ഡബ്ലിന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏവരുടെയും പ്രീതി പിടിച്ച് പറ്റിയ താരമാണ് തിലക് വര്‍മ (Tilak Varma). ടീം ഇന്ത്യയുടെ (India) കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിലൂടെ ആയിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് (Hardik Pandya) കീഴില്‍ ഇറങ്ങിയ ടീമിനായി താരം ബാറ്റുകൊണ്ട് മിന്നും പ്രകടനം കാഴ്‌ചവച്ചിരുന്നു.
പരമ്പര ഇന്ത്യ (India) കൈവിട്ടെങ്കിലും തന്‍റെ പ്രകടനമികവ് കൊണ്ട് തിലക് വര്‍മ പ്രമുഖരുടെ പ്രശംസ സ്വന്തമാക്കി. വിന്‍ഡീസില്‍ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് തിലക് വര്‍മ നടത്തിയത്. അവിടെ നാല് ഇന്നിങ്‌സില്‍ നിന്നും 173 റണ്‍സ് തിലക് അടിച്ചുകൂട്ടി. ഒരു അര്‍ധസെഞ്ച്വറിയും നേടാന്‍ ഇടംകയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറായിരുന്നു വിന്‍ഡീസില്‍ തിലക് വര്‍മ നേടിയത്.
-
Young halts #TeamIndia's onslaught!
— JioCinema (@JioCinema) August 18, 2023 " class="align-text-top noRightClick twitterSection" data="
Rate his back-to-back wickets with an emoji 💥
Keep watching 🇮🇳's chase in the 1st T20I, LIVE on #Sports18 & streaming FREE on #JioCinema. pic.twitter.com/ShY28wB0fX
">Young halts #TeamIndia's onslaught!
— JioCinema (@JioCinema) August 18, 2023
Rate his back-to-back wickets with an emoji 💥
Keep watching 🇮🇳's chase in the 1st T20I, LIVE on #Sports18 & streaming FREE on #JioCinema. pic.twitter.com/ShY28wB0fXYoung halts #TeamIndia's onslaught!
— JioCinema (@JioCinema) August 18, 2023
Rate his back-to-back wickets with an emoji 💥
Keep watching 🇮🇳's chase in the 1st T20I, LIVE on #Sports18 & streaming FREE on #JioCinema. pic.twitter.com/ShY28wB0fX
ഇതിന് പിന്നാലെ അയര്‍ലന്‍ഡ് (Ireland) പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും താരം ഇടം കണ്ടെത്തിയിരുന്നു. എന്നാല്‍, ഐറിഷ് പടയ്‌ക്കെതിരെ അത്ര മികച്ച തുടക്കമല്ല ഇപ്പോള്‍ താരത്തിന് ലഭിച്ചിരിക്കുന്നത്.
ആദ്യ കളിയില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരത്തിന് റണ്‍സൊന്നുമെടുക്കാനായിരുന്നില്ല. തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ ആണ് പുറത്തായത്. അയര്‍ലന്‍ഡ് താരം ക്രൈഗ് യങ്ങിന്‍റെ (Craig Young) പന്തില്‍ വിക്കറ്റ് കീപ്പര്‍ ലോറന്‍ ടക്കറായിരുന്നു (Loran Tucker) തിലകിനെ പിടികൂടിയത്.
140 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്‌ക്കായി ഏഴാം ഓവറിലായിരുന്നു തിലക് വര്‍മ ക്രീസിലെത്തിയത്. വമ്പനടിക്ക് ശ്രമിച്ച് ജയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ ആയിരുന്നു തിലക് വര്‍മയുടെ വരവ്. എന്നാല്‍, ഒരു പന്ത് മാത്രമായിരുന്നു താരത്തിന്‍റെ ആയുസ്.
അതേസമയം, അടുത്തതടുത്ത പന്തുകളില്‍ തിലക് വര്‍മ്മയേയും ജയ്‌സ്വാളിനെയും നഷ്‌ടപ്പെട്ടെങ്കിലും മത്സരത്തില്‍ രണ്ട് റണ്‍സിന്‍റെ ജയം നേടാന്‍ ടീം ഇന്ത്യയ്‌ക്കായി. മഴയെ തുടര്‍ന്ന് രണ്ടാം പകുതി തടസപ്പെട്ട മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ ജയം. ഡബ്ലിനില്‍ നടന്ന കളിയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരായ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 139 റണ്‍സ് നേടി.
തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഐറിഷ് പടയെ എട്ടാമന്‍ ബാരി മക്കാര്‍ത്തിയുടെ അര്‍ധസെഞ്ച്വറി പ്രകടനമാണ് രക്ഷപ്പെടുത്തിയത്. ബാരി മക്കാര്‍ത്തി പുറത്താകാതെ 51 റണ്‍സാണ് നേടിയത്. ക്വോര്‍ട്ടിസ് കാംഫെറും (39) അവര്‍ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. നായകന്‍ ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, രവി ബിഷ്‌ണോയ് എന്നിവര്‍ ഇന്ത്യയ്‌ക്കായി രണ്ട് വീതം വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ 47-2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. റിതുരാജ് ഗെയ്‌ക്‌വാദ് (19) സഞ്ജു സാംസണ്‍ (1) എന്നിവരായിരുന്നു ഈ സമയം ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ 24 റണ്‍സ് നേടി പുറത്തായി.