ഹൈദരാബാദ്: ശ്രീലങ്കന്‍ പര്യനടത്തില്‍ ലഭിച്ച അവസരം മുതലാക്കാനാവുന്നില്ലെന്ന വിര്‍ശനങ്ങള്‍ക്കിടെ ഡിആര്‍എസിലെ തെറ്റായ തീരുമാനത്തിന്‍റെ പേരില്‍ മലയാളി താരം സഞ്ജു സാംസണെതിരെ സോഷ്യല്‍ മീഡിയ. രണ്ടാം ടി20യിലെ എട്ടാം ഓവറിലാണ് സഞ്ജുവിന്‍റെ തെറ്റായ തീരുമാനം വന്നത്. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ദാസുൻ ഷാനക സ്വീപ്പ് ഷോട്ടിന് ശ്രമിച്ചെങ്കിലും കണക്ക് കൂട്ടലുകള്‍ തെറ്റിച്ച പന്ത് പാഡില്‍ പതിച്ചു.
അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചതോടെ ഡിആര്‍എസ് എടുക്കാന്‍ കുല്‍ദീപ് ശ്രമം നടത്തിയെങ്കിലും വിക്കറ്റിന് പിന്നിലുണ്ടായിരുന്ന സഞ്ജു പിന്തുണച്ചില്ല. ബോള്‍ സ്റ്റമ്പിനേക്കാള്‍ ഉയരത്തിലാണെന്നായിരുന്നു സഞ്ജു നിലപാട് എടുത്തത്. എന്നാല്‍ റീപ്ലേകളില്‍ പന്ത് മിഡില്‍ സ്റ്റമ്പില്‍ പതിക്കുന്നതായി തെളിഞ്ഞു.
-
Sanju Samson no good with Bat, no good with DRS! #IndvsSL
— Harshdeep Singh (@_harshdeep) July 28, 2021 " class="align-text-top noRightClick twitterSection" data="
">Sanju Samson no good with Bat, no good with DRS! #IndvsSL
— Harshdeep Singh (@_harshdeep) July 28, 2021Sanju Samson no good with Bat, no good with DRS! #IndvsSL
— Harshdeep Singh (@_harshdeep) July 28, 2021
ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെതിരെ വലിയ പ്രതിഷേധം ഉണ്ടായത്. ശരിയായി ബാറ്റ് ചെയ്യാനാവാത്ത താരത്തിന് വിക്കറ്റിന് പിന്നില്‍ നിന്ന് ഒരു പന്തിന്‍റെ ഗതി പോലും മനസിലാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇക്കൂട്ടരുടെ വിമര്‍ശനം. എന്നാല്‍ തോട്ടടുത്ത പന്തില്‍ ഷനകയെ സ്റ്റമ്പിങ്ങിലൂടെ സഞ്ജു പുറത്താക്കിയിരുന്നു.
-
Sanju Samson
— ♑ #RP17 (@PeterParker7194) July 28, 2021 " class="align-text-top noRightClick twitterSection" data="
❌can't bat
❌Can't judge lbw DRS #SLvIND https://t.co/RmKwJ8vD3I
">Sanju Samson
— ♑ #RP17 (@PeterParker7194) July 28, 2021
❌can't bat
❌Can't judge lbw DRS #SLvIND https://t.co/RmKwJ8vD3ISanju Samson
— ♑ #RP17 (@PeterParker7194) July 28, 2021
❌can't bat
❌Can't judge lbw DRS #SLvIND https://t.co/RmKwJ8vD3I
also read:ഒളിമ്പിക് ഹോക്കിയില്‍ മിന്നും ജയവുമായി ഇന്ത്യ ക്വാര്‍ട്ടറില്‍