ഓക്‌ലന്‍ഡ്: ഐപിഎല്‍ ആവേശത്തിനിടെ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് എതിരെ മിന്നും ജയം സ്വന്തമാക്കി ശ്രീലങ്ക. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ആതിഥേയരെ ലങ്ക വീഴ്‌ത്തിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്ക അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 196 റണ്‍സാണ് നേടിയത്.
അര്‍ധസെഞ്ച്വറി നേടിയ അസലങ്ക (67) കുശാല്‍ പെരേര (53) എന്നിവരാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കിവീസിനായി ഓള്‍ റൗണ്ടര്‍ ജിമ്മി നീഷം രണ്ട് വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിങ് തകര്‍ച്ചയോടെയാണ് ന്യൂസിലന്‍ഡ് തുടങ്ങിയത്. മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തന്നെ അവര്‍ക്ക് ഓപ്പണര്‍മാരെ നഷ്‌ടമായി. നാലാമനായി ക്രീസിലെത്തിയ ഡാരില്‍ മിച്ചിലിന്‍റെ കരുത്തിലാണ് കിവീസ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
-
New Zealand dragged the contest to a Super Over, but Sri Lanka fans can rejoice!
— ESPNcricinfo (@ESPNcricinfo) April 2, 2023 " class="align-text-top noRightClick twitterSection" data="
Maheesh Theekshana and Charith Asalanka seal their first win of the tour 👏
https://t.co/o3Prb6G4ij #NZvSL pic.twitter.com/PHW7ME8LAw
">New Zealand dragged the contest to a Super Over, but Sri Lanka fans can rejoice!
— ESPNcricinfo (@ESPNcricinfo) April 2, 2023
Maheesh Theekshana and Charith Asalanka seal their first win of the tour 👏
https://t.co/o3Prb6G4ij #NZvSL pic.twitter.com/PHW7ME8LAwNew Zealand dragged the contest to a Super Over, but Sri Lanka fans can rejoice!
— ESPNcricinfo (@ESPNcricinfo) April 2, 2023
Maheesh Theekshana and Charith Asalanka seal their first win of the tour 👏
https://t.co/o3Prb6G4ij #NZvSL pic.twitter.com/PHW7ME8LAw
44 പന്ത് നേരിട്ട മിച്ചല്‍ 66 റണ്‍സാണ് നേടിയത്. പതിനാറാം ഓവറില്‍ സ്‌കോര്‍ 144ല്‍ നില്‍ക്കെ ആയിരുന്നു ഡാരില്‍ മിച്ചലിന്‍റെ പുറത്താകല്‍. ക്യാപ്‌റ്റന്‍ ടോം ലാഥം (27) മാര്‍ക്ക് ചാപ്‌മാന്‍ (33) എന്നിവരും ടീമിനായി നിര്‍ണായക സംഭാവന നല്‍കി. വാലറ്റത്ത് രചിൻ രവീന്ദ്ര നടത്തിയ വെടിക്കെട്ടാണ് കിവീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.
13 പന്ത് നേരിട്ട രചിന്‍ 26 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു കിവീസിന് വിജയത്തിലേക്കെത്താന്‍ വേണ്ടിയിരുന്നത്. ലാസ്റ്റ് ഓവറിലെ ആദ്യ പന്തില്‍ രചിന്‍ പുറത്തായപ്പോള്‍ ലങ്ക വിജയം ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാല്‍, അവസാന പന്ത് സിക്‌സര്‍ പറത്തിയതുള്‍പ്പടെ നേരിട്ട നാല് ബോളില്‍ 10 റണ്‍സ് നേടിയ ഇഷ് സോധിയുടെ ബാറ്റിങ് ന്യൂസിലന്‍ഡിന് സമനില സമ്മാനിക്കുകയായിരുന്നു.
-
SUPER OVER SCENES #NZvSL pic.twitter.com/75oPM2Oqkr
— ESPNcricinfo (@ESPNcricinfo) April 2, 2023 " class="align-text-top noRightClick twitterSection" data="
">SUPER OVER SCENES #NZvSL pic.twitter.com/75oPM2Oqkr
— ESPNcricinfo (@ESPNcricinfo) April 2, 2023SUPER OVER SCENES #NZvSL pic.twitter.com/75oPM2Oqkr
— ESPNcricinfo (@ESPNcricinfo) April 2, 2023
Also Read: IPL 2023 | സഞ്‌ജുവും സംഘവും ഇന്ന് ആദ്യ അങ്കത്തിനിറങ്ങും; എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ന്യൂസിലന്‍ഡ് ആയിരുന്നു സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്‌തത്. ഡാരില്‍ മിച്ചലും ജിമ്മി നീഷമും ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ലങ്കയ്‌ക്കായി പന്തെറിഞ്ഞത് തീക്ഷ്‌ണയാണ്. ആദ്യ പന്തില്‍ ഒരു റണ്‍ വഴങ്ങിയ തീക്ഷ്‌ണ പിന്നാലെ ഒരു വൈഡ് എറിഞ്ഞു.
സൂപ്പര്‍ ഓവറിലെ രണ്ടാം പന്തില്‍ നീഷമിന്‍റെ വിക്കറ്റ് തീക്ഷ്‌ണ നേടി. അഞ്ചാം പന്തില്‍ ബൗണ്ടറി വഴങ്ങിയ ലങ്കന്‍ ബോളര്‍ അവസാന പന്തില്‍ ചാപ്‌മാനെയും പുറത്താക്കി കിവീസ് സ്‌കോര്‍ എട്ടില്‍ നിര്‍ത്തി.
-
We are going to a super over!#SparkSport #NZvSL pic.twitter.com/UiqY7BBcnR
— Spark Sport (@sparknzsport) April 2, 2023 " class="align-text-top noRightClick twitterSection" data="
">We are going to a super over!#SparkSport #NZvSL pic.twitter.com/UiqY7BBcnR
— Spark Sport (@sparknzsport) April 2, 2023We are going to a super over!#SparkSport #NZvSL pic.twitter.com/UiqY7BBcnR
— Spark Sport (@sparknzsport) April 2, 2023
മറുപടി ബാറ്റിങ്ങിന് വേണ്ട് അസലങ്കയും കുശാല്‍ മെന്‍ഡിസുമാണ് ലങ്കയ്‌ക്ക് വേണ്ടി ക്രീസിലെത്തിയത്. കിവീസിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ ആദം മില്‍നെയുടെ രണ്ടാം പന്ത് സിക്‌സും മൂന്നാം പന്ത് ഫോറും പായിച്ച് അസലങ്ക ലങ്കയ്‌ക്ക് അനായാസം ജയം നേടി. ഏപ്രില്‍ അഞ്ചിനാണ് പരമ്പരയിലെ അടുത്ത മത്സരം.
Also Read: IPL 2023 | ബാംഗ്ലൂരും മുംബൈയും നേര്‍ക്കുനേര്‍; ചിന്നസ്വാമിയില്‍ ഇന്ന് തീപാറും പോരാട്ടം