ETV Bharat / sports

സ്വന്തം മണ്ണില്‍ ചരിത്രം കുറിച്ച് ടാമി ബ്യൂമോണ്ട്, ഇംഗ്ലണ്ട് വനിത ടീമിനായി ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരം

88 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആണ് ടാമി ബ്യൂമോണ്ട് തകര്‍ത്തത്.

tasmin beaumont  english women cricketer to score double century  england vs australia  England Womens Cricket Team  Australia  Ellyse Perr  ടാമി ബ്യൂമോണ്ട്  ഇംഗ്ലണ്ട് വനിത ക്രിക്കറ്റ്  ഇംഗ്ലണ്ട് ഓസ്‌ട്രേലിയ വനിത ക്രിക്കറ്റ്  എല്ലിസ് പെറി
tasmin beaumon
author img

By

Published : Jun 25, 2023, 8:20 AM IST

Updated : Jun 25, 2023, 11:47 AM IST

ട്രെന്‍റ് ബ്രിഡ്‌ജ്: ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമിനായി (England Women's Cricket Team) ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമായി ടാമി ബ്യൂമോണ്ട് (Tasmin Beaumont). ഓസ്‌ട്രേലിയക്കെതിരായ (Australia) വനിത ആഷസ് ഏക ടെസ്റ്റ് മത്സരത്തിലാണ് ബ്യൂമോണ്ട് ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ ബ്യൂമോണ്ട് ഒന്നാം ഇന്നിങ്‌സില്‍ 208 റണ്‍സ് നേടി മത്സരത്തിന്‍റെ മൂന്നാം ദിനത്തിലാണ് പുറത്തായത്.

88 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആയിരുന്നു ഈ ഇരട്ട സെഞ്ച്വറിയോടെ ടാമി ബ്യൂമോണ്ട് തകര്‍ത്തത്. ബെറ്റി സ്നോബോള്‍ (Beti Snowball) 1935ല്‍ ഇംഗ്ലണ്ട് വനിത ടീമിനായി 189 റണ്‍സ് നേടിയിരുന്നു. അന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ആയിരുന്നു ഇംഗ്ലീഷ് പടയുടെ എതിരാളികള്‍. ഈ റെക്കോഡ് മറികടന്നാണ് 2023ല്‍ ബ്യൂമോണ്ട് പുതിയ ചരിത്രം സൃഷ്‌ടിച്ചത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയന്‍ വനിതകള്‍ ഒന്നാം ഇന്നിങ്‌സില്‍ 473 റണ്‍സ് നേടിയിരുന്നു. അനബെല്‍ സതര്‍ലന്‍ഡിന്‍റെ (Annabel Sutherland) സെഞ്ച്വറിയും എല്ലിസ് പെറിയുടെയും (Ellyse Perry) താഹില മക്‌ഗ്രാത്തിന്‍റെയും (Tahila McGrath) അര്‍ധസെഞ്ച്വറികളുമാണ് കങ്കാരുപ്പടയ്‌ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. അനബെല്‍ സതര്‍ലന്‍ഡ് 137 റണ്‍സ് നേടി പുറത്താകാതെ നിന്നു. എല്ലിസ് പെറി 99 റണ്‍സും താഹില 61 റണ്‍സുമാണ് നേടിയത്.

ഈ സ്‌കോര്‍ മറികടക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ എമ്മ ലാമ്പിനൊപ്പം (Emma Lamb) ചേര്‍ന്ന് ടാമി ബ്യൂമോണ്ട് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ ഹീതര്‍ നൈറ്റ് (Heather Knight) ബ്യൂമോണ്ട് സഖ്യം 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

41-ാം ഓവറില്‍ സ്‌കോര്‍ 151ല്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ഹീതര്‍ നൈറ്റിനെ നഷ്‌ടമായി. മൂന്നാം വിക്കറ്റില്‍ ബ്യൂമോണ്ടുമായി ഒത്തുചേര്‍ന്ന നതാലി സ്‌കിവര്‍ ബ്രന്‍റും (Nat Sciver-Brunt) അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ന്നു.

137 റണ്‍സ് പാര്‍ട്‌ര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്നുണ്ടാക്കിയത്. 48 റണ്‍സ് അടിച്ച സ്‌കിവര്‍ മടങ്ങിയതിന് പിന്നാലെ ഡാനി വ്യാറ്റ് (Danni Wyatt) മാത്രമായിരുന്നു ബ്യൂമോണ്ടിന് വേണ്ട പിന്തുണ നല്‍കിയത്. ഇരുവരും അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

പിന്നീടെത്തിയ ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായി റണ്‍സ് അടിക്കാനായില്ല. ഒടുവില്‍ 208 റണ്‍സ് നേടിയ ബ്യൂമോണ്ട് പുറത്തായതോടെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 10 റണ്‍സ് അകലെ 463ല്‍ വീണു.

10 റണ്‍സിന്‍റെ ലീഡുമായി മൂന്നാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ പിന്നീട് 82 റണ്‍സാണ് അടിച്ചെടുത്തത്. നിലവില്‍ അവര്‍ക്ക് 92 റണ്‍സ് ലീഡുണ്ട്. ബെത്ത് മൂണി (33), ഫോയ്‌ബ് ലിച്ച്ഫീല്‍ഡ് (41) എന്നിവരാണ് ക്രീസില്‍.

Also Read : Ashes 2023 | 'ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കാം, അതിന് മുന്‍പ് സ്വന്തം കഴിവുകളെ കുറിച്ച് ചിന്ത വേണം'; ഒലീ റോബിന്‍സണെ പൊരിച്ച് പോണ്ടിങ്

Last Updated : Jun 25, 2023, 11:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.