ETV Bharat / sports

ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഡ്വെയ്‌ന്‍ ബ്രാവോ, 600 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ആദ്യ താരം

ദി ഹണ്ട്രഡ് ലീഗില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി കളിക്കവേയാണ് ബ്രാവോ നിര്‍ണായ നേട്ടം സ്വന്തമാക്കിയത്.

The Hundred  Dwayne Bravo becomes first cricketer to take 600 wickets in T20s  Dwayne Bravo  Dwayne Bravo T20 record  ഡ്വെയ്‌ന്‍ ബ്രാവോ  ഡ്വെയ്‌ന്‍ ബ്രാവോ ടി20 റെക്കോഡ്  ടി20 ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ തികച്ച് ഡ്വെയ്‌ന്‍ ബ്രാവോ  ദി ഹണ്ട്രഡ് ലീഗ്  നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്  Northern Super Chargers
ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി ഡ്വെയ്‌ന്‍ ബ്രാവോ; 600 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ആദ്യ താരം
author img

By

Published : Aug 12, 2022, 12:26 PM IST

ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ 600 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വെസ്‌റ്റ്‌ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോ. ദി ഹണ്ട്രഡ് ലീഗില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി കളിക്കവേയാണ് ബ്രാവോ നിര്‍ണായ നേട്ടം സ്വന്തമാക്കിയത്. ഓവല്‍ ഇന്‍വിന്‍സിബിള്‍സിന്‍റെ സാം കറനെ പുറത്താക്കിയാണ് ബ്രാവോ ഫോര്‍മാറ്റില്‍ 600 വിക്കറ്റ് തികച്ചത്.

മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ വിന്‍ഡീസിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ക്ക് കഴിഞ്ഞിരുന്നു. ടി20 കരിയറില്‍ ബ്രാവോയുടെ 545ാം മത്സരമായിരുന്നു ഇത്. വിന്‍ഡീസിനായും വിവിധ ഫ്രാഞ്ചൈസി ലീഗുകളിലുമാണ് താരം ഇത്രയും ഇന്നിങ്‌സുകള്‍ കളിച്ചത്. 2006ല്‍ ന്യൂസിലന്‍ഡിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ബ്രാവോ ഫോര്‍മാറ്റില്‍ ഇതിനകം 25ലധികം ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

വിന്‍ഡീസിനായി 91 മത്സരങ്ങളില്‍ 78 വിക്കറ്റുകള്‍ നേടിയ താരം വിവിധ ടി20 ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടിയാണ് 522 വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തുള്ള താരം കൂടിയാണ് ബ്രാവോ.

161 ഐപിഎല്‍ മത്സരങ്ങളില്‍ 183 വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് താരം ലീഗിലെ ടോപ് വിക്കറ്റ് ടേക്കറായത്. ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ മറ്റ് താരങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് ബ്രാവോ. 339 ടി20 മത്സരങ്ങളില്‍ 466 വിക്കറ്റുകളുള്ള അഫ്‌ഗാന്‍ താരം റാഷിദ് ഖാനാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം ദി ഹണ്ട്രഡ് ലീഗില്‍ കളിക്കവെ വിന്‍ഡീസിന്‍റെ മുന്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ 600 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനായും വിവിധ ഫ്രാഞ്ചൈസി ടീമുകള്‍ക്കായും കളിച്ചാണ് പൊള്ളാര്‍ഡ് ഈ നിര്‍ണായ നാഴികക്കല്ല് പിന്നിട്ടത്.

ലീഗില്‍ ലണ്ടന്‍ സ്‌പിരിറ്റിനായി മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരായാണ് താരം തന്‍റെ 600ാം മത്സരം കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഡ്വെയ്‌ന്‍ ബ്രാവോ (543 മത്സരങ്ങള്‍), പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക് (472 മത്സരങ്ങള്‍), വിന്‍ഡീസ് താരമായ ക്രിസ് ഗെയ്‌ല്‍ (463 മത്സരങ്ങള്‍), ഇംഗ്ലണ്ടിന്‍റെ രവി ബൊപ്പാര (426 മത്സരങ്ങള്‍) എന്നിവരാണ് പൊള്ളാര്‍ഡിന് പിന്നിലുള്ള താരങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.