ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 15ാം സീസണില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസിഐ. നിലവിലെ ടീമുകളുടെ എണ്ണം എട്ടില്‍ നിന്നും 10 ആയി ഉയര്‍ത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതോടെ മത്സരത്തിന്‍റെ ഫോര്‍മാറ്റിലും മാറ്റം വരുത്തിയേക്കും.
ടീമുകളെ അഞ്ച് വീതം വരുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങളുടെ എണ്ണം 74 ആക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതോടെ മത്സരങ്ങളുടെ എണ്ണം 54 നാലില്‍ നിന്നും 60 ആയി ഉയരും. നിലവില്‍ റൗണ്ട് റോബിൽ ഫോർമാറ്റിലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്.
also read: ലീഹേഷ് വീണ്ടും ഒന്നിക്കുന്നു; കളിക്കളത്തിലല്ലെന്ന് മാത്രം
കളിക്കുന്ന എട്ട് ടീമുകളും രണ്ട് തവണ പരസ്പരം മത്സരിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള പോയിന്‍റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ലേ ഓഫ് കളിക്കുകയുമാണ് ചെയ്യുന്നത്. 94 മത്സരങ്ങളാണ് ഈ ഫോര്‍മാറ്റിലുള്ളത്. അതേസമയം 14ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍- ഒക്‌ടോബര്‍ മാസങ്ങളിലായി ദുബായിലും ഒമാനിലുമായാണ് നടക്കുക.