയ്‌ക്ക് തിരിച്ചടിയായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ് താരം. ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഷമിയ്‌ക്ക് കളിക്കാനായേക്കില്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ബംഗ്ലാദേശിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. മിര്‍പൂരില്‍ നാളെയാണ് ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഡിസംബർ 14 മുതലാണ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്‌ക്ക് തുടക്കമാവുക.
-
🚨 NEWS 🚨: Umran Malik to replace Mohd. Shami in India’s ODI squad for Bangladesh series. #TeamIndia | #BANvIND
— BCCI (@BCCI) December 3, 2022 " class="align-text-top noRightClick twitterSection" data="
Details 🔽https://t.co/PsDfHmkiJs
">🚨 NEWS 🚨: Umran Malik to replace Mohd. Shami in India’s ODI squad for Bangladesh series. #TeamIndia | #BANvIND
— BCCI (@BCCI) December 3, 2022
Details 🔽https://t.co/PsDfHmkiJs🚨 NEWS 🚨: Umran Malik to replace Mohd. Shami in India’s ODI squad for Bangladesh series. #TeamIndia | #BANvIND
— BCCI (@BCCI) December 3, 2022
Details 🔽https://t.co/PsDfHmkiJs
അതേസമയം ബംഗ്ലാദേശ് നിരയിലും പരിക്ക് ബാധിച്ചിട്ടുണ്ട്. പരിക്കേറ്റതിനെ തുടര്‍ന്ന് നായകൻ തമീം ഇക്‌ബാല്‍ ഏകദിന പരമ്പരയില്‍ നിന്നും പുറത്തായി. സന്നാഹ മത്സരത്തിൽ കളിക്കുന്നതിനിടെ തമീം ഇക്‌ബാലിന്‍റെ തുടയ്‌ക്കാണ് പരിക്കേറ്റത്. രണ്ടാഴ്‌ചത്തെ വിശ്രമമാണ് താരത്തിന് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്.
ലിറ്റൻ ദാസിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. തമീമിന് പുറമെ മികച്ച ഫോമിലുള്ള പേസ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദും ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനില്ല. പുറം വേദനയെ തുടർന്നാണ് താരത്തിന് ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ചത്.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (സി), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, രാഹുല്‍ ത്രിപാഠി, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഷഹ്ബാസ് അഹമ്മദ്, അക്‌സര്‍ പട്ടേല്‍, വാഷിങ്‌ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്.
ബംഗ്ലാദേശ് സ്‌ക്വാഡ്: ലിറ്റൺ ദാസ് (സി), അനമുൽ ഹേഗ് ബിജോയ്, ഷാക്കിബ് അൽ ഹസൻ, മുഷ്‌ഫിഖുർ റഹീം, അഫീഫ് ഹുസൈൻ, യാസിർ ഓൾ ചൗധരി, മെഹിദി ഹസൻ മിറാസ്, മുസ്‌തഫിസുർ റഹ്മാൻ, തസ്‌കിൻ അഹമ്മദ്, ഹസൻ മഹ്മൂദ്, ഇബാദത്ത് ഹുസൈൻ ചൗധരി, നാസും അഹമ്മദ്, മഹ്മദുള്ള, നസ്‌മുൽ ഹുസൈൻ ഷാന്‍റോ, കാസി നൂറുൽ ഹസൻ സോഹൻ, ശരീഫുൾ ഇസ്ലാം.
ALSO READ: ആരാധകര്‍ക്ക് ആശ്വസിക്കാം; റിക്കി പോണ്ടിങ് കമന്‍ററി ബോക്‌സിലേക്ക് മടങ്ങിയെത്തി