ETV Bharat / sports

'ജുഗുപ്‌സാവഹം'; സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ മാക്‌സ്‌വെല്‍ - ടോക്കിയോ ഒളിമ്പിക്സ്

ടോക്കിയോയില്‍ നിന്നെത്തി ഹോട്ടല്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ക്ക് വീണ്ടും 28 ദിവസത്തെ കര്‍ശന ക്വാറന്‍റൈന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ തീരുമാനമാണ് മാക്‌സ്‌വെല്ലിനെ ചൊടിപ്പിച്ചത്.

Glenn Maxwell  tokyo olympics  South Australian Government  മാക്‌സ്‌വെല്‍  ഗ്ലെന്‍ മാക്‌സ്‌വെല്‍  ടോക്കിയോ ഒളിമ്പിക്സ്  സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍
'ജുഗുപ്‌സാവഹം'; സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെ മാക്‌സ്‌വെല്‍
author img

By

Published : Aug 12, 2021, 7:19 PM IST

സിഡ്‌നി: ടോക്കിയോ ഒളിമ്പിക്സിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ അത്‌ലറ്റുകള്‍ ഹോട്ടല്‍ ക്വാറന്‍റൈന് പിന്നാലെ വീണ്ടും ക്വാറന്‍റീനില്‍ പോകണമെന്ന സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍.

സര്‍ക്കാറിന്‍റെ തീരുമാനം ജുഗുപ്‌സാവഹമാണെന്നും ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച താരങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാക്‌സ്‌വെല്‍ ട്വീറ്റ് ചെയ്തു. ടോക്കിയോയില്‍ നിന്നെത്തി ഹോട്ടല്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ക്ക് വീണ്ടും 28 ദിവസത്തെ കര്‍ശന ക്വാറന്‍റൈന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ തീരുമാനമാണ് മാക്‌സ്‌വെല്ലിനെ ചൊടിപ്പിച്ചത്.

  • This is actually disgusting. What a way to treat our olympians who represented us so well 🤦🏻‍♂️ https://t.co/5k2WcN6LY4

    — Glenn Maxwell (@Gmaxi_32) August 11, 2021 " class="align-text-top noRightClick twitterSection" data=" ">

സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാനം മാത്രമാണ് കായിക താരങ്ങള്‍ക്ക് വീണ്ടും ക്വാറന്‍റീന്‍ നിരീക്ഷിച്ചിരിക്കുന്നത്. ഒളിമ്പിക്സില്‍ പങ്കെടുത്ത ഓസ്ട്രേലിയന്‍ സംഘത്തില്‍ 56 പേരാണ് തെക്കേ ഓസ്ട്രേലിയയില്‍ നിന്നുള്ളത്. ഇവരില്‍ 16 പേര്‍ ഇപ്പോള്‍ സിഡ്നിയില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്.

also read: ഫിഫ റാങ്കിങ്: ഇന്ത്യ 105-ാം റാങ്കില്‍, ബ്രസീലിനും അര്‍ജന്‍റീനയ്ക്കും മുന്നേറ്റം

അതേസമയം ടോക്കിയോയില്‍ 17 സ്വര്‍ണമുള്‍പ്പെടെ 46 മെഡലുകളാണ് ഓസ്ട്രേലിയ നേടിയത്. ഇതോടെ മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും രാജ്യത്തിന് കഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.