ന്യൂഡൽഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരക്കായുള്ള ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തി. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്നാണ് ഷമിയെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയത്. അതേസമയം പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഉമേഷ് യാദവ് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. സെപ്‌റ്റംബര്‍ 20, 23, 25 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക.
റോയല്‍ ലണ്ടന്‍ ഏകദിന കപ്പില്‍ മിഡില്‍സെക്‌സിനെതിരെ ഗംഭീര പ്രകടനം കാഴ്‌ചവച്ചതാണ് ഷമിയുടെ പകരക്കാരനായി ഉമേഷ് യാദവിനെ തെരഞ്ഞെടുക്കാന്‍ കാരണമായത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സ്ഥിരം സാന്നിധ്യമല്ലെങ്കിലും ഐപിഎല്ലിലെ മികച്ച പ്രകടനവും ഉമേഷിന് ഗുണമായി. ഈ കഴിഞ്ഞ സീസണിൽ പവര്‍പ്ലേയിലെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു ഉമേഷ്. 7.06 എന്ന എക്കോണമി റേറ്റില്‍ ആകെ 16 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിന് സാധിച്ചിരുന്നു.
-
Update 🚨 - Mohd. Shami tests positive for COVID-19, Navdeep Saini ruled out of India ‘A’ series.
— BCCI (@BCCI) September 18, 2022 " class="align-text-top noRightClick twitterSection" data="
More details ⬇️https://t.co/XEhzkqh4FD
">Update 🚨 - Mohd. Shami tests positive for COVID-19, Navdeep Saini ruled out of India ‘A’ series.
— BCCI (@BCCI) September 18, 2022
More details ⬇️https://t.co/XEhzkqh4FDUpdate 🚨 - Mohd. Shami tests positive for COVID-19, Navdeep Saini ruled out of India ‘A’ series.
— BCCI (@BCCI) September 18, 2022
More details ⬇️https://t.co/XEhzkqh4FD
അതേസമയം നോർത്ത് ദുലീപ് ട്രോഫി സെമി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ പേസർ നവ്‌ദീപ് സെയ്‌നിയെ ഇന്ത്യ എയും ന്യൂസിലൻഡ് എയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കി. സെയ്‌നിക്ക് പകരക്കാരനായി ഋഷി ധവാനെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി താരം സഞ്‌ജു സാംസണാണ് ഇന്ത്യൻ എ ടീമിനെ നയിക്കുക.
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, റിതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പടീദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ്മ, കുൽദീപ് സെൻ, ഷാർദുൽ താക്കൂർ, ഉമ്രാൻ മാലിക്, റിഷി ധവാൻ, രാജ് അംഗദ് ബാവ.